Month: August 2023

  • NEWS

    യു.എ.ഇയിലേക്ക് 45 ഇനം സാധനങ്ങള്‍ കൊണ്ടുവരുത്, കയറ്റുമതിക്കും വിലക്ക്, യാത്രയ്ക്ക് മുമ്പ് ലിസ്റ്റ് പരിശോധിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം

       അബുദാബി: രാജ്യത്തേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്. യു.എ.ഇയിലേക്ക് 45 ഇനം വസ്തുക്കള്‍ കൊണ്ടുവരുന്നതിനും കയറ്റുമതി ചെയ്യുന്നതിനും രാജ്യം വിലക്കേര്‍പെടുത്തി. ചില ഉല്‍പന്നങ്ങള്‍ക്ക് നിരോധനവും മറ്റ് ചിലതിന് നിയന്ത്രണവുണ് ഏര്‍പെടുത്തിയത്. യു.എ.ഇയിലേക്ക് വരുന്നവര്‍ നിരോധിച്ചിട്ടുള്ള സാധനങ്ങളുടെയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായ വസ്തുക്കളുടെയും ലിസ്റ്റ് നിര്‍ബന്ധമായും പരിശോധിക്കണമെന്നും നിരോധനമോ നിയന്ത്രണമോയുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് അഭ്യര്‍ഥിച്ചു. നിരോധനം ഏര്‍പെടുത്തിയിട്ടുള്ളതും നിയന്ത്രണമുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ കയറ്റുതിയും ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. നിയന്ത്രിത ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. നിരോധിത, നിയന്ത്രിത വസ്തുക്കള്‍ കസ്റ്റംസില്‍ റിപ്പോര്‍ട് ചെയ്യാത്തവര്‍ക്കെതിരെയും നടപടിയെടുക്കും. നിയമം ലംഘിച്ച് ഇത്തരം ഉല്‍പന്നങ്ങള്‍ യു.എ.ഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്കും മറ്റ് രാജ്യത്തേക്ക് കടത്തുന്നവര്‍ക്കും ശിക്ഷ ലഭിക്കും. നിരോധിത വസ്തുക്കള്‍ ലഹരിമരുന്ന്, വ്യാജ കറന്‍സി, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍, മതവിരുദ്ധ പ്രസിദ്ധീകരണങ്ങളോ കലാസൃഷ്ടികളോ, ചൂതാട്ട ഉപകരണങ്ങള്‍, ലേസര്‍ പെന്‍ (ചുവന്ന നിറം വരുന്നത്), അപകടകരമായ മാലിന്യങ്ങള്‍, ആസ്ബറ്റോസ് പാനലും…

    Read More »
  • Kerala

    നിരക്ക് വര്‍ധനയോ അതോ ലോഡ് ഷെഡിങോ ; ഇന്നറിയാം തീരുമാനം

    തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നതതല യോഗം. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നു കഴിഞ്ഞ ദിവസം മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഉന്നതതല യോഗം ചേരുന്നത്. നിരക്ക് വര്‍ധന, ലോഡ് ഷെഡിങ് വേണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. ഓണം, പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് എന്നിവ മുന്നിലുള്ളതിനാല്‍ കടുത്ത തീരുമാനങ്ങളുണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കടുത്ത നിയന്ത്രണങ്ങളും ചാര്‍ജ് വര്‍ധന അടക്കമുള്ള കാര്യങ്ങളും വേണ്ടി വരുമെന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതിസന്ധി സംബന്ധിച്ചു കെഎസ്‌ഇബി ചെയര്‍മാൻ ഉന്നതതല യോഗത്തില്‍ ഇന്ന് നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍.

