Month: August 2023

  • Crime

    ആടുകളുടെ പേരില്‍ തര്‍ക്കം; യുവാവ് അയല്‍ക്കാരന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു

    ലഖ്നൗ: അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ്, 31 വയസുകാരന്റെ ജനനേന്ദ്രിയത്തില്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ റോജ സ്വദേശിയായയെയാണ് അയല്‍ക്കാരനായ ഗംഗാറാം സിങ്(28) ആക്രമിച്ചത്. സ്വകാര്യഭാഗത്ത് കടിയേറ്റ് ബോധരഹിതനായ 31-കാരനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടു പേരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആടുകള്‍ വീട്ടുവളപ്പിനകത്ത് കയറി സാധനങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റയാളുടെ ആടുകള്‍ ഗംഗാറാമിന്റെ വീട്ടുവളപ്പില്‍ കയറി നാശനഷ്ടമുണ്ടാക്കിയതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ ഗംഗാറാം അയല്‍ക്കാരനെ നിലത്തേക്ക് തള്ളിയിടുകയും ജനനേന്ദ്രിയത്തില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ 31-കാരന്‍ ബോധരഹിതനായി. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പരിക്കേറ്റ ഭാഗത്ത് നാല് തുന്നിക്കെട്ടുണ്ട്. സംഭവത്തില്‍ ആദ്യം പോലീസ് കേസെടുക്കാന്‍ മടിച്ചെന്നാണ് 31-കാരന്റെ ആരോപണം. പോലീസിനെ സമീപിച്ചപ്പോള്‍ ആദ്യം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് അസഹനീയമായ വേദനയാണുള്ളത്. ഈ പരിക്ക് കാരണം സാധാരണ വൈവാഹികജീവിതം നയിക്കാനാവുമോയെന്ന കാര്യത്തില്‍ ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.…

    Read More »
  • Kerala

    കുട്ടനാട്ടില്‍ പാര്‍ട്ടിയുമായി ഇടഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക്

    ആലപ്പുഴ: സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയതയെത്തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞുനിന്ന കുട്ടനാട്ടിലെ പ്രവര്‍ത്തകര്‍ കൂട്ടമായി സിപിഐയിലേക്ക്. കുട്ടനാട് ഏരിയ കമ്മിറ്റി പരിധിയിലെ 5 പഞ്ചായത്തുകളില്‍ നിന്ന് 294 പേരാണു സിപിഎം വിടുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും സിപിഐയില്‍ ചേരാന്‍ അപേക്ഷ നല്‍കി. സിപിഐ നേതൃത്വവുമായി ഇവര്‍ ചര്‍ച്ച നടത്തി. സെപ്റ്റംബര്‍ പത്തോടെ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടാന്‍ തയാറെടുക്കുന്നെന്നാണു സൂചന. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങള്‍, പാര്‍ട്ടി ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, പോഷക സംഘടനകളുടെ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയാണു പാര്‍ട്ടി വിടുന്നത്. രാമങ്കരിയില്‍ നിന്ന് 89 പേരും മുട്ടാറില്‍ നിന്ന് 81 പേരും തലവടിയില്‍ നിന്ന് 68 പേരും കാവാലത്തു നിന്ന് 45 പേരും വെളിയനാട്ടു നിന്ന് 11 പേരുമുണ്ട്. സിപിഎമ്മിനു വന്‍ ഭൂരിപക്ഷമുള്ള രാമങ്കരി പഞ്ചായത്തില്‍ സിപിഎമ്മിന്റെ ആധിപത്യം നഷ്ടപ്പെടാനും ഇതു കാരണമായേക്കും. ഭരണസമിതിയിലെ 9 സിപിഎം അംഗങ്ങളില്‍ പ്രസിഡന്റ് അടക്കം 6 പേര്‍ പാര്‍ട്ടി വിടുമെന്നാണു സൂചന. പാര്‍ട്ടി ബ്രാഞ്ച്…

    Read More »
  • Kerala

    സ്ഥലം അളക്കണ്ടേല്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണം! ജയസൂര്യയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

    തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് സപ്ലൈകോ പണം നല്‍കിയില്ലെന്ന നടന്‍ ജയസൂര്യയുടെ പ്രസ്താവനയില്‍ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെ, ജയസൂര്യയ്ക്ക് പിന്തുണയുമായി കോണ്‍?ഗ്രസ് നേതാക്കള്‍. ‘സ്ഥലം അളക്കണ്ടേല്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണം’ എന്നായിരുന്നു യൂത്ത് കോണ്‍?ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ സമൂഹമാധ്യക്കുറിപ്പില്‍ അഭിപ്രായപ്പെട്ടത്. ”സര്‍ക്കാരിന്റെ കാര്‍ഷിക മേഖലയിലെ വീഴ്ച്ചകളെ വിമര്‍ശിച്ച ജയസൂര്യ, സംഘിയാണ് എന്ന സിപിഎം പ്രതിരോധം കണ്ടു. ചിലര്‍ ഒരു പടി കൂടി കടന്ന് സംഘപരിവാറുകാരെ തിരിച്ചറിയാന്‍ കോണ്‍ഗ്രസ്സ് ജാഗ്രത കാണിക്കണം എന്ന ക്ലാസ്സ് എടുക്കുന്നതും കണ്ടു. ജയസൂര്യ ലക്ഷണമൊത്ത സംഘപരിവാറുകാരനാണ് എന്ന് തന്നെയിരിക്കട്ടെ, അങ്ങനെയെങ്കില്‍ സംഘിക്ക് വേദി കെട്ടി കൊടുത്തിട്ടാണോ ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്നത്?”. മറ്റൊരു കുറിപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. ”ജയസൂര്യയുടെ സ്ഥലം നാളെത്തന്നെ അളക്കാന്‍ തീരുമാനിച്ചിട്ടുണ്ട്” എന്നായിരുന്നു കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ജയസൂര്യയുടെ പ്രസം?ഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. അതേസമയം, ജയസൂര്യ പറഞ്ഞതില്‍ ഏറെ കാര്യങ്ങളും വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു.…

    Read More »
  • Crime

    സിനിമ കാണാനെത്തിയ യുവതിയോട് മോശം പെരുമാറ്റം, ചോദ്യംചെയ്ത ഭര്‍ത്താവിനെതിരേ ആക്രമണം; പിടിക്കാനത്തിയ പോലീസിനെയും തല്ലി

    ആലപ്പുഴ: ചേര്‍ത്തല ചിത്രാഞ്ജലി തിയേറ്ററില്‍ ദമ്പതിമാരെ ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെ ആക്രമിച്ചതിനു നാലുപേരെക്കൂടി അറസ്റ്റുചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാംവാര്‍ഡ് വാരണം കാട്ടിപ്പറമ്പില്‍ വീട്ടില്‍ റെനീഷ് (കണ്ണന്‍-31), നാലാംവാര്‍ഡ് എസ്.എല്‍. പുരം കൈതവളപ്പില്‍ മിഥുന്‍ രാജ് (മഹേഷ്-31), നാലാംവാര്‍ഡ് വാരണം കല്പകശ്ശേരി വീട്ടില്‍ വിജില്‍ വി. നായര്‍ (32) എന്നിവരാണു ദമ്പതിമാരെ ആക്രമിച്ചതിനു പിടിയിലായത്. മുഹമ്മ കുശാപ്പറമ്പ് വീട്ടില്‍ ബിനോയ് (40), മുഹമ്മ പതിനാലാം വാര്‍ഡ് നന്ദന്‍ കരുവേലിവീട്ടില്‍ ശരച്ചന്ദ്രന്‍ (20), പന്ത്രണ്ടാംവാര്‍ഡ് കളരിപ്പറമ്പില്‍ വീട്ടില്‍ സച്ചിന്‍ (കണ്ടപ്പന്‍-29), പതിനാലാം വാര്‍ഡ് പൂപ്പള്ളി വീട്ടില്‍ അനൂപ് (പാപ്പന്‍-28) എന്നിവരാണു പോലീസിനെ ആക്രമിച്ചതിനു പിടിയിലായത്. ദമ്പതിമാരെ ആക്രമിക്കുന്നെന്നറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതികളിലൊരാളെ തിയേറ്ററിനകത്തുകയറി തിരയുന്നതിനിടെ നാലുപേര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. എസ്.ഐ. ആന്റണിയുടെ കൈതിരിക്കുകയും കഴുത്തിനു കുത്തിപ്പിടിക്കുകയും ചെയ്തു. എന്നാല്‍, പോലീസ് അക്രമികളെ കീഴ്പ്പെടുത്തി. 28-നു രാത്രി 9.30-ഓടെയാണു സംഭവം. സിനിമ കാണാനെത്തിയ ദമ്പതിമാരില്‍ ഭാര്യയോടു പ്രതികള്‍ മോശമായി സംസാരിക്കുകയും ഇതു…

    Read More »
  • Kerala

    ജയസൂര്യയുടേത് ചീറ്റിപ്പോയ തിരക്കഥ, കാപട്യം തുറന്ന് കാട്ടി സോഷ്യൽ മീഡിയ; സിനിമാ പ്രമോഷനു വേണ്ടി നന്മമരം ചമഞ്ഞ ഇയാൾ  രാജ്യത്ത് കലാപങ്ങൾ അരങ്ങേറിയപ്പോൾ  എവിടായിരുന്നു എന്നും വിമർശനം

      സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ത്തിട്ടില്ല എന്ന് നടന്‍ ജയസൂര്യ കളമശ്ശേരിയിലെ പരിപാടിയില്‍ നടത്തിയ പ്രതികരണത്തെ  വിമര്‍ശിച്ച്  കൃഷിമന്ത്രി പി. പ്രസാദ്. ജയസൂര്യ നല്ല അഭിനേതാവാണ്. പക്ഷേ ജനങ്ങളുടെ മുമ്പാകെയല്ല അഭിനയം കാഴ്ചവെക്കേണ്ടത്. പ്രതികരണത്തിന് പിന്നില്‍ അജന്‍ഡയുണ്ട്. ഇത് നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണെന്നും  അദ്ദേഹം കുറ്റപ്പെടുത്തി. കൃഷ്ണപ്രസാദടക്കം പാടശേഖരത്തിലെ മുഴുവന്‍പേരും മാസങ്ങള്‍ക്ക് മുമ്പേ നെല്ലിന്റെ വില വാങ്ങിച്ചതാണ്. എന്നിട്ടും നെല്ലിന്റെ പൈസ കിട്ടിയിട്ടില്ലെന്നാണ് വന്നുനിന്ന് പറയുന്നത്. അരങ്ങുതകര്‍ക്കാന്‍ എത്ര കാപട്യമാണ് രംഗത്തേക്കിറക്കുന്നത്? നടനും കർഷകനുമായ കൃഷ്ണപ്രസാദിന് നെല്ലിന്റെ വില നൽകിയില്ല എന്ന ജയസൂര്യയുടെ വ്യാജ പരാമർശത്തിനെതിരെ രൂക്ഷ വിമർശങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയ. സിനിമയുടെ പ്രമോഷന് വേണ്ടിയാണു നടൻ നന്മ മരം ചമഞ്ഞതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. രാജ്യത്ത് കലാപങ്ങളും കൂട്ടക്കൊലകളും കർഷക സമരവും എന്തിന് ഗുസ്തി താരങ്ങളുടെ സമരം പോലും വന്നുപോയിട്ടും അന്നൊന്നും പ്രതികരിക്കാത്ത നടൻ എന്തുകൊണ്ട് ഇത്തരത്തിൽ ഒരു വ്യാജ പരാമർശം നടത്തിയതെന്നാണ് സോഷ്യൽ മീഡിയയുടെ  ചോദ്യം.…

    Read More »
  • Kerala

    മണര്‍കാട് പള്ളിയില്‍ എട്ടുനോമ്ബു തിരുനാളിന് ഇന്നു തുടക്കം

    കോട്ടയം:ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്ബ് തിരുനാളിന് ഇന്നു വൈകുന്നേരം തുടക്കമാകും. വൈകുന്നേരത്തെ സന്ധ്യാപ്രാര്‍ഥനയോടെ നോമ്ബാചരണം ആരംഭിക്കും.നാളെ മുതല്‍ 14 വരെ ദിവസവും കത്തീഡ്രലിലെ കുര്‍ബാനയ്ക്കു മെത്രാപ്പോലീത്തമാര്‍ പ്രധാന കാര്‍മികത്വം വഹിക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴു വരെ ദിവസങ്ങളില്‍ 12ന് ഉച്ചനമസ്‌കാരവും വൈകുന്നേരം അഞ്ചിന് സന്ധ്യാ നമസ്‌കാരവും ഉണ്ടായിരിക്കും. ഒന്നു മുതല്‍ അഞ്ചു വരെ തീയതികളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗം. ഒന്ന്, മൂന്ന്, അഞ്ച് തീയതികളില്‍ വൈകുന്നേരം 6.30ന് ധ്യാനം. നാളെ കൊടിമരം ഉയര്‍ത്തുന്നതോടുകൂടി ആരംഭിക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ എട്ടിന് ഉച്ചകഴിഞ്ഞ് നടക്കുന്ന റാസായ്ക്കും ആശീര്‍വാദത്തിനും ശേഷമുള്ള നേര്‍ച്ച വിളമ്ബോടെ സമാപിക്കും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്. വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇതിനോടകം തയാറാക്കി. ആറ്, ഏഴ്, എട്ട് തീയതികളില്‍ വണ്‍വേ സംവിധാനം നടപ്പിലാക്കും.…

    Read More »
  • Kerala

    കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്; തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശം

    കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 ന് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇന്നു ഹാജരാകാന്‍ ആകില്ലെന്ന് മൊയ്തീന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇഡി പുതിയ നോട്ടീസ് നല്‍കിയത്. ഹാജരാകുമ്പോള്‍ പത്തു വര്‍ഷത്തെ ആദായ നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് മൊയ്തീന് ഇഡി നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവധിയായതിനാല്‍ ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഹാജരാകുന്നതിന് രണ്ടാഴ്ച സാവകാശം വേണമെന്നും മൊയ്തീന്‍ ഇഡിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് എസി മൊയ്തീന്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറുന്നതെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. എന്നാല്‍ തെരഞ്ഞെടുപ്പ് ഇഡിയുടെ വിഷയമല്ല. ഇഡി അന്വേഷിക്കുന്നത് ഒരു സാമ്പത്തിക കേസാണ്. അതില്‍ ആവശ്യമുള്ളവരെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് അധികാരമുണ്ടെന്നുമാണ് ഇഡി അധികൃതര്‍ സൂചിപ്പിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മൊയ്തിന്റെ വീട്ടില്‍ ഉള്‍പ്പെടെ…

    Read More »
  • Crime

    വല്ലപ്പുഴയിലെ യുവതിയുടെ മരണം: ഭര്‍ത്താവും ഭര്‍ത്തൃമാതാവും അറസ്റ്റില്‍

    പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍ത്തൃമാതാവിനെയും പോലീസ് അറസ്റ്റുചെയ്തു. വല്ലപ്പുഴ ചെറുകോട് എലപ്പുള്ളി ബാബുരാജിന്റെ ഭാര്യ അഞ്ജന (26) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ബാബുരാജിനെയും ഭര്‍ത്താവിന്റെ അമ്മ സുജാതയെയും ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിനുള്ളില്‍ യുവതിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ മരിക്കുകയുമായിരുന്നു. കുടുംബവഴക്കും ഭര്‍ത്തൃപീഡനവുമാണ് അഞ്ജനയുടെ ആത്മഹത്യക്കിടയാക്കിയതെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനെയും ഭര്‍ത്തൃമാതാവിനെയും അറസ്റ്റുചെയ്തത്. നേരത്തേയും ഭര്‍ത്തൃപീഡനവുമായി ബന്ധപ്പെട്ട് അഞ്ജന പോലീസില്‍ പരാതിനല്‍കിയിരുന്നു. കുറച്ചുകാലം അഞ്ജന സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. പിന്നീടാണ് ചെറുകോട്ടെ വീട്ടിലേക്ക് തിരിച്ചെത്തിയതെന്ന് പറയുന്നു. ആത്മഹത്യാപ്രേരണ, ഭര്‍ത്തൃപീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ അറസ്റ്റുചെയ്തതെന്ന് ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. പി.സി. ഹരിദാസ് പറഞ്ഞു. അറസ്റ്റുചെയ്ത പ്രതികളെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. അഭിനന്ദ് (അഞ്ച്), ആദിദേവ് (മൂന്ന്) എന്നിവര്‍ മക്കളാണ്. അഞ്ജനയുടെ സംസ്‌കാരം കഴിഞ്ഞദിവസം നടന്നു. ശ്രീകൃഷ്ണപുരം…

    Read More »
  • India

    വനംവകുപ്പ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

    മംഗളൂരു: മടിക്കേരിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കുടക് ജില്ലാ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറായ മണ്ഡ്യ സ്വദേശിനി ജി.സി രശ്മിയെയാണ് (27) മരിച്ച നിലയില്‍ കണ്ടെത്തിയത്. മടിക്കേരിയിലെ വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസിലാണ് രശ്മിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മടിക്കേരി ടൗണ്‍ പൊലീസ് അറിയിച്ചു.   സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷമായി വനം വകുപ്പിന്റെ റിസര്‍ച്ച്‌ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു രശ്മി.

    Read More »
  • Kerala

    കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍നിന്ന് നവ്യ നായര്‍ സമ്മാനം സ്വീകരിച്ചെന്ന് ഇഡി

    മുംബൈ: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ റവന്യു സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്ന് നടി നവ്യ നായര്‍ ആഭരണങ്ങള്‍ കൈപ്പറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തല്‍. തങ്ങള്‍ സുഹൃത്തുക്കളായിരുന്നെന്നും സൗഹൃദത്തിന്റെ പേരില്‍ നല്‍കിയ സമ്മാനങ്ങള്‍ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലെന്നുമാണ് നവ്യ നായര്‍ ഇഡിക്ക് നല്‍കിയ മൊഴി. നവ്യയെ കൊച്ചിയില്‍ സച്ചിന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. ലക്‌നൗവില്‍ കസ്റ്റംസ് അഡിഷനല്‍ കമ്മിഷണര്‍ ആയിരിക്കെ കളളപ്പണക്കേസില്‍ ജൂണിലാണ് സച്ചിന്‍ സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. അതിനു മുന്‍പ് മുംബൈയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഡപ്യുട്ടി ഡയറക്ടര്‍ ആയിരിക്കെ സച്ചിന്‍ സാവന്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്. ബെനാമി സ്വത്തും ഇദ്ദേഹത്തിനു പങ്കാളിത്തമുള്ള സ്ഥാപനങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൃത്യമായ സ്രോതസ്സ് കാണിക്കാതെ 1.25 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഉണ്ടെന്നാണ് ഇഡിയുടെ ആരോപണം. വാട്‌സാപ് ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് നവ്യ നായരുമായുള്ള സൗഹൃദം അന്വേഷണ ഏജന്‍സി കണ്ടെത്തിയത്. ഐആര്‍എസ്…

    Read More »
Back to top button
error: