Month: August 2023

  • Kerala

    ഒഴിവുസമയങ്ങളിൽ വനിതാ പൊലീസി​ന്റെ പൂകൃഷി; സംഭവം സൂപ്പർ ​ഹിറ്റ്, നൂറുമേനി വിളവ്

    മലപ്പുറം: പൊലീസ് ഉദ്യോ​ഗസ്ഥരു‌ടെ നേതൃത്വത്തിൽ വിതച്ച പൂകൃഷിക്ക് നൂറുമേനി വിളവ്. കൊണ്ടോട്ടി നഗരസഭയുടെയും കൃഷി ഭവന്റെയും സഹകരണത്തോടെ നടത്തിയ ചെണ്ടുമല്ലികൃഷിയാണ് വിജയിച്ചത്. മലപ്പുറം ക്രൈംബ്രാഞ്ച് ഓഫിസിലെ എഎസ്ഐ റീന, സിപിഒ സിന്ധു വെള്ളാങ്ങര, കർഷകരായ കൊണ്ടോട്ടി വട്ടപ്പറമ്പ് സ്വദേശിനിയായ ഹസീന, മുണ്ടപ്പലം സ്വദേശിനി സുമയ്യ എന്നിവരാണ് ചെണ്ടുമല്ലികൃഷിയിൽ നൂറുമേനി വിളയിച്ചത്. വട്ടപ്പറമ്പിൽ ഹസീനയുടെ വീടിനു സമീപത്തെ 15 സെന്റിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പ് കെണ്ടോട്ടി നഗരസഭാ അധ്യക്ഷ സി ടി ഫാത്തിമത്ത് സുഹ്‌റാബി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി നഗരസഭ വിവിധ വാർഡുകളിലായി 150 ഏക്കറിൽ ഇടവിള കൃഷിക്കു സഹായം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വട്ടപ്പറമ്പിലെ ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. നിലമൊരുക്കിയത് തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു. കൃഷി ഓഫീസർ കെ ഇസ്‌നയുടെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണവും ലഭിച്ചതോടെ ഓണവിപണി ലക്ഷ്യമിട്ടുള്ള പൂക്കൃഷി വൻ വിജയമായി. കൊണ്ടോട്ടി സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ കൊണ്ടോട്ടി കൃഷിവകുപ്പിലെ കൂട്ടായ്മയിൽ തുടങ്ങിയ സൗഹൃദമാണ് റീനയെ പൂക്കൃഷിയിലേക്ക് അടുപ്പിച്ചത്.…

    Read More »
  • NEWS

    നായയാണെന്ന് കരുതി 15,000 രൂപയ്ക്ക് യുവതി വാങ്ങി വളർത്തിയത് കുറുക്കനെ!

    ചൈനയിലെ ഒരു കടയിൽ നിന്നും നായയാണെന്ന് കരുതി യുവതി വാങ്ങി വളർത്തിയത് കുറുക്കനെ. പട്ടിക്കുട്ടിയെ സ്വന്തമാക്കി മാസങ്ങൾ കഴിഞ്ഞിട്ടും അത് പട്ടിയുടെ സ്വഭാവ രീതികളൊന്നും കാണിക്കാതെ വന്നതോടെ സംശയം തോന്നിയ ഉടമ, മൃഗശാല അധികൃതരെ സമീപിച്ചപ്പോഴാണ് താൻ പട്ടിയെന്ന് കരുതി ഇതുവരെ വളർത്തിയത് പട്ടിയല്ല, മറിച്ച് കുറുക്കൻ ആണെന്ന് തിരിച്ചറിയുന്നത്. ചൈനയിലെ ഷാൻസി മേഖലയിലെ ജിൻഷോംഗിൽ താമസിക്കുന്ന മിസ് വാങ്, ജാപ്പനീസ് സ്പീറ്റ്സ് നായക്കുട്ടിയാണെന്ന് കരുതി മ‍ൃഗങ്ങളെ വിൽക്കുന്ന കടയിൽ നിന്നുമാണ് ഒരു പട്ടിക്കുട്ടിയെ വാങ്ങിയത്. വളർത്തുനായകളോട് ഏറെ സ്നേഹം ഉണ്ടായിരുന്ന അവർ, ആ നായക്കുട്ടിയെ തൻറെ വീട്ടിലെത്തിച്ച് കൃത്യമായ പരിചരണങ്ങൾ നൽകി വളർത്തി. നായയെ വാങ്ങുമ്പോൾ പെറ്റ് ഷോപ്പ് ജീവനക്കാർ, അത് ജാപ്പനീസ് സ്പിറ്റ്സ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയാണെന്നായിരുന്നു അവളോട് പറഞ്ഞിരുന്നത്. അന്ന് 15,000 രൂപ നൽകിയാണ് മിസ് വാങ് ആ നായക്കൂട്ടിയെ സ്വന്തമാക്കിയത്. എന്നാൽ, വീട്ടിലെത്തിച്ച് മൂന്നാല് മാസങ്ങൾ പിന്നിട്ടിട്ടും നായ ഒരിക്കൽ പോലും കുരയ്ക്കാതിരുന്നതും നായകളുടെ പൊതുസ്വാഭാവങ്ങളൊന്നും കാണിക്കാതിരുന്നതും…

    Read More »
  • Kerala

    ഹൊ ഈ നാട്ടിൽ ഒരു തമാശ പോലും പറയാൻമേലാതായല്ലോ! ‘ഫലിതമായി പറഞ്ഞത് പ്രസ്താവനയായി പ്രചരിപ്പിച്ചു’; വിവാദമായതോടെ മലക്കംമറിഞ്ഞ് കവി സച്ചിദാനന്ദൻ

    തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിനെതിരായ പ്രസ്താവനയിൽ മലക്കം മറഞ്ഞ് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. അഭിമുഖത്തിൽ ഫലിതമായി പറഞ്ഞത് പ്രസ്താവനയായി പ്രചരിപ്പിച്ചുവെന്നും താൻ ശ്രമിച്ചത് ഇടതുപക്ഷത്തെ വിശാലമായി നിർവചിക്കാനാണ്. കേരളത്തിലേക്ക് വന്നത് കൂടുതൽ സ്വാതന്ത്ര്യം തേടിയാണ്. ഇനി രാഷ്ട്രീയ അഭിമുഖങ്ങള്‍ക്കില്ലെന്നും സാഹിത്യ അക്കാദമി അധ്യക്ഷൻ വ്യക്തമാക്കി. കേരളത്തിൽ സിപിഎം വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കണമെന്നും മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ അഹങ്കാരികളാകുമെന്നുമായിരുന്നു സച്ചിദാനന്ദൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പ്രസ്താവന വലിയ വിവാദമായതോടെയാണ് കവി നിലപാടിൽ മലക്കം മറിഞ്ഞത്. നമ്മുടെ മാദ്ധ്യമ ധാർമ്മികത വിചിത്രമാണ്. ഇന്നത്തെ ഇടതുപക്ഷത്തിന്‍റെ ചില പരാധീനതകൾ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. അതിന്‍റെ പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകൾ ആണ് പത്രത്തിലും യു ട്യൂബിലും വന്നത്. അതിൽ നിന്ന് തന്നെ തങ്ങൾക്ക് വേണ്ട ചില വരികൾ എടുത്ത് പ്രചരിപ്പിക്കാൻ ആണ് മറ്റു മാദ്ധ്യമങ്ങൾ ശ്രമിച്ചതെന്ന് സച്ചിദാനന്ദൻ കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് കവിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം നമ്മുടെ മാദ്ധ്യമധാർമ്മികത വിചിത്രമാണ്.…

    Read More »
  • LIFE

    “പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്”; ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് നടൻ പ്രകാശ് രാജ്

    ബംഗ്ലൂരു : ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. “പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്” എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. മൂന്നാം ചന്ദ്രയാൻ ദൗത്യം ചന്ദ്രനിൽ മറ്റന്നാൾ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ഒരുങ്ങുമ്പോഴാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ് ചർച്ചാ വിഷയമാകുന്നത്. രൂക്ഷവിമർശനമാണ് പല കോണുകളിൽ നിന്നും പ്രകാശ് രാജിന്‍റെ പ്രതികരണത്തിനെതിരെ ഉയരുന്നത്. ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യത്തിനെ പരിഹസിക്കുന്നത് രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒരു വിഭാഗം ആളുകൾ പ്രതികരിച്ചു. എന്നാൽ, ചന്ദ്രനിൽപ്പോയാലും അവിടെ ഒരു മലയാളിയുണ്ടാകുമെന്ന കാർട്ടൂണിന്‍റെ ഒരു ഭാഗം പങ്കുവച്ചതിന് പ്രകാശ് രാജിനെ വിമർശിക്കേണ്ടതില്ലെന്ന് പ്രതികരിച്ചവരുമുണ്ട്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് രണ്ട് ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഇറങ്ങും. ചന്ദ്രോപരിതലം തൊടാനുള്ള മുന്നൊരുക്കങ്ങൾ കൃത്യമായി പുരോഗമിക്കുകയാണ്. ലാൻഡറിലെ ഓരോ ഉപകരണത്തിന്റെയും പ്രവർത്തനം ഇസ്രൊ വിലയിരുത്തി. മറ്റൊരു രാജ്യത്തിനും ഇറങ്ങാൻ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ഇന്ത്യൻ ദൗത്യത്തിന്റെ…

    Read More »
  • Kerala

    കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ… അത് പണമായി തന്നെ നൽകണം, കെഎസ്ആര്‍ടിസിയില്‍ കൂപ്പൺ വിതരണം അനുവദിക്കില്ലെന്ന് ഹൈക്കോടതി

    എറണാകുളം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വൈകുന്നതിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിർദേശിച്ചു. ശമ്പളവിതരണ കാര്യത്തിൽ സർക്കാരിൻറെ നിലപാട് എന്തെന്ന് കോടതി ചോദിച്ചു. ആഗസ്തിലെ ശമ്പളം കൊടുത്താലേ ജീവനക്കാർക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു. കഴിഞ്ഞവർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു. എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോവുകയാണ് സർക്കാർ ചെയ്തത്. തുടർന്ന് ശമ്പളം പണമായും കൂപ്പണമായും നൽകാമെന്ന തീരുമാനമെടുത്തു. ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ഉന്നത സമിതി യോഗം ചേർന്ന് കെഎസ്ആർടിസിയിൽ ശമ്പളം കൊടുക്കാൻ എന്ത് തീരുമാനം എടുത്തുവെന്ന് കോടതി ചോദിച്ചു. പണം തരില്ലെന്ന് പറയാനാണോ മൂന്ന് മന്ത്രിമാർ യോഗം നടത്തിയത്? എന്തുകൊണ്ട് സർക്കാരിന് പണം നൽകാൻ കഴിയുന്നില്ല?ശമ്പളം പണം ആയി തന്നെ കൊടുക്കണം.കൂപ്പൺ വിതരണം അനുവദിക്കില്ല.കേസ് ഈ മാസം 24ലേക്ക് മാറ്റി

    Read More »
  • Kerala

    പാലക്കാട് നെൻമാറയിൽ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു

    പാലക്കാട്:നെൻമാറയിൽ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു.പാലക്കാട് ചന്ദ്രനഗര്‍ സ്വദേശി പരമേശ്വരന്‍ (96) ആണ് മരിച്ചത്. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ഇയാള്‍ താഴേയ്ക്ക് ചാടുകയായിരുന്നു.നെൻമാറയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.മേൽനടപടികൾ സ്വീകരിച്ച പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    പുതുപ്പള്ളിയിൽ വികസനം കെട്ടുകഥ: സർക്കാർ ഓഫീസുകൾ പലതും വാടകക്കെട്ടിടങ്ങളിൽ, തകർന്ന റോഡുകളും പാലങ്ങളും; മണ്ഡലത്തിന്റെ വികസനം ജെയ്ക്കിന്റെ മുദ്രാവാക്യം

    കോട്ടയം: വാടകക്കെട്ടിടങ്ങളിലെ ജീവിതം എന്നവസാനിക്കുമെന്ന്‌ അറിയാതെ പൊടിപിടിച്ച്‌ കിടക്കുന്ന സർക്കാർ ഓഫീസുകൾ ഇന്നും പുതുപ്പള്ളിക്ക്‌ സ്വന്തം. മുൻ മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തായ പുതുപ്പള്ളിയിൽ മാത്രം നിരവധി ഓഫീസുകളാണ്‌ സ്വന്തമായി കെട്ടിടമില്ലാതെ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്‌. കെ.എസ്‌.ഇ.ബി സെക്ഷൻ ഓഫീസ്‌, ലേബർ ഓഫീസ്‌, ഫുഡ്‌ സേഫ്‌റ്റി ഓഫീസ്‌, ഭൂജല വകുപ്പിന്റെ ഹൈഡ്രോളിക്‌ സർവേ ഓഫീസ്‌, രജിസ്‌ട്രാർ ഓഫീസ്‌ എന്നിവ ഇതിൽ ചിലതുമാത്രം. ദിവസേന നൂറുകണക്കിന്‌ ആളുകൾ എത്തുന്ന പ്രധാന ഓഫീസുകളാണ്‌ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നത്‌. റോഡുകളുടെ പാലങ്ങളുടെയും കാര്യം മഹാകഷ്ടം. ഓഫീസുകൾ എല്ലാം ഒരു കൂരയ്‌ക്ക്‌ കീഴിലാക്കാൻ മിനി സിവിൽ സ്‌റ്റേഷൻ വേണമെന്ന പുതുപ്പള്ളിക്കാരുടെ ആവശ്യത്തിന്‌ വർഷങ്ങളുടെ പഴക്കമുണ്ട്‌. മിനി സിവിൽ സ്‌റ്റേഷന്‌ ഒരു കോടി രൂപ അനുവദിച്ചെങ്കിലും പണി പൂർത്തിയായില്ല. നിർമാണം പാതിവഴിയിലായ ആ കെട്ടിടം വികസനമെത്താത്ത നാടിന്റെ പ്രതീകമായി നിലനിൽക്കുന്നു. എം.എൽ.എയും 25 വർഷം പഞ്ചായത്ത്‌ ഭരിച്ച യു.ഡി.എഫും പിന്നീടങ്ങോട്ട്‌ തിരിഞ്ഞുനോക്കാതിരുന്നതോടെ നാടിന്റെ സ്വപ്‌നം മങ്ങി. ഇത്തവണ പഞ്ചായത്തിൽ എൽ.ഡി.എഫ്‌ അധികാരത്തിലെത്തിയതോടെ പദ്ധതിക്ക്‌…

    Read More »
  • Kerala

    മലരിക്കൽ എന്ന കോട്ടയത്തിന്റെ പിങ്ക് സിറ്റി

    കോട്ടയം: കോട്ടയത്തിന്റെ പിങ്ക് സിറ്റിയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്.പിങ്ക് വസന്തമായ തിരുവാര്‍പ്പ് മലരിക്കലിലെ ആമ്പൽ പാടം കാണാനാണ് സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നത്. തിരുവാര്‍പ്പ് മലരിക്കലില്‍ ഏക്കറുകളോളം പരന്നു കിടക്കുന്ന പാടങ്ങളിലാണ് ആമ്പല്‍പ്പൂക്കള്‍ പൂവിട്ടിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് വള്ളങ്ങളില്‍ യാത്ര ചെയ്ത് ആമ്പലുകള്‍ക്കിടയിലൂടെ കാഴ്ചകള്‍ കാണാനും അവസരമുണ്ട്. 1000 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന വിശാലമായ പാടത്താണ്  ആമ്പൽ പൂക്കൾ പട്ടുമെത്ത വിരിച്ചു നിൽക്കുന്നത്. വിനോദസഞ്ചാരികൾക്കൊപ്പം മോഡൽ, വെഡിങ്ങ് ഫോട്ടോ ഷൂട്ടുകൾക്കായും ആളുകൾ ഇവിടേയ്ക്ക് വരാറുണ്ട്.മലരിക്കലിനൊപ്പം അമ്പാട്ടുകടവിലും പനച്ചിക്കാട് പഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള കൊല്ലാട് കിഴക്കുപുറത്തും ഇത്തരത്തിൽ ആമ്പൽ പാടങ്ങളുണ്ടെങ്കിലും കൂടുതൽ ആളുകളെത്തുന്നത് മലരിക്കലാണ്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ആമ്പലുകൾ പാടത്ത് വസന്തം തീർക്കുന്നത്. പൂക്കൾക്ക് ഒക്ടോബർ അവസാനം വരെയേ ആയുസ്സുണ്ടാകൂ.  ഒക്ടോബറിൽ കൃഷി സീസൺ തുടങ്ങുമ്പോൾ കർഷകർ പാടങ്ങൾ ഉഴുതു തുടങ്ങും. ആമ്പലുകളുടെ ഇലയും പൂക്കളും നശിക്കുമെങ്കിലും അടുത്ത വർഷത്തെ കരുതലായി പ്രകൃതി തന്നെ വിത്തുകൾ പാടത്തെ ചെളിയിൽ നിക്ഷേപിക്കും. പതിവു പോലെ ജൂലൈ മാസം…

    Read More »
  • Kerala

    മമ്മൂട്ടി നൽകുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ കൊല്ലത്തും, ജില്ലാതല വിതരണോദ്ഘാടനവും ഓണാഘോഷവും സ്നേഹവീട്ടിൽ

        നടൻ പത്മശ്രീ മമ്മൂട്ടി ചെയർമാനായ കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആശ്വാസം പദ്ധതി പ്രകാരമുള്ള സൗജന്യ ഓക്സിജൻ കോൺസെൻട്രേറ്റർ കൊല്ലം ജില്ലാ വിതരണോദ്ഘാടനം ചിതറ കെ പി ഫൗണ്ടേഷൻ ആസ്ഥാനമായ സ്നേഹവീട്ടിൽ നടത്തി. എം എൽ എ ശ്രീ. പി എസ് സുപാൽ ഉദ്ഘാടനം നടത്തിയ ചടങ്ങിൽ കെയർ & ഷെയർ വൈസ് ചെയർമാനും, എം.ജീ.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാൻ ഓക്സിജൻ കോൺസെൻട്രേറ്റർ കടയ്ക്കൽ താലൂക്ക് ആശുപത്രിയുടെ കീഴിൽ മാങ്കോട് കൂടുംബാംരോഗ്യ കേന്ദ്ര പ്രവർത്തന പരിധിയിലുള്ള പാലിയേറ്റിവിന് കൈമാറി. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി, വികസനകാര്യ ചെയർമാൻ മടത്തറ അനിൽ എന്നിവർ ആശംസകൾ അറിയിച്ചു.

    Read More »
  • India

    ടെലിക്കോം കമ്ബനികളുടെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളെ പറ്റി അറിയാം

    ടെലിക്കോം കമ്ബനികള്‍ പ്രീപെയ്ഡ് പ്ലാനുകള്‍ അ‌വതരിപ്പിക്കുന്ന അ‌തേ പ്രാധാന്യത്തോടെ നിരവധി പോസ്റ്റ്പെയ്ഡ് പ്ലാനുകളും അവതരിപ്പിക്കുന്നുണ്ട്.ആവശ്യം തിരിച്ചറിഞ്ഞ് അനുയോജ്യമായ പ്ലാനുകള്‍ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ജിയോ, എയര്‍ടെല്‍, വിഐ തുടങ്ങിയ പ്രമുഖ ടെലിക്കോം കമ്ബനികള്‍ ഇത്തരത്തിൽ നിരവധി മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ പുറത്തിറക്കിയിട്ടുണ്ട്.അവ ഏതൊക്കെയെന്ന് നോക്കാം. 401 രൂപയുടെ Vi എൻട്രിലെവല്‍ പോസ്റ്റ്പെയ്ഡ് പ്ലാൻ 401 രൂപയുടെ വിഐ പ്രതിമാസ പോസ്റ്റ്പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ്, 3000 എസ്‌എംഎസ്, 50 ജിബി ഡാറ്റ എന്നിവ ലഭിക്കും. ഇതിന് പുറമേ അ‌ധിക ആനുകൂല്യങ്ങളായി 12 AM മുതല്‍ 6 AM വരെ അ‌ണ്‍ലിമിറ്റഡ് ഡാറ്റയും വിഐ മൂവീസ് ആൻഡ് ടിവി, ഹങ്കാമ മ്യൂസിക്ക്, വിഐ ഗെയിംസ് എന്നിവയും ലഭിക്കും. ഇതോടൊപ്പം ഒടിടി സബ്സ്ക്രിപ്ഷനും ഈ പോസ്റ്റ്പെയ്ഡ് പ്ലാനില്‍ വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന് ഓപ്ഷനുകളാണ് വിഐ നല്‍കുന്നത്. ഇതിലൊന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 1 വര്‍ഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്ക്രിപ്ഷൻ, 12 മാസത്തേക്ക്…

    Read More »
Back to top button
error: