തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ ഇന്ന് വീണ്ടും ഉന്നതതല യോഗം. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നു കഴിഞ്ഞ ദിവസം മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഉന്നതതല യോഗം ചേരുന്നത്.
നിരക്ക് വര്‍ധന, ലോഡ് ഷെഡിങ് വേണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. ഓണം, പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് എന്നിവ മുന്നിലുള്ളതിനാല്‍ കടുത്ത തീരുമാനങ്ങളുണ്ടായേക്കില്ലെന്നും
കടുത്ത നിയന്ത്രണങ്ങളും ചാര്‍ജ് വര്‍ധന അടക്കമുള്ള കാര്യങ്ങളും വേണ്ടി വരുമെന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതിസന്ധി സംബന്ധിച്ചു കെഎസ്ഇബി ചെയര്മാൻ ഉന്നതതല യോഗത്തില്‍ ഇന്ന് നല്കുന്ന റിപ്പോര്‍ട്ടനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍.