Month: August 2023
-
India
ഇന്ത്യൻ റെയില്‍വേയിലെ ആദ്യത്തെ ട്രാക്ക് വുമൺ പടിയിറങ്ങുന്നു
കാസര്‍കോട് : ഒരു കയ്യില്‍ സ്‌പാനറും മറുകയ്യില്‍ ഹാമറുമായി ദിവസവും 12 കിലോമീറ്റര്‍ യാത്ര. ചരിത്രത്തിലേക്ക് നടന്ന് കയറിയ രമണിയുടെ ആ യാത്ര നാളെ അവസാനിക്കുകയാണ്. 41 വര്‍ഷം മുമ്ബാണ് ഇന്ത്യൻ റെയില്‍വേയുടെ ട്രാക്കിലൂടെ ചെറുവത്തൂര്‍ സ്വദേശിനി രമണി നടന്ന് തുടങ്ങിയത്. ആദ്യം ചെറുവത്തൂരും മറ്റും നിര്‍ത്തിയിടുന്ന ട്രെയിനുകളുടെ പരിപാലനമായിരുന്നു ജോലി. പിന്നീട് ട്രാക്ക് വുമണ്‍ (Track Woman) ആയി സ്ഥാനക്കയറ്റം. അതൊരു ചരിത്രമായിരുന്നു. ഇന്ത്യൻ റെയില്‍വേയിലെ ആദ്യത്തെ ട്രാക്ക് വുമണായിരുന്നു രമണി. പിന്നീടിങ്ങോട്ട് വര്‍ഷങ്ങളോളം സേവനമനുഷ്‌ഠിച്ച രമണി ഇന്ത്യൻ റെയില്‍വേയില്‍ നിന്നും പടിയിറങ്ങുകയാണ്. 1982ല്‍, തന്‍റെ 19-ാം വയസിലാണ് രമണി റെയില്‍വേയില്‍ താത്‌കാലികമായി ജോലിയില്‍ പ്രവേശിച്ചത്. പിന്നിട് ട്രാക്ക് വുമണ്‍ ആയി സ്ഥിരപ്പെട്ടു. ജോലിക്കായി അഭിമുഖം നടന്ന മംഗലാപുരത്ത് തന്നെ ആദ്യ നിയമനവും കിട്ടി. നോക്കത്താ ദൂരത്ത് നീണ്ടു കിടക്കുന്ന റെയില്‍വേ പാളത്തിലൂടെ ദിവസവും നടക്കണം. അക്കാലത്ത് ഒരു ട്രാക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സമീപത്ത് വീടുകള്‍ പോലും ഉണ്ടായിരുന്നില്ല. ഭാഷയും പ്രശ്‌നമായിരുന്നു.…
Read More » -
India
ചൈന വരച്ചവരയിൽ ഇന്ത്യ ; മറുപടി പറയാതെ മോദി
ന്യൂഡൽഹി:ഇന്ത്യന്‍ സംസ്‌ഥാനമായ അരുണാചല്‍പ്രദേശിനെയും കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ അക്‌സായ് ചിന്‍ മേഖലയേയും ഉള്‍പ്പെടുത്തി ചൈന ഭൂപടം (സ്‌റ്റാന്‍ഡേഡ് മാപ്) മാറ്റിവരച്ചിട്ടും മൗനം തുടർന്ന് കേന്ദ്ര സർക്കാർ. ഭൂപടവിവാദത്തിനു പിന്നാലെ, അക്‌സായ് ചിന്‍ മേഖലയില്‍ ചൈന ബങ്കറുകളും തുരങ്കങ്ങളും നിര്‍മിക്കുന്നതിനു വേഗം കൂട്ടിയതായി ഉപഗ്രഹചിത്രങ്ങളുടെ അടിസ്‌ഥാനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. കുന്നുകള്‍ക്കുള്ളിലൂടെയുള്ള തുരങ്കങ്ങളും സൈനികര്‍ക്കു താമസിക്കാനും ആയുധസംഭരണത്തിനുമുള്ള ബങ്കറുകള്‍, ഷെല്‍ട്ടറുകള്‍ എന്നിവയുമാണു ചൈന നിര്‍മിക്കുന്നതെന്നു മാക്‌സര്‍ സ്‌പേസ്‌ടെക് കമ്ബനിപുറത്തുവിട്ട ഉപഗ്രഹചിത്രങ്ങള്‍ വ്യക്‌തമാക്കുന്നു. കുന്നുകളില്‍ 11 ഇടത്ത് രഹസ്യമായി തുരന്നിട്ടുണ്ട്. ഇന്ത്യൻ അതിര്‍ത്തിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ചൈനയുടെനീക്കങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതിര്‍ത്തിക്ക് 70 കിലോമീറ്റര്‍ അകലെ വരെ പീപ്പിള്‍സ് ലിബറേഷൻ ആര്‍മി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ സാറ്റലൈറ്റ് ചിത്രങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്.അതിര്‍ത്തി രേഖയ്ക്ക് അടുത്ത് വിമാനങ്ങള്‍ ഇറങ്ങാനുള്ള റൺവേ അടക്കം തയാറാക്കുന്നതായാണ് റിപ്പോർട്ട്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടി…
