Month: August 2023

  • Kerala

    സവർണ പൗരോഹിത്യത്തെ ചതച്ച ‘ചതയം’ ; ഇന്ന് ശ്രീനാരായണ ഗുരുജയന്തി

    ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ സന്യാസിയും ഇന്ത്യയിലെ സാമൂഹിക പരിഷ്കർത്താവുമായ നാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിവര്യനും കേരള നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്കർത്താവും ആണ് ശ്രീനാരായണഗുരു (1856–1928). ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതും അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. താഴ്ന്ന ജാതിയിൽപ്പെട്ടവർക്കുൾപ്പെടെ ദൈവാരാധാന നടത്തുവാനായി, ശ്രീനാരായണഗുരു കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു.രണ്ടുതവണ ശ്രീലങ്ക സന്ദർശിക്കുകയും അവിടെ ക്ഷേത്ര പ്രതിഷ്ഠ നടത്തുകയും ചെയ്തു. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. 1916-ൽ ജാതിയില്ലാ വിളംബരത്തിലൂടെ താൻ ഒരു ജാതിയുടെയും മതത്തിന്റെയും വക്താവായ ആളല്ലെന്നും താൻ ജാതിയും മതവും ഉപേക്ഷിച്ചിട്ട് സംവത്സരങ്ങൾ കഴിഞ്ഞുവെന്നും ഗുരു വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമപ്രദേശമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ കൊല്ലവർഷം 1032 ചിങ്ങം 5നാണ് ശ്രീനാരായണഗുരു ജനിച്ചത്. (1856 ഓഗസ്റ്റ് മാസം 20ന്).ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു.…

    Read More »
  • Kerala

    വാക്കുതർക്കം; പെട്രോൾ പമ്പിൽവെച്ച് യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു

    കൊല്ലം: പെട്രോൾ പമ്പിൽവെച്ച് യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു. കൊല്ലം ചിതറയിലാണ് സംഭവം. ദർപ്പക്കാട് സ്വദേശി സെയ്ദലി എന്ന ബൈജു(34)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 4-പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.  വൈകീട്ട് ആറേകാലോടെയായിരുന്നു സംഭവം. മദ്യ ലഹരിയിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. പിടിയിലായവർ ബൈജുവിനൊപ്പമെത്തിയ സുഹൃത്തുക്കൾ തന്നെയായിരുന്നു. പെട്രോളടിക്കാനായാണ് ബൈജുവും നാല് സുഹൃത്തുക്കളും പമ്പിലെത്തിയത്. പെട്രോൾ അടിച്ച ശേഷം പമ്പിന് പുറത്തെത്തിയ ഇവർ വണ്ടി മാറ്റി നിർത്തിയ ശേഷം വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് രണ്ടുപേർ പുറത്തിറങ്ങിയ ശേഷം ബൈജുവിനെ കാറിൽനിന്ന് വലിച്ച് പുറത്തേക്കിട്ട് നിലത്തു കിടന്ന തറയോട് കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. രക്തം വാർന്ന് തറയിൽ കിടന്ന് ബൈജുവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു..

    Read More »
  • Kerala

    ശബരി എക്സ്പ്രസിന്റെ (17229/17230) ഷൊര്‍ണൂര്‍ സ്റ്റോപ്പ് ഒഴിവാക്കി

    പാലക്കാട്:തിരുവനന്തപുരം – സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസിന്റെ (17229/17230) ഷൊര്‍ണൂര്‍ സ്റ്റോപ്പ് ഒഴിവാക്കി. പകരം വടക്കാഞ്ചേരിയില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച റെയില്‍വേ ബോര്‍ഡ് ഉത്തരവ് പുറത്തിറങ്ങി. 16605/16606 മംഗലാപുരം – നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് ഇനി മുതല്‍ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. 06495 തൃശൂര്‍ – കോഴിക്കോട് എക്സ്പ്രസ് സ്പെഷല്‍ ഇനി തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ ഓടില്ല. വണ്ടി ഷൊര്‍ണൂരില്‍ നിന്നുമായിരിക്കും കോഴിക്കോട്ടേയ്ക്ക് പുറപ്പെടുക

    Read More »
  • NEWS

    സൗദി അറേബ്യ നിരോധിച്ച രാസഘടകങ്ങളുള്ള മരുന്നുകളുമായി എത്തി വിമാനത്താവളങ്ങളിൽ പിടിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു; നാട്ടില്‍ നിന്ന് മരുന്നുകള്‍ കൊണ്ടുവരുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക

    റിയാദ്: മയക്കുമരുന്നുകേസുകളിൽ സൗദിയിൽ പിടിയിലാകുന്നവരിൽ മലയാളികളുടെ എണ്ണവും പെരുകുന്നു. മയക്കുമരുന്നിന്‍റെ പൊടിപോലുമില്ലാതെ രാജ്യത്തെ ശുദ്ധീകരിക്കാൻ തക്ക കർശന നടപടികളാണ് രാജ്യത്ത് നടക്കുന്നത്. റെയ്ഡുകളിൽ പിടിക്കപ്പെടുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. സൗദി അറേബ്യ നിരോധിച്ച രാസഘടകങ്ങളുള്ള മരുന്നുകളുമായി എത്തി വിമാനത്താവളങ്ങളിൽ പിടിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. ഇത്തരത്തിൽ കേവലം ഒരു ഗുളിക കൈയ്യിൽ വെച്ചതിന്‍റെ പേരിൽ പിടിക്കപ്പെട്ടവരും ഇപ്പോൾ ജയിലിലുണ്ടെന്ന് ഇന്ത്യൻ എംബസ്സി വൃത്തങ്ങൾ അറിയിച്ചു. നാല് വർഷം മുമ്പ് നടത്തിയ ബൈപാസ് സർജറിക്ക് ശേഷം നിരന്തരം കഴിക്കുന്ന ഗുളികകളുമായി എത്തിയപ്പോഴാണ് ബുറൈദയിൽ ജോലി ചെയ്യുന്ന മലയാളി പിടിക്കപ്പെട്ടത്. ഗുളിക കൊണ്ടുവന്നയാളേയും ആർക്ക് വേണ്ടിയാണോ കൊണ്ടുവന്നത് അവരേയും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഹോമിയോ ഗുളികളുമായി പിടിക്കപ്പെട്ട കായംകുളം സ്വദേശി രണ്ട് മാസമായി ജയിലിലാണ്. ദമ്മാമിലെ മാർക്കറ്റിൽ നിന്ന് പിടിക്കപ്പെട്ട മലയാളിയെകുറിച്ച് സഹപ്രവർത്തകർക്കെല്ലാം നല്ലതേ പറയാനുള്ളു. പക്ഷെ ഇയാൾ മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് കൂടെയുള്ളവർ പോലും തിരിച്ചറിഞ്ഞില്ല എന്നതാണ് ഞെട്ടിക്കുന്നത്. അതുപോലും കണ്ടു പിടിക്കാൻ സാധിക്കുന്ന…

    Read More »
  • Business

    ഒറ്റത്തവണ നിക്ഷേപിച്ച് മാസത്തിൽ 50,000 രൂപ നേടാവുന്ന എസ്ബിഐ സ്കീം

    വിവിധതരത്തിലുള്ള പെൻഷൻ സ്കീമുകൾ ഇന്ന് നിലവിലുണ്ട്. ഒറ്റത്തവണ തുക നിക്ഷേപിച്ചുകൊണ്ട് മാസവരുമാനമാണ് ലക്ഷ്യമെങ്കിൽ എസ്‌ബിഐ ലൈഫ് – സ്മാർട്ട് ആന്വിറ്റി പ്ലസ് പ്ലാൻ മികച്ച ഓപ്ഷനാണ്. എന്നാൽ മതിയായ പ്രതിമാസ വരുമാനം ലഭിക്കുന്നതിന് നല്ലൊരു തുക ഒറ്റത്തവണ നിക്ഷേപിക്കേണ്ടതായി വരും എന്നത് നിക്ഷേപകർ ശ്രദ്ധിക്കേണ്ടതാണ് . 60 വയസ്സ് പിന്നിട്ട ഒരാൾക്ക് പ്രതിമാസം 50,000 രൂപയും ലഭിക്കാൻ എത്ര തുക നിക്ഷേപിക്കണമെന്ന് നോക്കാം. എസ്‌ബിഐ ലൈഫ് – സ്മാർട്ട് ആന്വിറ്റി പ്ലസ് പ്ലാൻ ഒരു വ്യക്തിഗത, നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, ജനറൽ ആന്വിറ്റി പ്ലാനാണ് എസ്‌ബിഐ ലൈഫ് – സ്‌മാർട്ട് ആന്വിറ്റി പ്ലസ്. ഇമ്മിഡിയേറ്റ്, ഡിഫേർഡ്, എന്നീ വിഭാഗങ്ങളിലാണ് ഈ പ്ലാൻ ആന്വിറ്റി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത്. സ്കീമിന് ജോയിന്റ് ലൈഫ് ഓപ്ഷനുകളും ഉണ്ട്. 30 വയസ്സുമുതൽ ആന്വിറ്റി പ്ലാനിലും, 45 വയസ്സുമുതൽ ഡിഫേർഡ് പ്ലാനിലും അംഗമാകാം. 50000 രൂപ പ്രതിമാസവരുമാനമായി നേടാൻ എത്ര തുക നിക്ഷേപിക്കണമെന്ന് നോക്കാം. പ്രതിമാസം 50,000 രൂപ…

    Read More »
  • India

    തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയെ സമീപിക്കണമെന്ന് ചെന്നൈ പ്രത്യക കോടതി

    ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയെ സമീപിക്കണമെന്ന് ചെന്നൈ പ്രത്യക കോടതി നിർദ്ദേശം. ഹൈക്കോടതി നിർദ്ദേശിച്ചാൽ ജാമ്യഹർജി കേൾക്കാം എന്നും ജ‍ഡ്ജി വ്യക്തമാക്കി. മന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ഒഴിഞ്ഞുമാറിയ നിലപാടാണ് ചെന്നൈയിലെ രണ്ടു കോടതികൾ സ്വീകരിച്ചത്. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. അല്ലിയും എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസുകൾ കേൾക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജി രവിയുമാണ് ഹർജി കേൾക്കാൻ വിസമ്മതിച്ചത്. മന്ത്രിയോട് ഹൈക്കോടതിയെ സമീപിക്കാൻ പ്രത്യേക കോടതി നിർദേശിച്ചു. ജാമ്യഹർജി പരിഗണിക്കാൻ പ്രത്യേക കോടതിക്ക് അധികാരം ഉണ്ടോയെന്നു ഹൈക്കോടതി  വ്യക്തമാക്കട്ടെ എന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ആരോഗ്യകാരണങ്ങൾ പരിഗണിച്ച് ജാമ്യം അനുവദിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്തെന്ന വാർത്തയും ഈ മാസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇഡി വാര്‍ത്ത നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. കൊച്ചി വിമാനത്താവളത്തിൽവെച്ച് അശോകിനെ ഇഡി കസ്റ്റഡിയിലെടുത്തെന്നായിരുന്നു റിപ്പോർട്ടുകൾ. ചെന്നൈയിൽ നിന്നുള്ള…

    Read More »
  • Kerala

    ഗുരുവായൂർ സന്ദർശനത്തിനു വേണ്ടി സാവന്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തു, സമ്മാനം നൽകിയത് മകന്റെ പിറന്നാളിന്: നവ്യയുടെ കുടുംബം

    തൃശ്ശൂർ: ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇഡി വിവരം തേടിയ സംഭവത്തിൽ വിശദീകരണവുമായി നടി നവ്യ നായരുടെ കുടുംബം. സച്ചിൻ സാവന്തുമായി ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്നതാണ് പരിചയമെന്നും ഗുരുവായൂർ സന്ദർശനത്തിനു വേണ്ടി സാവന്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. നവ്യയുടെ മകൻറെ പിറന്നാളിന് സമ്മാനം നൽകിയതല്ലാതെ നവ്യക്ക് പ്രതി ഉപഹാരങ്ങൾ ഒന്നും കൊടുത്തിട്ടില്ല. ഇഡിയോടും ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി. സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നത്. ഇരുവരുടേയും ഫോൺ വിവരങ്ങളടക്കം ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. എന്നാല്‍, തങ്ങൾ പരിചയക്കാർ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കിയതായാണ് വിവരം. സച്ചിൻ സാവന്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, അനധികൃത സ്വത്ത് സമ്പാദന കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്. ഈ കേസിൽ ഇഡി കോടതിയില്‍ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.  

    Read More »
  • Crime

    മടിക്കേരിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

    മംഗളൂരു: മടിക്കേരിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കുടക് ജില്ലാ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറായ മണ്ഡ്യ സ്വദേശിനി ജി.സി രശ്മിയെയാണ് (27) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മടിക്കേരിയിലെ വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസിലാണ് രശ്മിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മടിക്കേരി ടൗണ്‍ പൊലീസ് അറിയിച്ചു. മൃതദേഹം മടിക്കേരി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷമായി വനം വകുപ്പിന്റെ റിസര്‍ച്ച് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു രശ്മി.

    Read More »
  • NEWS

    കൃത്രിമമായി മഴ പെയ്യിക്കാൻ രാജ്യത്ത് ഒരു മാസത്തോളം നീളുന്ന ക്ലൗഡ് സീഡിങ് പ്രഖ്യാപിച്ച് യുഎഇ

    ദുബൈ: കൃത്രിമമായി മഴ പെയ്യിക്കാൻ രാജ്യത്ത് ഒരു മാസത്തോളം നീളുന്ന ക്ലൗഡ് സീഡിങ് പ്രഖ്യാപിച്ച് യുഎഇ. അടുത്തയാഴ്ച്ച മുതലാണ് ചെറുവിമാനങ്ങളുപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് തുടങ്ങുക. ഇതോടെ, അടുത്ത ആഴ്ചമുതൽ രാജ്യത്ത് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. 1990കൾ മുതൽ മഴയ്ക്കായി യുഎഇ പിന്തുടരുന്ന  രീതിയാണ് ക്ലൗഡ് സീഡിങ്.  മഴ സാധ്യതയുള്ള മേഘങ്ങൾ കണ്ടെത്തലാണ് പ്രധാനം. ജല ലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അടുത്തയാഴ്ച്ച മുതൽ ചെറുവിമാനങ്ങൾ അൽ ഐൻ വിമാനത്താവളത്തിൽ നിന്ന്  പറന്നുയരും. മഴയ്ക്കായുള്ള രാസ പദാർത്ഥങ്ങൾ മേഘങ്ങളിൽ വിതറാൻ  ഇരുത്തി അയ്യായിരം അടി ഉയരത്തിൽ പറന്നാകും ക്ലൗഡ് സീഡിങ്. ചെറുവിമാനങ്ങൾ ഉപയോ​ഗിച്ച് മേഘങ്ങളെ നിരീക്ഷിക്കുകയും പഠനം നടത്തുകയും ചെയ്യും.  വിശദമായ ഡാറ്റാ ശേഖരണം നടത്തും. അൻപത് ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിം​ഗ് നടത്തുക.. ഇതോടെ ഇത്തരം മേഘങ്ങളിൽ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനം വരെയാകും. ലക്ഷ്യം കണ്ടാൽ അടുത്ത ആഴ്ചമുതൽ യുഎഇ-യിലും യുഎഇ-യോട് ചേർന്നുള്ള…

    Read More »
  • Kerala

    ബന്ധുവിന്റെ കാറിടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു

    തിരുവനന്തപുരം: ബന്ധുവിന്റെ കാറിടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍- ദീപ ദമ്പതികളുടെ മകന്‍ ആദി ശേഖര്‍ (15) ആണ് മരിച്ചത്. കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ആദി ശേഖര്‍. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുന്‍വശത്ത് വച്ച് വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുവിന്റെ കാറാണ് അപകടം ഉണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു റോഡില്‍ വീണ ആദി ശേഖര്‍ തല്‍ഷണം മരിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാക്കട പൊലിസ് സ്ഥലത്ത് നടപടികള്‍ സ്വീകരിച്ചു. ഇടിച്ച വാഹനം സ്ഥലത്ത് നിന്ന് മാറ്റിയെങ്കിലും ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സഹോദരി അഭി ലക്ഷ്മി. പൂവച്ചല്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് പിതാവ് അരുണ്‍ കുമാര്‍, സെക്രട്ടറിയേറ്റ് അസിസ്റ്റന്റാണ് മാതാവ് ദീപ.

    Read More »
Back to top button
error: