Month: August 2023
-
India
ആര്‍എസ്‌എസ് മാതൃകയില്‍ സംഘടന രൂപീകരിക്കാനുള്ള നീക്കങ്ങളുമായി മുസ്ലീം വിഭാഗം
റൂർക്കി:ആര്‍എസ്‌എസ് മാതൃകയില്‍ സംഘടന രൂപീകരിക്കാനുള്ള നീക്കങ്ങളുമായി ഉത്തരേന്ത്യയിൽ മുസ്ലീം വിഭാഗം.രാഷ്‌ട്രീയ സ്വയംസേവക സംഘത്തെപ്പോലെ ശാഖകള്‍ നടത്താനും ആയുധപരിശീലനം നേടാനുമാണ് തീരുമാനം. എല്ലാ വെള്ളിയാഴ്ചയും മുസ്ലീം നാഷണല്‍ ഫോറം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി സംഘടിപ്പിക്കും അതില്‍ യുവാക്കള്‍ക്കായി ആര്‍ എസ് എസ് മാതൃകയില്‍ പ്രത്യേക പരിപാടികളും നടത്തും. യോഗയും വ്യായാമവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജുമുഅ നമസ്‌കാരത്തിന് ശേഷം ഈ പരിപാടി ആരംഭിക്കുമെന്നും ആദ്യം ഹരിദ്വാറിലും റൂര്‍ക്കിയിലും അതിനുശേഷം എല്ലാ ജില്ലയിലും ഇത് പതിവായി നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Read More » -
Food
വെറും 10 മിനിറ്റ് ; ഓണത്തിന് നല്ല രുചികരമായ കൂട്ടുകറി തയ്യാറാക്കാം
വെറും പത്ത് മിനുട്ട് മതി,ഓണ സദ്യയ്ക്ക് വിളമ്ബുന്ന കൂട്ടുകറി തയാറാക്കാൻ.നല്ല രുചികരമായ കൂട്ടുകറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ ചേന തൊലി കളഞ്ഞു വലുതാക്കി നുറുക്കിയത് -1 കപ്പ് ( 1/2 കിലോ). കടല-200 ഗ്രാം ( 6 മണിക്കൂര്‍ കുതിര്‍ത്തത് ). രണ്ടു നേന്ത്രക്കായ -തൊലിയോടെ വലുതാക്കി നുറുക്കിയത്. മുളക് പൊടി-1 ടേബിള്‍ സ്പൂണ്‍. മഞ്ഞള്‍ പൊടി- 1/2 ടേബിള്‍ സ്പൂണ്‍. ഉപ്പ-പാകത്തിന്. കറി വേപ്പില-2 തണ്ട്. നാളികേരം-ഒരു വലിയ തേങ്ങ ചിരകിയത് വെളിച്ചെണ്ണ-3 ടേബിള്‍ സ്പൂണ്‍. നെയ്യ്-1 ടേബിള്‍ സ്പൂണ്‍. കടുക്-2 ടേബിള്‍ സ്പൂണ്‍. വറ്റല്‍ മുളക്- 6 എണ്ണം. ചെറിയ ജീരകം-1/2 സ്പൂണ്‍ . പാചകം ചെയ്യുന്ന വിധം ഒരു പാനില്‍ അരകപ്പ് വെള്ളം ഒഴിച്ചു നുറുക്കി വച്ച കഷണങ്ങളും കടലയും മുളകുപൊടിയും മഞ്ഞള്‍ പൊടിയും പാകത്തിന് ഉപ്പും ഒരു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് വേവിച്ചെടുക്കുക. ചിരകിയെടുത്ത നാളികേരത്തില്‍ പകുതി നന്നായി അരച്ചെടുക്കുക.ഒരു പാനില്‍ രണ്ട്…
Read More » -
India
കേരള പോലീസ് ചമഞ്ഞ് തട്ടിപ്പ് ; മംഗലാപുരത്ത് മലയാളി വിദ്യാര്‍ഥി അറസ്റ്റിൽ
മംഗലാപുരം:കേരള പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍. ഇടുക്കി പള്ളിവാസല്‍ അമ്ബഴച്ചാല്‍ പച്ചോളി തോക്കുകരയിലെ ബെനഡിക്‌ട് സാബുവാണ് (25) അറസ്റ്റിലായത്. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയാണ്.കോളേജില്‍ മംഗളൂരു പോലീസ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തിയിരുന്നു. ഇതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ തട്ടിപ്പിന് ശ്രമിച്ചത്. ഇയാളിൽ നിന്നും ഒട്ടേറെ വകുപ്പുകളുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും കേരള പോലീസിന്റെ യൂണിഫോമും കണ്ടെത്തിയിട്ടുണ്ട്.
Read More » -
India
ഭക്ഷ്യവിഷബാധ; ട്രെയിനിൽ രണ്ടു പേർ മരിച്ച സംഭവത്തിൽ കേസെടുത്ത് റയിൽവെ പോലീസ്
ന്യൂഡൽഹി: ബീഹാറിലെ പാറ്റ്നയിൽ നിന്നും രാജസ്ഥാനിലെ കോട്ടയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ രണ്ടു വയോധികർ മരിക്കുകയും മറ്റ് ആറ് പേർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്ത സംഭവത്തിൽ റയിൽവെ പാൻട്രി മാനേജർക്കെതിരെ കേസെടുത്ത് റയിൽവെ പോലീസ്. പാറ്റ്ന – കോട്ട എക്സ്പ്രസിലെ എസി കോച്ചിലെ യാത്രക്കാർക്കാണ് യാത്രക്കിടെ അസ്വാസ്ഥ്യമുണ്ടായത്.ഛത്തീസ്ഗഡില്‍ നിന്നുള്ള സംഘത്തിനാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. സംഘം വാരാണസിയില്‍ നിന്ന് മഥുരയിലേക്കുള്ള യാത്രയിലായിരുന്നു.സംഘത്തിലെ നിരവധി പേര്‍ക്ക് ഛര്‍ദ്ദിയും ബോധക്ഷയവുമുണ്ടായതായാണ് റിപ്പോർട്ട്. യാത്രക്കാരില്‍ ചിലര്‍ക്ക് ഛര്‍ദ്ദി തുടങ്ങിയതോടെയാണ് വിവരം അറിയുന്നത് പ്രായമായ സ്ത്രീ ട്രെയിനില്‍ വെച്ചുതന്നെ മരിച്ചു.വയോധികനായ മറ്റൊരാള്‍ ചികിത്സക്കിടെയാണ് മരിച്ചത്.ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക സൂചന. 90 ഓളം അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ അഞ്ച് പേര്‍ നിലവില്‍ റെയില്‍വേ ആശുപത്രിയുടെ പരിചരണത്തിലാണ്. ഗുരുതരാവസ്ഥയിലായ മറ്റൊരാളെ ആഗ്രയിലെ എസ്‌എൻ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.
Read More » -
Kerala
വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കേരളം ഏറെ പിന്നില്‍; ഗുജറാത്ത് ഒന്നാമത്
കൊച്ചി: ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളില്‍ കേരളം സന്ദര്‍ശിക്കുന്നവരുടെ എണ്ണം തീരെക്കുറവ്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 2022ലെ കണക്കുപ്രകാരം കേരളത്തിലെത്തിയ വിദേശ സഞ്ചാരികള്‍ 3.5 ലക്ഷം പേരാണ്. ഏറ്റവുമധികം വിദേശ സഞ്ചാരികളെ സ്വീകരിക്കുന്ന 10 സംസ്ഥാനങ്ങളെടുത്താല്‍ എട്ടാം സ്ഥാനത്താണ് കേരളം. 17.8 ലക്ഷം വിദേശ വിനോദ സഞ്ചാരികളെ സ്വീകരിച്ച് ഗുജറാത്താണ് ഒന്നാമത്. 15.7 ലക്ഷം പേരെത്തിയ മഹാരാഷ്ട്ര രണ്ടാം സ്ഥാനം നേടി. മൂന്നാമതുള്ള ബംഗാള്‍ സന്ദര്‍ശിച്ചത് 10.4 ലക്ഷം പേര്‍. ഡല്‍ഹിയില്‍ 8.2 ലക്ഷം പേരും ഉത്തര്‍പ്രദേശില്‍ 6.5 ലക്ഷം പേരുമെത്തി. തമിഴ്നാടാണ് 4.1 ലക്ഷം പേരുമായി ആറാം സ്ഥാനത്ത്. ഏഴാമതുള്ള രാജസ്ഥാനിലെത്തിയത് 4 ലക്ഷം പേര്‍. പഞ്ചാബ് സന്ദര്‍ശിച്ചത് 3.3 ലക്ഷം പേരാണ്. രണ്ടുലക്ഷം വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച മദ്ധ്യപ്രദേശിനാണ് പത്താം സ്ഥാനം. കോവിഡ് ഭീതി ഒഴിഞ്ഞതോടെ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, മാലിന്യനീക്കത്തിലെ പ്രശ്നങ്ങള്‍, സുരക്ഷാഭീതി തുടങ്ങിയവയാണ് കേരളത്തിന്റെ…
Read More » -
India
ട്രെയിനിൽ രണ്ടു യാത്രക്കാര്‍ കുഴഞ്ഞുവീണു മരിച്ചു; കുഴഞ്ഞുവീണ മറ്റ് ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ട്രെയിനിൽ രണ്ടു യാത്രക്കാര്‍ കുഴഞ്ഞുവീണു മരിച്ചു.ബീഹാറിലെ പാറ്റ്നയിൽ നിന്നും രാജസ്ഥാനിലെ കോട്ടയിലേക്ക് പോകുകയായിരുന്ന പാറ്റ്ന – കോട്ട എക്സ്പ്രസിലാണ് സംഭവം. കുഴഞ്ഞുവീണ മറ്റ് ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റായ്പുരില്‍നിന്നുള്ള 90 അംഗ തീർത്ഥാടകരുടെ കൂട്ടത്തിലുള്ള അറുപത്തിരണ്ടുകാരിയും അറുപത്തിയഞ്ചുകാരനുമാണു മരിച്ചത്.എസി കോച്ചിലുണ്ടായിരുന്നവരാണ് മരിച്ചത്.സംഭവത്തിൽ റയിൽവെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
India
തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം;10 പേരുടെ നില ഗുരുതരം
ഡെറാഡൂണ്‍: ഉത്തരകാശിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം.പരിക്കേറ്റ 27പേരില്‍ 10 പേരുടെ നില ഗുരുതരവുമാണ്. വാഹനത്തില്‍ 35പേരാണ് ഉണ്ടായിരുന്നത്.ഗംഗോത്രി സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഗംഗ്‌നാനി ദേശീയപാതയിലാണ് അപകടമുണ്ടായത്. അമ്ബത് മീറ്ററിലേറെ താഴ്ചയിലേക്കാണ് വാഹനം വീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഗുജറാത്ത് സ്വദേശികളാണ് കൊല്ലപ്പെട്ടത്.രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
Read More » -
Kerala
മുഖ്യമന്ത്രിയും മന്ത്രിമാരും പുതുപ്പള്ളിയില്‍ പ്രചാരണത്തിന് വന്നാല്‍ ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം കൂടും: രമേശ് ചെന്നിത്തല
കോട്ടയം:പുതുപ്പള്ളിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചാരണത്തിന് വന്നാല്‍ ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം കൂടുമെന്ന് രമേശ് ചെന്നിത്തല. ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അതിനോടൊന്നും പ്രതികരിക്കാതെ മുഖ്യമന്ത്രി ജനത്തെ കൊഞ്ഞനംകുത്തിക്കാണിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷനേതാവുകൂടിയായ രമേശ് ചെന്നിത്തല പറഞ്ഞു. ശാസ്ത്രീയമായ രീതിയില്‍ അഴിമതി നടത്താന്‍ മുഖ്യമന്ത്രിയെ കഴിഞ്ഞേ മറ്റൊരാള്‍ ഉണ്ടാകുകയുള്ളൂ. കഴിഞ്ഞ ഏഴുമാസമായി പ്രതികരിക്കാനോ ജനങ്ങളോട് സംസാരിക്കാനോ മുഖ്യമന്ത്രി തയാറാകുന്നില്ല. സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി ഒരു കിങ്കരനായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് വെഞ്ചാമരം വീശുകയും മംഗളപത്രം നല്‍കുകയുമാണ് ചെയ്യുന്നത്. ന്യായീകരിക്കാന്‍ കിങ്കരന്മാരെ ഇറക്കിവിടുന്നു. മാത്യു കുഴല്‍നാടന്‍ വസ്തുതാപരമായി ആരോപണം ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. പണ്ട് താന്‍ ഇത്തരം വസ്തുതകള്‍ പുറത്തുവിട്ടപ്പോള്‍ സൈബര്‍ ഗുണ്ടകള്‍ ആക്രമിച്ചു. ഇന്നും അതേ ശൈലിയാണ് സിപിഎം പിന്തുടരുന്നത്. തുടര്‍ഭരണം ഏത് അഴിമതിയും നടത്താനുള്ള അവസരമായാണ് മുഖ്യമന്ത്രി കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read More » -
Kerala
ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും; രജനീകാന്തിനെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: ഉത്തർപ്രദേശ് സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാല്‍തൊട്ടു വന്ദിച്ച രജനികാന്തിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ”കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്… എന്നാല്‍ ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും..!” എന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിനൊപ്പം #hukum #jailer എന്നീ ഹാഷ്ടാഗുകളും കൊടുത്തിട്ടുണ്ട്. യോഗിയുടെ കാലില്‍ തൊട്ടുവണങ്ങുന്ന രജനീകാന്തിന്‍റെ വീഡിയോ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്.ഇതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പരിഹാസം. തന്‍റെ പുതിയ ചിത്രമായ ജയിലര്‍ ലഖ്നോവില്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് രജനീകാന്ത് എത്തിയത്. യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക വസതി സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്‍റെ കാല്‍ തൊട്ടുവണങ്ങുകയായിരുന്നു. യോഗി ആദിത്യനാഥുമായി ചേര്‍ന്നു സിനിമ കാണാൻ ആഗ്രഹുമുണ്ട് എന്നും സിനിമയുടെ വലിയ വിജയം ദൈവത്തിന്‍റെ അനുഗ്രഹമായി കാണുന്നു എന്നും ലക്‌നൗവിലക്ക് തിരിക്കും മുൻപ് രജനികാന്ത് പറഞ്ഞിരുന്നു. എന്നാല്‍ ജയിലര്‍ സ്‌ക്രീനിങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ല. അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടി കേശവ് പ്രസാദ് മൗര്യയാണ് സിനിമ കാണാൻ എത്തിയത്.
Read More » -
India
ട്രെയിനില്‍ ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് ടി.ടി.ഇമാരെ വളഞ്ഞിട്ട് തല്ലിച്ചതച്ച് പൊലീസുകാര്‍
ട്രെയിനിൽ ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് ടി.ടി.ഇമാരെ വളഞ്ഞിട്ട് ആക്രമിച്ച് പൊലീസുകാര്‍. ബികാനീര്‍ പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഗവണ്‍മെന്റ് റെയില്‍വേ പൊലീസിലെ ജീവനക്കാരാണ് ഉദ്യോഗസ്ഥരെ മര്‍ദിച്ചത്.ഫതഹ്പൂര്‍ ജി.ആര്‍.പിയിലെ സ്‌റ്റേഷന്‍ ഓഫിസര്‍ സാഹെബ് സിങ് ഉള്‍പ്പെടെയുള്ള നാല് പൊലീസുകാരാണ് ആക്രമണം അഴിച്ചുവിട്ടത്. ബികാനീര്‍പ്രയാഗ്‌രാജ് എക്‌സ്പ്രസില്‍ എ.സി കോച്ചില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. കാണ്‍പൂര്‍ സെന്‍ട്രല്‍ സ്‌റ്റേഷനില്‍നിന്നാണ് ഇവര്‍ കയറിയത്. ടി.ടി.ഇ ടിക്കറ്റ് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ടിക്കറ്റില്ലാത്ത വിവരം അറിഞ്ഞത്.ടിക്കറ്റ് കാണിക്കണമെന്നും ഇല്ലെങ്കില്‍ ട്രെയിനില്‍നിന്ന് ഇറങ്ങണമെന്നും ടി.ടി.ഇ ഇവരോട് ആവശ്യപ്പെട്ടു. ഇതോടെ വാക്കുതര്‍ക്കമായി. ഇതിനു പിന്നാലെ മറ്റ് ടി.ടി.ഇമാര്‍ കൂടി കോച്ചിലെത്തിയതോടെ പൊലീസുകാര്‍ ഇവരെ കൈയേറ്റം ചെയ്യുകയായിരുന്നു.
Read More »