കുതികാൽ അസ്ഥിയുടെ ‘അസ്ഥി പ്രൊജക്ഷൻ’ (കാൽക്കനിയൽ സ്പർ) ഉണ്ടാകുമ്പോൾ, രോഗിക്ക് കാൽ നിലത്തുറപ്പിക്കുന്നതുൾപ്പടെ ചലനങ്ങളുമായി ബുദ്ധിമുട്ട് നേരിടേണ്ടിവരും.അസ്ഥിയും മറ്റ് മൃദുവായ ടിഷ്യൂകളുമായുള്ള സ്പർ ഘർഷണം മൂലമാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്.പലർക്കും വേദന വളരെ കഠിനമായിരിക്കും.പ്രത്യേകിച്ച് രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മിക്ക രോഗികൾക്കും വേദന കൂടുതലായി അനുഭവപ്പെടാം.
എക്സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. പ്ലാന്റാർ ഫാസിസ്റ്റിക് ഒരു അനുബന്ധ അവസ്ഥയാണ്.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.
ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി. കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം എന്ന അസ്ഥിയാണ് പ്രധാനമായും ഉപ്പൂറ്റിയുടെ ഭാഗം.ഹീല്പാഡിന് ആവര്‍ത്തിച്ചുള്ള ക്ഷതം ഏല്ക്കുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്.
മറ്റൊന്ന് പ്ലാന്റാര്ഫേസിയ എന്ന കാല്‍പാദത്തിലെ അസ്ഥികളെ പരസ്പരം ചേര്‍ത്ത് കെട്ടിയിരിക്കുന്ന പാദതൈലം മുഴുവനും വ്യാപിച്ചു കിടക്കുന്ന സ്നായുവിനുവരുന്ന നീര്‍കെട്ടാണ്.ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സാഹചര്യം കൊണ്ട് ഇതില്‍ കാത്സ്യം നിറഞ്ഞ് ഒരു മുകുളം പോലെ വളര്‍ന്നുവരുന്നു. ഇതിനെയാണ് കാല്‍കേനിയല്‍ സ്പര് എന്ന് പറയുന്നത്.യൂറിക് ആസിഡുകളുടെ അടിഞ്ഞു കൂടലുകൾ വഴിയും ഇത് സംഭവിക്കാം.കൃത്യമായ രോഗ നിർണ്ണയത്തിനായി രക്ത പരിശോധന, എക്സ്റേ പരിശോധന എന്നിവ വേണ്ടിവരും.