KeralaNEWS

ട്രെയിനിന് നേരെ കല്ലെറിയുന്നവരെ കണ്ടെത്താൻ പൊലീസിന്റെ ഡ്രോണ്‍ കാമറ നിരീക്ഷണം 

കാസർകോട്:ട്രെയിനിന് നേരെ കല്ലെറിയുന്നവരെയും അട്ടിമറി ശ്രമം നടത്തുന്നവരെയും കണ്ടെത്താൻ പൊലീസ് ഡ്രോണ്‍ കാമറ നിരീക്ഷണം തുടങ്ങി.കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെയും കാഞ്ഞങ്ങാട് മുതല്‍ തൃക്കരിപ്പൂര്‍ വരെയുമാണ്  ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

ഓരോ ട്രെയിനും കടന്നുപോകുന്നതിനുമുമ്ബും കടന്നുപോകുന്ന സമയത്തും ഡ്രോണ്‍ പറത്തുകയാണ് ചെയ്യുന്നത്. രാത്രിയിലും ദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലാണ് പ്രവർത്തനം.

വരുംദിവസങ്ങളില്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഡ്രോണ്‍ പറത്തും. പൊതുജനങ്ങളുടെ സഹകരണത്തോടെ രഹസ്യ നിരീക്ഷണവുമുണ്ട്. ഹൊസ്ദുര്‍ഗ് പൊലീസാണ് തുടക്കത്തില്‍ നിരീക്ഷണം നടത്തുന്നത്.

Signature-ad

ജില്ലയില്‍ ട്രെയിനുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന കല്ലേറും കളനാട് തുരങ്കത്തിന് സമീപം പാളത്തില്‍ ക്ലോസെറ്റും ചെത്തുകല്ലും കണ്ടെത്തിയതുമാണ് നിരീക്ഷണം ശക്തിപ്പെടുത്താൻ കാരണം. കളനാട്ടെ സംഭവത്തില്‍ മേല്‍പറമ്ബ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. ബേക്കല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

Back to top button
error: