Month: August 2023
-
Kerala
കേരളത്തിലേക്കുള്ള ട്രെയിനിൽ 2 ദിവസം ഒളിച്ചിരുന്ന ജാർഖണ്ഡ് സ്വദേശി പിടിയിൽ; ശുചിമുറി കുത്തിപ്പൊളിച്ച് അറസ്റ്റ് ചെയ്തു
കൊച്ചി: ട്രെയിനിലെ ശുചിമുറിയിൽ 2 ദിവസം ഒളിച്ചിരുന്ന യുവാവ് അറസ്റ്റിലായി. എറണാകുളം എക്സ്പ്രസിൽ യാത്ര ചെയ്ത ജാർഖണ്ഡ് സ്വദേശിയാണ് പിടിയിലായത്. ഇയാൾ ടിക്കറ്റ് എടുത്തിരുന്നില്ല. തമിഴ്‌നാട്ടിലെ ആരക്കോണത്ത് വച്ച് ശുചിമുറിയുടെ വാതിൽ തല്ലിപ്പൊളിച്ചാണ് ഇയാളെ പുറത്തിറക്കിയത്. റാഞ്ചിയിൽ നിന്നും എറണാകുളത്തേക്കുള്ള ദീർഘദൂര ട്രെയിനാണിത്. ഇയാൾ ജാർഖണ്ഡിൽ വച്ച് ട്രെയിനിൽ കയറി കേരളത്തിലേക്ക് കടക്കാനായിരുന്നു ശ്രമിച്ചതെന്ന് സംശയിക്കുന്നു. ശുചിമുറി തുറക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാർ ടിടിഇയോട് പരാതിപ്പെട്ടു. തുടർന്ന് ട്രെയിനിലെ ജീവനക്കാരെത്തി കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിത്തുറക്കുകയായിരുന്നു. ട്രെയിനിന്റെ ശുചിമുറിയിൽ തറയിൽ ഇരിക്കുകയായിരുന്നു ഇയാൾ. പ്രതിയെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തു.
Read More » -
Kerala
കേരള വനം വകുപ്പിന് കീഴിൽ ജോലി ഒഴിവുകൾ; യോഗ്യത പ്ലസ്ടു
തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പിന് കീഴിൽ ജോലി ഒഴിവുകൾ.പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പോസ്റ്റ്:ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പ്രായപരിധി: ഒബിസി വിഭാഗങ്ങള്‍ക്ക് 39 ഉം എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 41 ഉം വയസ്സ് വരെ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയ്യതി: സെപ്റ്റംബര്‍ 20 സംവരണ ക്വാട്ടയിലേക്കാണ് നിയമനം. സവരണം ഇപ്രകാരമാണ്: എസ്.ടി: കോഴിക്കോടും കണ്ണൂരും ഒരോ ഒഴിവ് വീതം. ഒ.ബി.സി: കാസര്‍കോട്ട് ഒരു ഒഴിവ്. എസ്.സി: കോഴിക്കോട്ടും തൃശൂരും ഒരോ ഒഴിവ് വീതം. മുസ്ലിം: വയനാട് മൂന്ന് ഒഴിവും കണ്ണൂരില്‍ ഒരു ഒഴിവും. വിശ്വകര്‍മ: പാലക്കാട് ഒരു ഒഴിവ്. ധീവര: കണ്ണൂരില്‍ ഒരു ഒഴിവ്. ഹിന്ദു നാടാര്‍: ഇടുക്കിയില്‍ ഒരു ഒഴിവ്. എസ്.സി.സി.സി: കണ്ണൂരില്‍ ഒരു ഒഴിവ്. എല്‍.സി/ എ.ഐ: തൃശൂരില്‍ ഒരു ഒഴിവ്. തുടക്ക ശമ്ബളം: 27900 മിനിമം യോഗ്യത: പ്ലസ്ടു (യൂണിഫോം ജോബ് ആയ ഫോറസ്റ്റ് ഓഫിസര്‍ തസ്തിക ആയതിനാല്‍ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മതിയായ ശാരീരിക ക്ഷമത ആവശ്യമാണ്). ഔദ്യോഗിക വെബ്സൈറ്റ് വഴി…
Read More » -
Kerala
രാജധാനി എക്‌സ്പ്രസിന് കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്സ്പ്രസിന് പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറ്
കണ്ണൂർ:സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നേരെ ആക്രമണം തുടര്‍ക്കഥയാകുന്നു. രാജധാനി എക്‌സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായി. ഇന്ന് വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ കോച്ചിന്റെ ഗ്ലാസ് പൊട്ടിയെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്. വന്ദേ ഭാരത് ട്രെയിനിനു മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായത്. ഗ്ലാസിന് വിള്ളലുണ്ടായി.ആര്‍ക്കും പരുക്കില്ല. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു വന്ദേ ഭാരത് എക്‌സ്പ്രസ്. രണ്ട് സംഭവങ്ങളിലും റെയില്‍വെ പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂരില്‍ ആഗസ്റ്റ് 16ന് ഞായറാഴ്ച്ച വൈകുന്നേരം ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. ഒഡീഷ സ്വദേശി സര്‍വേശാണ് പിടിയിലായത്. നേത്രാവതി, ചെന്നൈ എക്സ്പ്രസ് ട്രെയിനുകള്‍ക്കുനേരെയായിരുന്നു ആക്രമണം.
Read More » -
Kerala
ആദിവാസി മേഖലകളിൽ 25.5 കോടി മുടക്കി 3 ആയുഷ് സംയോജിത ആശുപത്രികള്‍ ;എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആയുഷ് ലോഞ്ചുകൾ
തിരുവനന്തപുരം: സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്ബത്തിക വര്‍ഷം 177.5 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദിവാസി മേഖലയില്‍ 15 കോടി രൂപ ചെലവില്‍ ഒരു ആശുപത്രിയും 10.5 കോടി ചിലവില്‍ രണ്ട് ആശുപത്രികളും ഉള്‍പ്പെടെ മൂന്നു പുതിയ ആയുഷ് സംയോജിത ആശുപത്രികള്‍ സജ്ജമാക്കും. വര്‍ക്കല പ്രകൃതി ചികിത്സാ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 15 കോടി രൂപ അനുവദിച്ചു. 87 ആയുഷ് ആശുപത്രികളെ 30 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ ചെലവഴിച്ച് നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകളും എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആയുഷ് ലോഞ്ചുകളും സ്ഥാപിക്കും. 17 ആയുര്‍വേദ ആശുപത്രികളെ മെഡിക്കല്‍ ടൂറിസം പദ്ധതിക്കായി സജ്ജമാക്കും. 50 ആയുര്‍വേദ, ഹോമിയോപ്പതി ആശുപത്രികളെ എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.
Read More » -
India
ബാങ്കിനുള്ളില്‍ വെച്ച് കീടനാശിനി കുടിച്ച് മാനേജര്‍ ജീവനൊടുക്കി
ഹൈദരാബാദ്:ബാങ്കിനുള്ളില്‍ വെച്ച് കീടനാശിനി കുടിച്ച് ബാങ്ക് മാനേജര്‍ ജീവനൊടുക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാങ്കിടി മണ്ഡല്‍ ശാഖാ മാനേജറായിരുന്ന ബാനോത്ത് സുരേഷ് (35) ആണ് മരിച്ചത്. തെലങ്കാനയിലെ കുമരം ഭീം ആസിഫബാദ് ജില്ലയിലായിരുന്നു സംഭവം.ജോലി സംബന്ധമായ സമ്മര്‍ദം കാരണമാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സുരേഷിന് ഭാര്യ പ്രിയങ്കയ്ക്കൊപ്പം നാല് വയസായ മകനുമുണ്ട്. ജോലി സംബന്ധമായി കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായും രണ്ട് പേരുടെ ജോലിയാണ് താന്‍ ഒറ്റയ്ക്ക് ചെയ്യുന്നതെന്നും സുരേഷ് തന്നോട് പറഞ്ഞിരുന്നുവെന്ന് പ്രിയങ്ക വെളിപ്പെടുത്തി. ചിന്തഗുഡ സ്വദേശിയായ സുരേഷിന് ഒരു വര്‍ഷം മുമ്ബാണ് വാങ്കിടി ശാഖയുടെ മാനേജറായി സ്ഥലം മാറ്റം ലഭിച്ചത്.
Read More » -
India
പഞ്ചാംഗം നോക്കി കുറ്റകൃത്യങ്ങളുടെ സമയം കണ്ടെത്തി തടയണം: പോലീസിന് നിർദ്ദേശവുമായി ഉത്തർപ്രദേശ് ഡിജിപി
ലക്നൗ: ഉത്തർപ്രദേശിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പഞ്ചാംഗം ഉപയോഗിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി പോലീസ് മേധാവി. കുറ്റകൃത്യങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള സമയം പഞ്ചാംഗം നോക്കി മനസ്സിലാക്കണമെന്നും അത് അനുസരിച്ച് വേണ്ട മുന്‍കരുതലെടുക്കണമെന്നുമാണ് ഡി.ജി.പി. പോലീസുകാർക്ക് നിർദ്ദേശം നല്‍കിയത്. അമാവാസിയ്ക്ക് ഒരാഴ്ച മുമ്ബും ഒരാഴ്ചയ്ക്ക് ശേഷവുമുള്ള രാത്രിയില്‍ നിരവധി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും എല്ലാ മാസവും പഞ്ചാഗം നോക്കി ഇവ തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡി.ജി.പി. പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അന്നത്തെ ദിവസം രാത്രി പട്രോളിങ് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ നിരീക്ഷിക്കണമെന്നും കൃത്യമായ മുന്‍കരുതലെടുത്ത് അവ നിയന്ത്രിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
Read More » -
Kerala
ആലപ്പുഴയില്‍ ഗൃഹനാഥനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ:ഗൃഹനാഥനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിലാപ്പുഴ ചന്ദ്രാസില്‍ സി.രാജേന്ദ്രന്‍ നായര്‍ (58) നെയാണ് നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിവരികയായിരുന്ന രാജേന്ദ്രന്റെ മൃതദേഹം വൈകുന്നേരം നാലുമണിയോടെയാണ് കണ്ടത്. രാജേന്ദ്രന്റെ ബൈക്കും ചെരിപ്പും ക്ഷേത്രത്തിനു സമീപത്തു നിന്നും കണ്ടെത്തിയിരുന്നു. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി അഗ്‌നിശമന സേനാവിഭാഗത്തിന്റെ സഹായത്തോടെയാണ് കുളത്തില്‍ നിന്നും രാജേന്ദ്രന്റെ മൃതദേഹം കരയ്‌ക്കെത്തിച്ചത്. ഭാര്യ : ഇന്ദു ജി. നായര്‍. മകന്‍ : രാജേഷ്.
Read More » -
NEWS
മലയാളി ഡോക്ടര്‍ ദുബൈയില്‍ മരിച്ചു
തൃശൂർ: മലയാളി ഡോക്ടര്‍ ദുബൈയില്‍ മരിച്ചു.തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി ഡോ. അൻസിലാണ് മരിച്ചത്.35 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. അല്‍ഐനിലെ ഒരു ആയുര്‍വേദ ക്ലിനിക്കിലായിരുന്നു ജോലി.എറിയാട് ബ്ലോക്കിന് സമീപം എറമംഗലത്ത് അബൂബക്കര്‍ ഹൈദ്രോസിന്റെയും രഹന ബീഗത്തിന്റെയും മകനാണ്. ഭാര്യ: ഡോ. സഈദ. മക്കള്‍: ഹിബ, ആസിയ ഇഷ
Read More » -
India
15 കോടിയുടെ കൊക്കെയിനുമായി മലയാളി യുവാവും ഉഗാണ്ട സ്വദേശിനിയും മുംബൈയിൽ പിടിയിൽ
മുംബൈ:15 കോടി രൂപയുടെ കൊക്കെയ്നുമായി മലയാളി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. സാറ്റ്ലി തോമസ്(44) എന്നയാളാണ് അറസ്റ്റിലായത്.ഇയാളോടൊപ്പം ഉണ്ടായിരുന്ന ഉഗാണ്ട സ്വദേശിനി നകിരിജ്ജ ആലിസ്(37) നെയും പിടികൂടിയിട്ടുണ്ട്. 15 കോടി വിലവരുന്ന 1496 ഗ്രാം കൊക്കെയ്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗുകള്‍ പരിശോധിക്കുകയായിരുന്നു.എത്യോപ്യയില്‍ നിന്നുള്ള വിമാനത്തിലാണ് ഇരുവരും എത്തിയത്.ഇവർ നേരത്തേയും മയക്കുമരുന്ന് കടത്തിയതായി ഡിആര്‍ഐ പറഞ്ഞു.
Read More » -
Kerala
എകെബാലന്‍റെ ചൂണ്ടയിൽ കൊത്താതെ കുഴൽനാടൻ, വീണാ വിജയൻ 1.72 കോടിക്ക് ജി.എസ്.ടി അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയും
എക്സാ ലോജിക് കമ്പനി ഉടമ വീണാ വിജയൻ 1.72 കോടിക്ക് ഐ ജി എസ് ടി അടച്ചതായി തെളിയിച്ചാൽ വീണയോടും പൊതുസമൂഹത്തോടും മാപ്പ് പറയാൻ തയ്യാറാണെന്ന് കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എം എൽ എയുമായ മാത്യു കുഴൽനാടൻ. ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന എകെബാലന്‍റെ വെല്ലുവിളി അദ്ദേഹം സ്വീകരിച്ചില്ല. എ കെ ബാലൻ മുതിര്‍ന്ന നേതാവാണ്. ഞാൻ ചെറിയ ആളാണ്. പൊതു പ്രവര്‍ത്തനം അവസാനിക്കാൻ പറയുന്നത് കടന്ന കൈയാണ്. വീണ ജി എസ് റ്റി അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം. അടച്ചെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. വീണ ജി എസ് റ്റി അടചച്ചിട്ടില്ല എന്ന് തെളിഞ്ഞാല്‍ ബാലൻ എന്ത് ചെയ്യും. കണക്ക് പുറത്തു വിടാൻ വെല്ലുവിളിക്കുന്നു. ഇടപാട് സുതാര്യമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് പറയുന്നു. ആ ഡേറ്റില്‍ ഉള്ള ഇന്‍വോയ്സ് പുറത്തു വിടണം. മറിച്ചാണെങ്കിൽ ഐ ജി എസ് ടി അടച്ചില്ലെന്ന് തെളിഞ്ഞാൽ വീണ…
Read More »