NEWSPravasi

കേരളത്തില്‍ 10 ഗ്രാം സ്വര്‍ണം വാങ്ങുന്ന വിലയുണ്ടെങ്കില്‍ ദുബായില്‍ 1 ഗ്രാം അധികം വാങ്ങാം

ദുബായ്:അഞ്ച് മാസത്തെ താഴന്ന് നിലയിലാണ് യുഎഇയിൽ സ്വര്‍ണ വില. യുഎഇയിലുള്ള പ്രവാസികളെ കൊണ്ട് സ്വര്‍ണം വാങ്ങിച്ചാല്‍ മലയാളിക്ക് ഏകദേശം 1 ഗ്രാം സൗജന്യം നേടാമെന്നാണ് വിലയിലെ വ്യത്യാസം കാണിക്കുന്നത്.
തിങ്കളാഴ്ചയിലെ വില നിലവാരം നോക്കിയാല്‍ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 212 ദിര്‍ഹമാണ് യുