KeralaNEWS

60 കുപ്പി ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യവുമായി വീട്ടമ്മയെ തിരുവോണനാളിൽ എക്സൈസ് പിടികൂടി

കൊല്ലം: സംസ്ഥാനത്തെ മദ്യഷോപ്പുകൾക്ക് അവധി ദിവസമായ തിരുവോണം നാളിൽ ഇരട്ടി വിലയ്ക്ക് മദ്യക്കുപ്പികൾ വില്‍പ്പന നടത്തുകയായിരുന്ന വീട്ടമ്മ അറസ്റ്റിൽ.കൊല്ലം കടപ്പാക്കട കൈപ്പള്ളി വീട്ടില്‍ ജയ(49) ആണ് പിടിയിലായത്.

60 കുപ്പി ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യവുമായാണ് കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടര്‍ ടി.രാജുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ഇവരുടെ സഹായിയായി പ്രവര്‍ത്തിച്ച കൊല്ലം പുള്ളിക്കട കോളനി നിവാസില്‍ രതീഷിനെയും(38) എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Signature-ad

മദ്യഷോപ്പുകള്‍ അടഞ്ഞുകിടന്ന തിരുവോണത്തിന് ഇരട്ടി വിലയ്ക്ക് വില്‍പ്പന നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.ഇവരിൽ നിന്നും മദ്യകുപ്പികൾ വാങ്ങി പോകവേ രണ്ടു പേർ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ പിടിയിലായിരുന്നു.തുടർന്ന് പോലീസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ മിന്നൽ റെയ്ഡ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: