ഇത് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ്. ഇക്കാര്യത്തില്‍ യു.ഡി.എഫ് നയംവ്യക്തമാക്കണം.പൊതു തീരുമാനമനുസരിച്ചാണ് എം.പിമാര്‍ രാഷ്ട്രീയം നോക്കാതെ കേരളത്തിന്റെ ആവശ്യത്തിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കാണാൻ തീരുമാനിച്ചത്. കേരളസര്‍ക്കാര്‍ ഇതിനാവശ്യമായ വസ്തുതകള്‍ എം.പിമാര്‍ക്ക് കൈമാറിയിരുന്നു. ഓണക്കാലത്ത് ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാൻ 8000 കോടിയുടെ സാമ്ബത്തിക പാക്കേജോ, ഒരുശതമാനം അധികവായ്പയ്ക്ക് താത്കാലിക അനുമതിയോ ആണ് കേരളം തേടിയത്. എന്നാല്‍ കൂട്ടായി കേന്ദ്രധനമന്ത്രിയെ കാണാൻ യു.ഡി.എഫ് എം.പിമാര്‍ എത്തിയില്ല.
ഇത് കേരളത്തോട് കാട്ടുന്ന അങ്ങേയറ്റത്തെ അവഹേളനമാണ്. ഈവര്‍ഷം സംസ്ഥാന വരുമാനത്തില്‍ കേന്ദ്ര ഇടപെടല്‍മൂലം ഫലത്തില്‍ 40,000 കോടി രൂപയുടെ കുറവുണ്ടാകും. റവന്യു കമ്മി ഗ്രാന്റും ജി.എസ്.ടി നഷ്ടപരിഹാരവുമുള്‍പ്പെടെ ഇല്ലാതാകുന്നു. ഇക്കാര്യങ്ങള്‍ കേന്ദ്ര ഭരണാധികാരികളെ നേരില്‍കണ്ട് ബോധ്യപ്പെടുത്താൻ കേരളത്തിലെ എം.പിമാരുടെ യോഗമാണ് തീരുമാനിച്ചത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ ആദ്യ അജണ്ടയും ഇതായിരുന്നു. സാമ്ബത്തിക ഉപരോധത്തിലേക്ക് കേരളത്തെ എത്തിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കുകയാണ് യു.ഡി.എഫിന്റെ പാര്‍ലമെന്റ് അംഗങ്ങള്‍. ഇത് ഫലത്തില്‍ ബി.ജെ.പി.യെ സഹായിക്കുന്ന നിലപാടാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ രാഹുല്‍ ഗാന്ധിയും കേരളത്തില്‍നിന്നുള്ള എം.പിയാണ്.
സംസ്ഥാനത്തിന് കിട്ടേണ്ട സാമ്ബത്തിക അവകാശങ്ങള്‍ ഉറപ്പാക്കാൻ എം.പിമാര്‍ക്കും ബാധ്യതയുണ്ട്. ഇതിനായുള്ള ശ്രമങ്ങളെ തകിടംമറിക്കുന്ന നിലപാടിലൂടെ യു.ഡി.എഫ് എം.പിമാര്‍ ജനങ്ങളെയാണ് വഞ്ചിച്ചത്. ഇതില്‍ യു.ഡി.എഫ് നേതൃത്വം മറുപടി പറയണം- മന്ത്രി ബാലഗോപാല്‍ പറഞ്ഞു.