അഹമ്മദാബാദ്:ഓഫിസില്‍ യുവതിയുമായി കളക്ടറുടെ സെക്സ് വീഡിയോ വൈറൽ.വീഡിയോ വൈറലായതിന് പിന്നാലെ കളക്ടറെ സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഗുജറാത്തിലെ ആനന്ദ് ജില്ലാ കളക്ടര്‍ ഡി എസ് ഗധ്വിയുടെയും യുവതിയുടെയും വീഡിയോയാണ് ചോര്‍ന്നത്.സംഭവത്തെ തുടര്‍ന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. മുൻ ആനന്ദ് റസിഡന്റ് അഡീഷണല്‍ കളക്ടര്‍ (ആര്‍എസി) കേത്കി വ്യാസ് ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
കളക്ടറുടെ ഓഫിസില്‍ ഒളി ക്യാമറ സ്ഥാപിക്കുകയും കളക്ടറെ ഹണിട്രാപ്പില്‍പ്പെടുത്താൻ യുവതിയും ഏര്‍പ്പാടാക്കുകയും ചെയ്തെന്നാണ് കേസ്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും കേസില്‍ ഇടപെട്ടിരുന്നു. കളക്ടറുടെ ഓഫീസില്‍ ഒളി ക്യാമറ സ്ഥാപിച്ചതിന് മുൻ റവന്യൂ ഓഫീസര്‍ ജയേഷ് പട്ടേല്‍, ഹരീഷ് ചാവ്ദ എന്നിവരാണ് അറസ്റ്റിലായത്. കളക്ടറെ ഹണിട്രാപ്പില്‍പ്പെടുത്തി സാമ്ബത്തിക നേട്ടത്തിനായി ഫയലുകളില്‍ തിരിമറി നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.