Read More » -
Kerala
പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു
റാന്നി: പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. ‘റോബിൻ’ ഇന്റർസ്റ്റേറ്റ് സൂപ്പർ എക്സ്പ്രസ്സ് ആണ് സർവീസ് ആരംഭിച്ചത്. പത്തനംതിട്ടയിൽ നിന്നും റാന്നി, ഏരുമേലി, കാഞ്ഞിരപ്പിള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, പാലക്കാട് വഴിയാണ് കോയമ്പത്തൂരിൽ എത്തുക. കൂടുതൽ വിവരങ്ങൾക്ക്: റോബിൻ മോട്ടോർസ് PH : 9745232007, 9745048007
Read More » -
Kerala
സഭ മാറിയതിനാൽ വിവാഹം നടത്തിയില്ല: ബിഷപ്പിനും പള്ളി വികാരിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി
കണ്ണൂർ:സഭ മാറിയതിനാൽ വിവാഹം നടത്താനോ പള്ളിയിൽ കയറ്റാനോ തയ്യാറാകാതിരുന്ന പള്ളി വികാരിക്കും ബിഷപ്പിനുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി.കോടതി അനുമതി നല്‍കിയിട്ടും വിവാഹം നടത്തി നല്‍കാത്ത സംഭവത്തില്‍ കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാത്യൂ മൂലക്കാട്ട്, കാസർകോട് കൊട്ടോടി സെന്റ് ആന്‍സ് പള്ളി വികാരി ഫാ.സിജോ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യക്കേസ്. ക്‌നാനായ സഭാംഗവും കാസര്‍ഗോഡ് കൊട്ടോടി ഇടവകാംഗവുമായ ജസ്റ്റിന്‍ ജോണ്‍ ഓഗസ്റ്റ് 25ന് നല്‍കിയ ഹര്‍ജിയിലാണ് കോടതിയലക്ഷ്യ നടപടി.കാസര്‍ഗോഡ് കൊട്ടോടി സ്വദേശിയായ ജസ്റ്റിന്‍ ജോണും തലശേരി അതിരൂപതയിലെ കൊട്ടോടി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകാംഗവുമായ വിജിമോള്‍ ഷാജിയും തമ്മിലുള്ള വിവാഹം മേയ് 18ന് വധുവിന്റെ പള്ളിയില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇവരുടെ മനഃസമ്മതവും ഇവിടെ നടന്നിരുന്നു. എന്നാല്‍ സെന്റ് ആന്‍സ് പള്ളി വികാരി ജസ്റ്റിന് വിവാഹക്കുറി നല്‍കാത്തതിനെ തുടര്‍ന്ന് ഇവരുടെ വിവാഹം മുടങ്ങുകയായിരുന്നു. വിവാഹത്തിന് ബന്ധുക്കളൂം സുഹൃത്തുക്കളുമായി ആയിരം പേരോളം പള്ളിയില്‍ എത്തിയെങ്കിലും കുറി ലഭിക്കാത്തതിനാല്‍ വിവാഹം മതാചാരപ്രകാരം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെതിരെ ഹൈക്കോടതിയെ…
Read More » -
Kerala
60 കുപ്പി ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യവുമായി വീട്ടമ്മയെ തിരുവോണനാളിൽ എക്സൈസ് പിടികൂടി
കൊല്ലം: സംസ്ഥാനത്തെ മദ്യഷോപ്പുകൾക്ക് അവധി ദിവസമായ തിരുവോണം നാളിൽ ഇരട്ടി വിലയ്ക്ക് മദ്യക്കുപ്പികൾ വില്‍പ്പന നടത്തുകയായിരുന്ന വീട്ടമ്മ അറസ്റ്റിൽ.കൊല്ലം കടപ്പാക്കട കൈപ്പള്ളി വീട്ടില്‍ ജയ(49) ആണ് പിടിയിലായത്. 60 കുപ്പി ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യവുമായാണ് കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടര്‍ ടി.രാജുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ഇവരുടെ സഹായിയായി പ്രവര്‍ത്തിച്ച കൊല്ലം പുള്ളിക്കട കോളനി നിവാസില്‍ രതീഷിനെയും(38) എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യഷോപ്പുകള്‍ അടഞ്ഞുകിടന്ന തിരുവോണത്തിന് ഇരട്ടി വിലയ്ക്ക് വില്‍പ്പന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.ഇവരിൽ നിന്നും മദ്യകുപ്പികൾ വാങ്ങി പോകവേ രണ്ടു പേർ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ പിടിയിലായിരുന്നു.തുടർന്ന് പോലീസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ മിന്നൽ റെയ്ഡ്.
Read More » -
Food
കുട്ടനാടൻ രുചിയിൽ കരിമീൻ മപ്പാസ്
കുട്ടനാടൻ സ്പെഷൽ കരിമീൻ മപ്പാസ് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ : 1. കരിമീൻ – 1 കിലോഗ്രാം 2. ഇഞ്ചി – ഒരു ചെറിയ കഷണം 3. വെളുത്തുള്ളി – 10 അല്ലികൾ 4. സവാള അരിഞ്ഞത് – ഒന്ന് 5. ചെറിയ ചുവന്നുള്ളി – 15 6. കടുക് – അര ടീസ്പൂൺ 7. പച്ചുമുളക് നെടുകെ പിളർന്നത് – 10 8. തക്കാളി – 2 9. തേങ്ങാപ്പാൽ – ഒന്നാം പാൽ ¾ കപ്പ്,രണ്ടാം പാൽ 2 കപ്പ് 10. ഗരം മസാല – 1 ടീസ്പൂൺ 11. മല്ലിപ്പൊടി – ഒന്നര ടേബിൾസ്പൂൺ 12. കുരുമുളകുപൊടി – ഒന്നര ടീസ്പൂൺ 13. മുളകുപൊടി – ഒന്നര ടീസ്പൂൺ 14. മഞ്ഞൾപൊടി – ആവശ്യത്തിന് 15. കറിവേപ്പില – ആവശ്യത്തിന് 16. വെളിച്ചെണ്ണ – ആവശ്യത്തിന് 17. ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം…
Read More » -
India
ഇരുന്നൂറ് രൂപാ കുറച്ചിട്ടും ഗ്യാസിന് ഇരട്ടിയിലധികം കൂടുതലാകുന്ന മോദി മാജിക്
ന്യൂഡൽഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഗ്യാസിന് ഇരുന്നൂറ് രൂപ കുറച്ചത് വൻതോതിൽ സംഘപരിവാർ ആഘോഷിക്കുമ്പോഴും ഇരുന്നൂറ് രൂപാ കുറച്ചിട്ടും ഗ്യാസിന് ഇരട്ടിയിലധികം കൂടുതലാകുന്ന മോദി മാജിക് മനസ്സിലാകാതെ പകച്ചു നിൽക്കുകയാണ് രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ. 414 രൂപയായിരുന്നു മൻമോഹൻ സിങ്ങിന്റെ 10 വര്‍ഷ ഭരണകാലത്തിനിടെയുള്ള ഗ്യാസിന്റെ ഏറ്റവും ഉയര്‍ന്ന വില.അല്ലെങ്കിൽ മോദി സർക്കാർ അധികാരത്തിലേറുന്ന സമയത്തെ വില.ഇന്ന് 200 രൂപ കുറച്ചിട്ടും രാജ്യത്തെ ഗ്യാസ് വില 950 രൂപ !! ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സംഘപരിവാരം വല്ലാതെ വിയർക്കുന്നുണ്ട്.അടുത്ത വർഷം നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമല്ല, ഇന്ത്യയുടെ മണ്ണ് കൈയ്യേറിയ ചൈനയുടെ നടപടിയും രാജ്യത്ത് ചർച്ച ചെയ്യപ്പെടരുത്! രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ഗ്യാസിന് ഏറ്റവും ഉയര്‍ന്ന വിലയെന്നാണ് സോഷ്യല്‍ മീഡിയയിലെ സംഘ് പരിവാര്‍ പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുന്നത്.മൻമോഹൻസിങ് പ്രധാനമന്ത്രിയായ കാലത്ത് 1241 രൂപയായിരുന്നു ഗ്യാസ് വിലയെന്നും എന്നാല്‍, മോദിയുടെ കാലത്ത് ഒരിക്കലും ഇത്ര വില എത്തിയിട്ടില്ലെന്നും സംഘ് പരിവാര്‍ നേതാക്കളും അനുകൂലികളും…
Read More » -
India
ഗുരുദേവജയന്തി, സ്വാഭിമാനം ചോര്‍ന്നുപോയ അധഃസ്ഥിത വിഭാഗത്തെ സ്വന്തം കര്‍മങ്ങളും ഉപദേശങ്ങളും കൊണ്ട് മറികടക്കാന്‍ യത്നിച്ച യുഗപുരുഷന്റെ ജന്മനാൾ
ചതയദിനത്തോടെയാണ് ഓണാഘോഷം സമാപിക്കുന്നത്. ചതയം നാലാം ഓണം ആണ്. നാലാം ഓണം പൊടിപൂരം എന്നാണ് പറയാറ്. ചിങ്ങമാസത്തിലെ ചതയം ശ്രീനാരായണഗുരുദേവന്റെ ജയന്തിദിനമാണ്. പുലിക്കളിയുടെ ദിവസം കൂടിയാണ് നാലാം ഓണം. ചതയം ദിനത്തിൽ ഉച്ചതിരിഞ്ഞ് കടുവപ്പുലി, പുള്ളിപ്പുലി, വരയൻ പുലി, ചീറ്റപ്പുലി, കരിമ്പുലി. മഞ്ഞപ്പുലി, ഹിമപ്പുലി എന്നിങ്ങനെയുള്ള പുലി രൂപങ്ങൾ കെട്ടിയാടും ഭാരതത്തിന്റെ സാംസ്‌കാരിക നഭോമണ്ഡലത്തില്‍ മാറ്റങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ശ്രീനാരായണഗുരുവിന്റെ 169-ാം ജയന്തിദിനമാണ് ഇന്ന്. വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനുമാണ് വിദ്യ. ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ച ഗുരുദേവന്റെ ജന്മദിനം നാടൊട്ടുക്കും സമുചിതമായി ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ക്ക് തിരികൊളുത്തി ഗുരുദേവ സ്മൃതികളെ തൊഴു കൈകളോടെ സ്മരിക്കുകയാണിന്ന് കേരളം. ആര്‍ഷപരമ്പരയിലെ ആചാര്യശ്രേഷ്ഠനായ ശ്രീനാരായണഗുരു, ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിയാനും പരസ്പര സഹകരണത്തിലൂടെ മുന്നേറാനും ഒരു ജനതയെ ഉപദേശിച്ചു. ഒരു ജാതിയും ഒരു മതവും മതി മനുഷ്യന് എന്ന് ആഹ്വാനം ചെയ്തു, സമൂഹം നേരിടുന്ന വെല്ലുവിളികളെ തന്റെ…
Read More » -
India
സർവത്ര കടമെന്ന് കേന്ദ്ര സർക്കാർ; ഉത്തരവാദി ആരെന്ന് ജനങ്ങൾ ?
ന്യൂഡല്‍ഹി:ദേശീയപാത അതോറിറ്റിയുടെ കടം 3.42 ലക്ഷം കോടിയാണെന്നും ഏറ്റെടുക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍.കേന്ദ്രം ചെലവുകള്‍ നടത്തുന്നത് മാസം ഒന്നരലക്ഷം കോടിയോളം കടമെടുത്താണെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ.അതേസമയം ഇന്ത്യൻ റെയില്‍വേയുടെ കടം 34,189 കോടി രൂപയായതായി റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും പറയുന്നു. 2023-24ലെ 45 ലക്ഷം കോടി രൂപയുടെ ബജറ്റില്‍ 17.99 ലക്ഷം കോടിയും കടമാണെന്നും ഇത് മൊത്തം ബജറ്റിന്‍റെ 40 ശതമാനം വരുമെന്നും ധനമന്ത്രി പാർലമെന്റിൽ പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യൻ റെയില്‍വേയുടെ കടം 34,189 കോടി രൂപയായതായി റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്. 2019-20 സാമ്ബത്തിക വര്‍ഷത്തിലെ കടം 20,304 കോടി രൂപയായിരുന്നു, 2020-21 ആയപ്പോഴേക്കും 23,386 കോടി രൂപയായി കടം ഉയര്‍ന്നു. 2021-22 ല്‍ 28,702 കോടി രൂപയായും ഉയര്‍ന്നു. 2022-2023 ആയപ്പോഴേക്കും റെയില്‍വേയുടെ കടം 34189 കോടി രൂപയിലെത്തി-അശ്വിനി വൈഷ്ണവ് പറഞ്ഞു. മാസം ഒന്നരലക്ഷം കോടിയോളം കടമെടുത്താണ് കേന്ദ്രത്തിന്‍റെ ചെലവുകള്‍ നടത്തുന്നതെന്നായിരുന്നു ധനമന്ത്രിയുടെ പ്രസ്താവന. 2023 ഏപ്രിലില്‍…
Read More » -
India
ആരാണ് രാജ്യത്തിന്റെ ശത്രുക്കൾ ?
ആരാണ് നമ്മുടെ ശത്രുക്കള്‍ മുസല്‍മാനൊ കൃസ്ത്യാനിയോ ദലിതനോ ? നമ്മുടെ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അവകാശം നിഷേധിച്ചത്. മേൽമുണ്ട് ധരിക്കാൻ പാടില്ല എന്ന് നിഷ്കർഷിച്ചത്..? പൊതു കുളങ്ങളും, പൊതു ഇടങ്ങളും കിണറുകളും നിഷേധിച്ചത് ? നമ്മളിൽ നിന്ന് മീശക്കരവും മുലക്കരവും ഈടാക്കിയത് ? പന്നിയ്ക്കും പട്ടിയ്ക്കും നടക്കാവുന്ന പെരുവഴി നമുക്ക് വിലക്കി സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചത് ? നമ്മുടെ പെൺമക്കൾ ഋതുമതിയായാൽ ദൈവത്തിന്റെ പ്രതിപുരുഷനെന്ന് വേദം കൽപ്പിച്ചവർക്ക് കാഴ്ച വെയ്ക്കണമെന്നും അല്ലെങ്കിൽ ചാപ്പിള്ള പിറക്കുമെന്നും കുലം മുടിയുമെന്നും ഭീഷണിപ്പെടുത്തി അവരുടെ കന്യകാത്വം കവർന്നെടുത്തത്? ദൈവപ്രീതിക്ക് എന്ന്പറഞ്ഞ് പിഞ്ചു ബാലികമാരെ നായക്കല്ല്യാണം കഴിപ്പിച്ചത് ? താന്ത്രികവിദ്യ പഠിച്ച ഈഴവന് പൂജാരിയാകാൻ കോടതിയിൽ പോകേണ്ടി വന്നത് ? പെരുമഴയത്ത് അമ്പലച്ചെരുവിൽ കയറി നിന്നതിന് ദളിതനെ ജീവനോടെ കത്തിച്ച് കരിച്ച് കളഞ്ഞത് ? മേൽജാതി അമേദ്യം, പിന്നോക്കക്കാരന് നിവേദ്യമാക്കിയത് ? പിന്നോക്കക്കാരന് അശുദ്ധിയും പശുവിൻ ചാണകത്തിനും, മൂത്രത്തിനും വിശുദ്ധിയും കൽപ്പിച്ചത് ? നമ്മളെ നീച ജാതി ആക്കി…
Read More »