    Read More »
  • Kerala

    ട്രെയിനിന് നേരെ കല്ലെറിയുന്നവരെ കണ്ടെത്താൻ പൊലീസിന്റെ ഡ്രോണ്‍ കാമറ നിരീക്ഷണം 

    കാസർകോട്:ട്രെയിനിന് നേരെ കല്ലെറിയുന്നവരെയും അട്ടിമറി ശ്രമം നടത്തുന്നവരെയും കണ്ടെത്താൻ പൊലീസ് ഡ്രോണ്‍ കാമറ നിരീക്ഷണം തുടങ്ങി.കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെയും കാഞ്ഞങ്ങാട് മുതല്‍ തൃക്കരിപ്പൂര്‍ വരെയുമാണ്  ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഓരോ ട്രെയിനും കടന്നുപോകുന്നതിനുമുമ്ബും കടന്നുപോകുന്ന സമയത്തും ഡ്രോണ്‍ പറത്തുകയാണ് ചെയ്യുന്നത്. രാത്രിയിലും ദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലാണ് പ്രവർത്തനം. വരുംദിവസങ്ങളില്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഡ്രോണ്‍ പറത്തും. പൊതുജനങ്ങളുടെ സഹകരണത്തോടെ രഹസ്യ നിരീക്ഷണവുമുണ്ട്. ഹൊസ്ദുര്‍ഗ് പൊലീസാണ് തുടക്കത്തില്‍ നിരീക്ഷണം നടത്തുന്നത്. ജില്ലയില്‍ ട്രെയിനുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന കല്ലേറും കളനാട് തുരങ്കത്തിന് സമീപം പാളത്തില്‍ ക്ലോസെറ്റും ചെത്തുകല്ലും കണ്ടെത്തിയതുമാണ് നിരീക്ഷണം ശക്തിപ്പെടുത്താൻ കാരണം. കളനാട്ടെ സംഭവത്തില്‍ മേല്‍പറമ്ബ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. ബേക്കല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

    Read More »
  • Kerala

    സംസ്ഥാനത്തുടനീളം 1500 ഓണവിപണികളുമായി കണ്‍സ്യൂമര്‍ഫെഡ്

    കൊച്ചി:ഓണക്കാലം സമൃദ്ധമാക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡും സപ്ലൈകോയും വിപണമേളകള്‍ ആരംഭിച്ചു. സംസ്ഥാനത്തുടനീളം 1500 ഓണവിപണികളാണ് കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്നത്.200 കോടി രൂപയുടെ വിപണി ഇടപെടലാണ് ഇതിലൂടെ ഓണക്കാലത്ത് മാത്രം കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സബ്‌സിഡിക്ക് പുറമേ കണ്‍സ്യൂമര്‍ഫെഡ് 10 മുതല്‍ 40 ശതമാനം വരെ പൊതുവിപണിയേക്കാള്‍ വിലക്കുറവിലാണ് സാധനങ്ങള്‍ വിൽക്കുന്നത്.പൊതുപണിയില്‍ നിന്ന് 1000 രൂപക്ക് വാങ്ങുന്ന 13 ഇനങ്ങള്‍ ഇവിടെ 462 രൂപയ്ക്കാണ് ലഭിക്കുന്നത്.ഈ 13 ഇനം സാധനങ്ങള്‍ 2016ലെ അതേ സബ്‌സിഡി നിരക്കിലാണ് സപ്ലൈകോ വില്‍ക്കുന്നത്. അതേസമയം കേരളത്തിലെ പൊതുവിതരണ സംവിധാനം ശക്തമായ നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കടവന്ത്ര ഗാന്ധിനഗറില്‍ കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്ത് സഹകരണ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ പൊതുവിതരണ സംവിധാനം തകര്‍ന്നു എന്ന രീതിയിലുള്ള തെറ്റായ പ്രചാരണമാണ് നടക്കുന്നത്.വസ്തുതകളെ വസ്തുതകളായി അവതരിപ്പിക്കാന്‍ ബാധ്യതയുള്ള ചില മാധ്യമങ്ങളാണ് തെറ്റായ പ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • India

    നാലു ലക്ഷം രൂപക്ക് വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടു;11 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് കൊന്നു

    ഗുവാഹത്തി: നാലു ലക്ഷം രൂപക്ക് വില്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് കൊന്നു.അസാമിലെ ബജാലി ജില്ലയിലാണ് ദാരുണ സംഭവം. സംഭവത്തിൽ കുഞ്ഞിന്റെ പിതാവായ ദൂബി മലിപാര സ്വദേശിയായ നിരഞ്ജൻ മലക്കറി (35) നെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.കുഞ്ഞിനെ വില്‍ക്കാൻ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഡോക്ടര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നാല് ലക്ഷം രൂപക്ക് കുഞ്ഞിനെ വില്‍ക്കാമെന്ന് നിരഞ്ജൻ പ്രദേശത്തെ ദമ്ബതികള്‍ക്ക് വാക്കു നല്‍കിയിരുന്നു. കുഞ്ഞ് ജനിച്ച ആശുപത്രിയിലെ ഡോക്ടര്‍ ദിഗാന്തയാണ് ഇതിന് ഒത്താശ ചെയ്തത്. കുഞ്ഞ് ജനിച്ച ആഗസ്റ്റ് ഏഴിന് തന്നെ പിതാവ് വില്‍ക്കാൻ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ തടഞ്ഞതോടെ ഇയാള്‍ കുഞ്ഞുമായി കടന്നു കളഞ്ഞു. ബന്ധുക്കള്‍ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ നിരഞ്ജൻ തന്നെ ആശുപത്രിയിലേക്ക് വിളിച്ച്‌ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു. കുഞ്ഞിനെ സംസ്‌കരിച്ചതെവിടെയാണെന്നും ഇയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയും ബിസനാല നദിക്ക് സമീപത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.ഡോക്ടർ ദിഗാന്ത ഒളിവിലാണ്.

    Read More »
  • Kerala

    മുന്‍സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു; പൊതുമരാമത്ത് വകുപ്പിനെതിരേ സുധാകരന്‍

    തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരേ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി. സുധാകരന്‍. അടിസ്ഥാന വികസനം മനസ്സിലാക്കിവേണം വികസനത്തിന്റെ പ്രചാരണം നടത്താനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്താകെ കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ചത് 500 പാലങ്ങളുടെ പണിയാണ്. ആലപ്പുഴയില്‍ മാത്രം എട്ട് പാലങ്ങള്‍ നിര്‍മിച്ചു. 70 പാലങ്ങള്‍ ഡിസൈന്‍ ചെയ്തു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ചെയ്യുന്നത് ഓര്‍മിക്കുന്നില്ലെങ്കില്‍ അത് ശരിയായ രീതിയല്ല. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി. സുധാകരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങള്‍ പുനര്‍നിര്‍മ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങള്‍ക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച് പണി ആരംഭിച്ചത്. അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഞാന്‍ നടത്തിയ ആലപ്പുഴയെ പുതുക്കി പണിയുകയെന്ന നിയമസഭ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ പാലങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. 2016-വരെ ഈ രണ്ടു പാലങ്ങളിലും…

    Read More »
  • Crime

    ബ്യൂട്ടിപാര്‍ലറിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി; കല്യാണപ്പെണ്ണ് കാമുകനൊപ്പം ഒളിച്ചോടി

    തിരുവനന്തപുരം: മുഹൂര്‍ത്തത്തിനു തൊട്ടു മുന്‍പ് വധു ഒളിച്ചോടിയതിനെ തുടര്‍ന്നു വിവാഹം മുടങ്ങി. ഓഡിറ്റോറിയത്തില്‍ അതിഥികളും ബന്ധുക്കളും എത്തിയിട്ടും മുഹൂര്‍ത്തത്തിനു വധുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം യുവതി ഒളിച്ചോടിയതായി അറിഞ്ഞത്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വടശ്ശേരിക്കോണം സ്വദേശിയായ യുവതിയും ഇടവ സ്വദേശിയായ യുവാവിന്റേയും വിവാഹം ആറ് മാസം മുന്‍പാണ് നിശ്ചയിച്ചത്. വിവാഹ ദിവസം ബ്യൂട്ടി പാര്‍ലറിലേക്കെന്നു പറഞ്ഞു പോയ യുവതി അവിടെ നിന്നു സുഹൃത്തിനൊപ്പം ഒളിച്ചോടുകയായിരുന്നു. യുവതിയുടെ മാതാപിതാക്കള്‍ വിവരമറിഞ്ഞു കുഴഞ്ഞു വീണു. യുവാവും ബന്ധുക്കളും സംയമനത്തോടെ ഇടപെട്ടതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ ശാന്തമായി അവസാനിച്ചു. അതിഥികള്‍ക്കായി ഒരുക്കിയ സദ്യയും വിവാഹത്തിനായി ഇരു കൂട്ടരും മുടക്കിയ ലക്ഷങ്ങളും പാഴായി.  

    Read More »
  • Kerala

    രമേശ് ചെന്നിത്തലയെ തഴഞ്ഞു; പകരം ശശി തരൂർ

    ന്യൂഡൽഹി:കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ തഴഞ്ഞ് കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തകസമിതി.ശശി തരൂര്‍ പ്രവര്‍ത്തകസമിതിയില്‍ ഇടംനേടിയപ്പോള്‍ ചെന്നിത്തല ക്ഷണിതാവായിമാത്രം തുടരും. കേരളത്തില്‍നിന്ന് എ കെ ആന്റണി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരുടെ പ്രവര്‍ത്തകസമിതി അംഗത്വം നിലനിര്‍ത്തി. കൊടിക്കുന്നില്‍ സുരേഷും പ്രത്യേക ക്ഷണിതാവാണ്. പ്രായാധിക്യംമൂലം സജീവ രാഷ്ട്രീയത്തില്നിന്ന് അകന്നുനില്ക്കുന്ന ആന്റണിയെ നിലനിര്‍ത്തുകയും താരതമ്യേന ജൂനിയറായ ശശി തരൂരിനെ ഉള്‍പ്പെടുത്തുകയും ചെയ്തപ്പോഴാണ് 19 വര്‍ഷംമുമ്ബ് പ്രവര്‍ത്തകസമിതി ക്ഷണിതാവായ രമേശ് ചെന്നിത്തലയെ സ്ഥിരാംഗത്വം നല്‍കാതെ തഴഞ്ഞത്. കേരളത്തില്‍നിന്നുള്ള പ്രവര്‍ത്തകസമിതി അംഗമായിരുന്ന ഉമ്മൻചാണ്ടി അന്തരിച്ച സാഹചര്യത്തില്‍ പകരമായി ചെന്നിത്തലയെ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റ തരൂരിനെയാണ് നേതൃത്വം പരിഗണിച്ചത്.

    Read More »
  • Crime

    തുമ്പയില്‍ നാഗാലാന്‍ഡ് സ്വദേശിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം

    തിരുവനന്തപുരം: തുമ്പയില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ മേനംകുളം സ്വദേശി അനീഷ് (26) എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. നാഗാലാന്‍ഡ് സ്വദേശിയായ യുവതിയെ ഗുരുതര പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 12.30 ഓടെ കുളത്തൂര്‍ ചിത്തിര നഗറിലായിരുന്നു സംഭവം. തുമ്പയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയാണ് യുവതി. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അനീഷ് പിന്നില്‍ നിന്ന് കടന്നു പിടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ ഇയാള്‍ യുവതിയെ തള്ളിതാഴെയിട്ടു. പിന്നീട് യുവതി ജോലി ചെയ്ത സ്ഥലത്തെ ജീവനക്കാര്‍ ചേര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിക്കുന്നത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. തുടര്‍ന്നാണ് അനീഷിനെ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച രാവിലെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.  

    Read More »
  • India

    ഓഫിസില്‍ യുവതിയുമായി കളക്ടറുടെ സെക്സ് വീഡിയോ ; സംഭവം ഗുജറാത്തിൽ

    അഹമ്മദാബാദ്:ഓഫിസില്‍ യുവതിയുമായി കളക്ടറുടെ സെക്സ് വീഡിയോ വൈറൽ.വീഡിയോ വൈറലായതിന് പിന്നാലെ കളക്ടറെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഗുജറാത്തിലെ ആനന്ദ് ജില്ലാ കളക്ടര്‍ ഡി എസ് ഗധ്‍വിയുടെയും യുവതിയുടെയും വീഡിയോയാണ് ചോര്‍ന്നത്.സംഭവത്തെ തുടര്‍ന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. മുൻ ആനന്ദ് റസിഡന്റ് അഡീഷണല്‍ കളക്ടര്‍ (ആര്‍എസി) കേത്കി വ്യാസ് ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കളക്ടറുടെ ഓഫിസില്‍ ഒളി ക്യാമറ സ്ഥാപിക്കുകയും കളക്ടറെ ഹണിട്രാപ്പില്‍പ്പെടുത്താൻ യുവതിയും ഏര്‍പ്പാടാക്കുകയും ചെയ്തെന്നാണ് കേസ്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും കേസില്‍ ഇടപെട്ടിരുന്നു. കളക്ടറുടെ ഓഫീസില്‍ ഒളി ക്യാമറ സ്ഥാപിച്ചതിന് മുൻ റവന്യൂ ഓഫീസര്‍ ജയേഷ് പട്ടേല്‍, ഹരീഷ് ചാവ്ദ എന്നിവരാണ് അറസ്റ്റിലായത്. കളക്ടറെ ഹണിട്രാപ്പില്‍പ്പെടുത്തി സാമ്ബത്തിക നേട്ടത്തിനായി ഫയലുകളില്‍ തിരിമറി നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

    Read More »
Back to top button
error: