401 രൂപയുടെ Vi എൻട്രിലെവല്‍ പോസ്റ്റ്പെയ്ഡ് പ്ലാൻ
401 രൂപയുടെ വിഐ പ്രതിമാസ പോസ്റ്റ്പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ്, 3000 എസ്‌എംഎസ്, 50 ജിബി ഡാറ്റ എന്നിവ ലഭിക്കും. ഇതിന് പുറമേ അധിക ആനുകൂല്യങ്ങളായി 12 AM മുതല്‍ 6 AM വരെ അണ്‍ലിമിറ്റഡ് ഡാറ്റയും വിഐ മൂവീസ് ആൻഡ് ടിവി, ഹങ്കാമ മ്യൂസിക്ക്, വിഐ ഗെയിംസ് എന്നിവയും ലഭിക്കും. ഇതോടൊപ്പം ഒടിടി സബ്സ്ക്രിപ്ഷനും ഈ പോസ്റ്റ്പെയ്ഡ് പ്ലാനില്‍ വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന് ഓപ്ഷനുകളാണ് വിഐ നല്‍കുന്നത്. ഇതിലൊന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 1 വര്‍ഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്ക്രിപ്ഷൻ, 12 മാസത്തേക്ക് സോണിലിവ് മൊബൈല്‍, അല്ലെങ്കില്‍ 1 വര്‍ഷത്തേക്ക് സണ്‍നെക്സ്റ്റ് പ്രീമിയം എന്നവയാണ് വിഐ നല്‍കുന്ന ഓപ്ഷനുകള്‍.
399 രൂപയുടെ എയര്‍ടെല്‍ എൻട്രിലെവല്‍ പോസ്റ്റ്പെയ്ഡ് പ്ലാൻ
40GB ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്‌എംഎസും എയര്‍ടെലിന്റെ അണ്‍ലിമിറ്റഡ് 5G ഡാറ്റയ്ക്കുള്ള യോഗ്യതയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
299 രൂപയുടെ ജിയോയുടെ എൻട്രിലെവല്‍ പോസ്റ്റ്പെയ്ഡ് പ്ലാൻ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്ബനിയായ ജിയോയുടെ എൻട്രിലെവല്‍ പോസ്റ്റ്പെയ്ഡ് പ്ലാൻ 299 രൂപ നിരക്കിലാണ് എത്തുന്നത്. മറ്റ് ടെലിക്കോം കമ്ബനികളുടെ എൻട്രിലെവല്‍ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏറ്റവും കുറഞ്ഞ നിരക്കിലെത്തുന്നത് ഈ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനാണ്. 30GB ഡാറ്റയാണ് 299 രൂപയുടെ പ്രതിമാസ പോസ്റ്റ്പെയ്ഡ് പ്ലാനില്‍ ജിയോ നല്‍കുന്നത്. ഇതോടൊപ്പം അണ്‍ലിമിറ്റഡ് വോയ്സ് കോളും പ്രതിദിനം 100 എസ്‌എംഎസും ലഭിക്കും. അധിക ആനുകൂല്യമായി ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ ടിവി എന്നിവ ആസ്വദിക്കാം. ജിയോയുടെ അണ്‍ലിമിറ്റഡ് 5ജി ആസ്വദിക്കാനുള്ള യോഗ്യതയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.