Month: August 2023
-
Kerala
റേഷന്‍ കടകള്‍ ഞായറും ഉത്രാടവും തുറക്കും; തിരുവോണം മുതല്‍ മൂന്ന് ദിവസം അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണദിനമായ 29 (ചൊവ്വാഴ്ച) മുതല്‍ 31 (വ്യാഴാഴ്ച) വരെ തുടര്‍ച്ചയായ മൂന്ന് ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്‍കി. ഭക്ഷ്യപൊതുവിതരണ കമ്മീഷന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കി. 27ന് ഞായറാഴ്ചയും ഉത്രാടദിനമായ 28 തിങ്കളാഴ്ചയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. അതേസമയം, സംസ്ഥാനത്ത് ഇത്തവണ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ഇത് സംബന്ധിച്ചുള്ള തീരുമാനത്തിന് നേരത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. മഞ്ഞ കാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20,000 പേര്‍ക്ക് കൂടി ഇത്തവണ ഓണക്കിറ്റുണ്ടാകും. തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതല്‍ പൊടിയുപ്പു വരെ 13 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ നല്‍കുന്നത്. കിറ്റ് തയ്യാറാക്കാനായി സപ്ലൈക്കോയ്ക്ക് 32 കോടി രൂപ മുന്‍കൂര്‍ ആയി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആകെ 93 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 87 ലക്ഷം പേര്‍ക്കും കഴിഞ്ഞ ഓണത്തിന് സൗജന്യ കിറ്റ് നല്‍കിയിരുന്നു.…
Read More » -
India
‘ഇന്ത്യ’യ്ക്ക് ബംഗാളിലും തലവേദന; കോണ്‍ഗ്രസിനെ അതൃപ്തി അറിയിച്ച് മമത
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായി പ്രതിപക്ഷ സഖ്യം രൂപീകരിച്ച ‘ഇന്ത്യ’ മുന്നണിയില്‍ വീണ്ടും തര്‍ക്കം. പശ്ചിമ ബംഗാളിലാണ് നിലവില്‍ ഭിന്നതയുണ്ടായിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഇടത്- കോണ്‍ഗ്രസ് സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിലാണ് തര്‍ക്കം. നേരത്തെ, ദില്ലിയില്‍ കോണ്‍ഗ്രസും എഎപിയും തമ്മിലും തര്‍ക്കമുണ്ടായിരുന്നു. ഇത് പരിഹരിച്ച് മുന്നോട്ട് പോവുന്നതിനിടയിലാണ് ബംഗാളിലും ഭിന്നതയുണ്ടാവുന്നത്. സഖ്യത്തിന്റെ മുംബൈയിലെ യോഗം നടക്കാനിരിക്കെയാണ് ഭിന്നത ഉടലെടുത്തത്. സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിഷയത്തിലെ അതൃപ്തി മമത ബാനര്‍ജി കോണ്‍ഗ്രസിനെ അറിയിച്ചതായാണ് വിവരം. നേരത്തെ, ഇന്ത്യ യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ദില്ലിയില്‍ കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള പോര് പുറത്തുവന്നത്. ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയാതായി നേതാവ് അല്‍ക്ക ലാംബ പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസ് ലോക്‌സഭാ മുന്നൊരുക്ക ചര്‍ച്ചക്ക് പിന്നാലെയായിരുന്നു പ്രതികരണം. പിന്നാലെ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹത്തോട് പ്രതികരിച്ച് ആംആദ്മി പാര്‍ട്ടി മന്ത്രി സൗരഭ് ഭരദ്വാജും രംഗത്തെത്തി. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയാണ്…
Read More » -
Kerala
കോഴിക്കോട് മുത്തേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ചു
കോഴിക്കോട്: മുക്കം മുത്തേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ചു. മുക്കം പൂളപ്പൊയില്‍ സ്വദേശി പൈറ്റൂളി ചാലില്‍ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടി പരിക്കേല്‍പ്പിച്ചത്. മുത്തേരിയിലെ അനുഗ്രഹ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം.ഗുരുതര പരിക്കേറ്റ ജമീലയെ കെഎംസിടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജമീലയെ വെട്ടിയ ശേഷം മുസ്തഫ ഓടി രക്ഷപ്പെട്ടു. മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
India
എന്തുകൊണ്ട് യോഗിയുടെ കാലില്‍ തൊട്ടു; മറുപടിയുമായി രജനി
ന്യൂഡല്‍ഹി: യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലില്‍ തൊട്ട് വന്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. യോഗിയെ സന്ദര്‍ശിക്കവേ രജിനി അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് വന്ദിച്ചതില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അറിയാത്തത് കൊണ്ടാണോ രജനി യോഗിയെ വണങ്ങിയതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. പ്രായംകൊണ്ട് യോഗിയെക്കാള്‍ മുതിര്‍ന്ന രജനി അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്നതാണ് മറ്റൊരു വാദം അതേസമയം, താരത്തെ അനുകൂലിച്ചും ഒട്ടവവധിപേര്‍ രംഗത്തെത്തി. സംഭവം വിവാദമായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍. പ്രായമല്ല തന്റെ മാനദണ്ഡമെന്നും സംന്യാസിമാരെ കണ്ടാല്‍ താന്‍ വണങ്ങുമെന്നും രജനികാന്ത് പറഞ്ഞു. യോഗിയോ സന്യാസിയോ ആകട്ടെ. എന്നെക്കാള്‍ പ്രായം കുറഞ്ഞവരാണെങ്കില്‍ പോലും അവരുടെ കാലില്‍ തൊടുന്ന സ്വഭാവം എനിക്കുണ്ട്- മാധ്യമപ്രവര്‍ത്തകരോട് രജനികാന്ത് പറഞ്ഞു. യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുമെന്നും യോഗിക്കൊപ്പം ജയിലര്‍ കാണുമെന്നും രജിനികാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയുള്ള വിമര്‍ശനം കെട്ടടങ്ങുന്നതിനും മുന്‍പാണ് കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം പുറത്തുവന്നത്. 500 കോടി ബോക്‌സ് ഓഫീസ് കളക്ഷനും…
Read More » -
NEWS
കേരളത്തില്‍ 10 ഗ്രാം സ്വര്‍ണം വാങ്ങുന്ന വിലയുണ്ടെങ്കില്‍ ദുബായില്‍ 1 ഗ്രാം അധികം വാങ്ങാം
ദുബായ്:അഞ്ച് മാസത്തെ താഴന്ന് നിലയിലാണ് യുഎഇയിൽ സ്വര്‍ണ വില. യുഎഇയിലുള്ള പ്രവാസികളെ കൊണ്ട് സ്വര്‍ണം വാങ്ങിച്ചാല്‍ മലയാളിക്ക് ഏകദേശം 1 ഗ്രാം സൗജന്യം നേടാമെന്നാണ് വിലയിലെ വ്യത്യാസം കാണിക്കുന്നത്. തിങ്കളാഴ്ചയിലെ വില നിലവാരം നോക്കിയാല്‍ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 212 ദിര്‍ഹമാണ് യുഎഇയിലെ സ്വര്‍ണ വില. ഇത് രൂപയിലേക്ക് മാറ്റുമ്ബോള്‍ ചൊവ്വാഴ്ചയിലെ വിനിമയ നിരക്ക് പ്രകാരം, 4975.99 രൂപയാണ് ഒരു ഗ്രാമിന് യുഎഇയില്‍ ചെലവാക്കേണ്ടി വരുന്നത്. ഒരു പവന്‍ വാങ്ങുമ്ബോള്‍ നല്‍കേണ്ടി വരുന്നത് ഏകദേശം 39,807.92 രൂപയാണ്. കേരളത്തിലെ സ്വര്‍ണ വിലയായ പവന് 43,280 രൂപയുമായി താരതമ്യം ചെയ്യുമ്ബോള്‍ 3,472 രൂപയോളം വ്യത്യാസം ഒരു പവനില്‍ നേടാം. പത്ത് ഗ്രാം വാങ്ങുമ്ബോള്‍ 2,120 ദിര്‍ഹമാണ് യുഎഇയിലെ വില. രൂപയിലേക്ക് മാറ്റുമ്ബോള്‍ 47,950.50 രൂപ വരും. ഇന്നത്തെ വില പ്രകാരം 54,200 രൂപയാണ് കേരളത്തില്‍ 10 ഗ്രാം 22 കാരറ്റിന് നല്‍കേണ്ടി വരുന്ന വില. ഇവിടെ വ്യത്യാസം 6,250 രൂപയാണ്.…
Read More » -
Kerala
ക്ലാസ് മുറിയിൽ ഉറക്കുഗുളിക കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച അധ്യാപകനെ പൊലിസ് രക്ഷപ്പെടുത്തി
കണ്ണൂര്‍. ഉറക്ക ഗുളിക കഴിച്ച് അവശനിലയിലായ പ്രധാന അധ്യാപകനെ പൊലീസ് രക്ഷപെടുത്തി.ക്ലാസ് മുറിയിലാണ് ഇദ്ദേഹത്തെ അവശനിലയില്‍ കണ്ടെത്തിയത്.പാനൂരിനടുത്തെ പെരിങ്ങത്തൂരിലാണ് സംഭവം. പെരിങ്ങത്തൂര്‍ മുസ്ലിം എല്‍ പി സ്‌കൂളിലെ പ്രധാനധ്യാപകനെയാണ് തിങ്കളാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെ ക്ലാസ് മുറിയില്‍ അവശനിലയില്‍ കണ്ടത്. ഉറക്കഗുളികകള്‍ കഴിച്ചതായി ഇയാള്‍ മാധ്യമ പ്രവര്‍ത്തകനായ തളിപറമ്ബിലെ സുഹൃത്തിന് മൊബൈലില്‍ മെസേജയക്കുകയും ചെയ്തിരുന്നു.തളിപറമ്ബ് സ്വദേശി ചൊക്‌ളി പൊലിസിന് ഉടന്‍ വിവരം നല്‍കുകയും ചൊക്ലി എസ് ഐയുടെ സമയോചിത ഇടപെടല്‍ കാരണം അധ്യാപകനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. മയക്കത്തില്‍ തുടരുന്നതിനാല്‍ പോലിസിന് മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. അതേ സമയം സ്‌കൂള്‍ മാനേജ്‌മെന്റുമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായി സൂചനകളുണ്ട്. വളണ്ടിയര്‍ റിട്ടയര്‍മെന്റ് എടുക്കുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞതായും പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കുട്ടികളുടെ ആധാര്‍ രേഖകളുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുളള പ്രവൃത്തിയിലെ വീഴ്ച്ച കാരണം അധ്യാപകന്റെ സഹപ്രവര്‍ത്തകനായ ഒരു അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റിയിരുന്നു. ഇതേ തുടര്‍ന്ന് ഇതിന് ഉത്തരവാദി പ്രധാന അധ്യാപകനാണെന്നു മാനേജ്‌മെന്റ് പ്രതിനിധികള്‍ ആരോപിക്കുകയും മീറ്റിങ്ങിനിടെയില്‍ വാക്കേറ്റവും…
Read More » -
Kerala
”പൊതുപ്രവര്‍ത്തനത്തില്‍നിന്ന് മാറിയേക്കും; പുതുപ്പളളി തെരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്”
കോഴിക്കോട്: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് സൂചന നല്‍കി കെ.മുരളീധരന്‍ എംപി. പുതുപ്പളളി തെരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. കെ.കരുണാകരന്‍ സ്മാരക നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഈ ലോക്‌സഭയുടെ കാലാവധി കഴിഞ്ഞ ശേഷം അക്കാര്യത്തില്‍ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. വിശദ വിവരങ്ങള്‍ ആറാം തീയതിക്കു ശേഷം വ്യക്തമാക്കാം എന്നും കെ. മുരളിധരന്‍ പറഞ്ഞു. ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരാംഗമാക്കാത്തതിലുള്ള കടുത്ത അമര്‍ഷത്തിലാണ് രമേശ് ചെന്നിത്തല. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം എല്ലാം പറയുമെന്ന് ചെന്നിത്തിലയും വ്യക്തമാക്കിയിരുന്നു. അതൃപ്തി മാധ്യമ സൃഷ്ടിയെന്ന നേതാക്കളുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ചെന്നിത്തല ഉള്ളിലെ അമര്‍ഷം പുറത്തുകാണിക്കുന്നത്. അനുനയത്തിനായി വിളിച്ച നേതാക്കളോടും ഇപ്പോള്‍ പൊട്ടിത്തെറിക്കാത്തതിന്റെ കാരണമായി പറഞ്ഞതും പുതുപ്പള്ളി തെരഞ്ഞെടുപ്പ്. സീനിയോറിറ്റി പരിഗണിച്ചില്ല. സാമുദായിക സന്തുലനം തെറ്റുമെങ്കില്‍ എന്ത് കൊണ്ട് തരൂരിനെ സ്ഥിരം ക്ഷണിതാവാക്കി തന്നെ അംഗമാക്കിയില്ല എന്നൊക്കെയാണ്…
Read More » -
Kerala
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: മുന്‍ മന്ത്രി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടില്‍ പരിശോധന നടത്തുന്നത്. രാവിലെ ഏഴു മണിയോടെ ഇവിടെയെത്തിയ ഉദ്യോഗസ്ഥര്‍, ഇപ്പോഴും പരിശോധന തുടരുകയാണ്. 12 ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നതെന്നാണ് വിവരം. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ ഇഡി അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് മുന്‍ മന്ത്രിയുടെ വീട്ടിലെ പരിശോധനയെന്നാണ് വിവരം. എ.സി.മൊയ്തീന്റെ വീട്ടിലെ പരിശോധനയ്ക്ക് ഒപ്പം തന്നെ കോലഴിയില്‍ പണമിടപാടു സ്ഥാപനം നടത്തുന്ന സതീഷ് എന്നയാളുടെ വീട്ടിലും പരിശോധന നടക്കുന്നതായാണ് വിവരം. രണ്ടിടത്തും പരിശോധന തുടരുകയാണ്. നേരത്തെ, കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ സിപിഎം മുന്‍ ഏരിയ സെക്രട്ടറിയും മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ.ചന്ദ്രന്റെയും എ.സി.മൊയ്തീന്‍ എംഎല്‍എയുടെയും പങ്ക് അന്വേഷിക്കണമെന്ന് ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി ടി.ആര്‍.സുനില്‍കുമാറിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പരമ്പരാഗത സിപിഎം കുടുംബത്തിലെ…
Read More » -
Kerala
മുല്ലപ്പൂ കൈമുഴംകൊണ്ട് അളന്ന് വില്‍പന; കച്ചവടക്കാര്‍ക്കെതിരേ കേസ്, 2000 വീതം പിഴ
കൊച്ചി: ഓണക്കാലമായതോടെ പൂക്കള്‍ക്ക് ആവശ്യക്കാരേറെയാണ്. പൂക്കളമിടാനും ഓണാഘോഷങ്ങള്‍ക്കും മറ്റും തലയില്‍ ചൂടാനും പൂക്കള്‍ വാങ്ങുന്നവരേറെ. ഇത് മുതലെടുത്ത് ഉപഭോക്താക്കളെ കബളിപ്പിക്കുന്നവരുമുണ്ട്. മുല്ലപ്പൂവ് കൈമുഴം കൊണ്ടളന്ന് വില്‍പന നടത്തിയതിന് ആറ് പൂക്കച്ചവടക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. കൈനീളം ഓരോരുത്തര്‍ക്കും വ്യത്യാസമായതിനാല്‍ അളവ് ഏകീകൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കി. മുഴം എന്നത് അളവുകോല്‍ അല്ലെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് നല്‍കുന്ന വിശദീകരണം. മുല്ലപ്പൂമാലയാണെങ്കില്‍ സെന്റീമീറ്റര്‍, മീറ്റര്‍ എന്നിവയിലും പൂക്കളാണെങ്കില്‍ ഗ്രാം, കിലോ ഗ്രാമിലുമാണ് അളക്കേണ്ടത് എന്നാണ് മാനദണ്ഡം. മുദ്രവെക്കാത്ത ത്രാസുപയോഗിച്ച് പൂ വിറ്റവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. പതിവായി മുഴം അളവിലാണ് മല്ലപ്പൂ വില്‍പന നടത്തുന്നതും ആവശ്യക്കാര്‍ വാങ്ങുന്നതും. കൈമുട്ട് മുതല്‍ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം. ഓണക്കാലത്ത് നിരത്തുകളിലെ പൂക്കച്ചവട കടകളില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ അപൂര്‍വമായേ പരിശോധന നടത്താറുള്ളൂ. ഇത് മുതലെടുത്ത് പല കച്ചവടക്കാരും അളവിലും തൂക്കത്തിലും തട്ടിപ്പ് നടത്തുന്നുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.…
Read More » -
Crime
മൂത്രമൊഴിക്കാന്‍ ജീപ്പില്‍നിന്നു പുറത്തിറക്കി; മോഷണക്കേസ് പ്രതി പോലീസിനെ ആക്രമിച്ചു കടന്നു
ഇടുക്കി: മോഷണക്കേസ് പ്രതി പോലീസിനെ ആക്രമിച്ചു രക്ഷപ്പെട്ടു. തമിഴ്നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് (33) മൂത്രമൊഴിക്കാന്‍ വിട്ടപ്പോള്‍ എസ്.ഐയെ ആക്രമിച്ച് രക്ഷപ്പെട്ടത്. ഇയാള്‍ക്കൊപ്പം മൂന്നുപേര്‍ കൂടി പിടിയിലായിരുന്നു. മറയൂര്‍ കോട്ടക്കുളത്ത് സതീശന്‍ എന്നയാളുടെ വീട്ടിലാണ് നാലംഗ സംഘം കഴിഞ്ഞയാഴ്ച മോഷണം നടത്തിയത്. അര്‍ദ്ധരാത്രി കതക് കുത്തിപ്പൊളിച്ചായിരുന്നു മോഷണം. തുടര്‍ന്ന് തേയിലത്തോട്ടത്തിലൊളിച്ച ഇവരെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പോലീസ് പിടികൂടിയത്. ആക്രമാസക്തരായ മോഷ്ടാക്കളെ അതിസാഹസികമായി പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തശേഷം പ്രതികളെ മറയൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പിന്നീട് തൊണ്ടിമുതല്‍ കണ്ടെത്താന്‍ ബാലമുരുകനെ സ്വദേശമായ തെങ്കാശിയിലേക്കു കൊണ്ടുപോയി. ഇവിടെ തൊണ്ടിമുതല്‍ കണ്ടെത്തിയതായും പറയപ്പെടുന്നു. തിരിച്ചെത്തുന്ന വഴി ഡിണ്ടിഗല്‍- കൊടൈ റോഡ് ടോള്‍ ഗേറ്റിനു സമീപത്തുവച്ച് മൂത്രമൊഴിക്കണമെന്ന് ബാലമുരുകന്‍ ആവശ്യപ്പെട്ടു. എസ്.ഐ: അശോക് കുമാര്‍ ഇയാളെ സുരക്ഷിതമായി മൂത്രപ്പുരയില്‍ കയറ്റി. എന്നാല്‍, തിരിച്ചെത്തിയ ഇയാള്‍ എസ്.ഐയെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. അമ്മയ്നായ്ക്കണൂര്‍ പോലീസിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. …
Read More »