ഭൂപടവിവാദത്തിനു പിന്നാലെ, അക്‌സായ് ചിന്‍ മേഖലയില്‍ ചൈന ബങ്കറുകളും തുരങ്കങ്ങളും നിര്‍മിക്കുന്നതിനു വേഗം കൂട്ടിയതായി ഉപഗ്രഹചിത്രങ്ങളുടെ അടിസ്‌ഥാനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. കുന്നുകള്‍ക്കുള്ളിലൂടെയുള്ള തുരങ്കങ്ങളും സൈനികര്‍ക്കു താമസിക്കാനും ആയുധസംഭരണത്തിനുമുള്ള ബങ്കറുകള്‍, ഷെല്‍ട്ടറുകള്‍ എന്നിവയുമാണു ചൈന നിര്‍മിക്കുന്നതെന്നു മാക്‌സര്‍ സ്‌പേസ്‌ടെക് കമ്ബനിപുറത്തുവിട്ട ഉപഗ്രഹചിത്രങ്ങള്‍ വ്യക്‌തമാക്കുന്നു. കുന്നുകളില്‍ 11 ഇടത്ത് രഹസ്യമായി തുരന്നിട്ടുണ്ട്.
ഇന്ത്യൻ അതിര്‍ത്തിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ചൈനയുടെനീക്കങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതിര്‍ത്തിക്ക് 70 കിലോമീറ്റര്‍ അകലെ വരെ പീപ്പിള്‍സ് ലിബറേഷൻ ആര്‍മി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ സാറ്റലൈറ്റ് ചിത്രങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്.അതിര്‍ത്തി രേഖയ്ക്ക് അടുത്ത് വിമാനങ്ങള്‍ ഇറങ്ങാനുള്ള റൺവേ അടക്കം തയാറാക്കുന്നതായാണ് റിപ്പോർട്ട്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടി ആരംഭിക്കുന്നതിനു തലേന്നാണു ചൈന ഭൂപടവിവാദം ഉയര്‍ത്തിയതെന്നതും ശ്രേദ്ധയമാണ്.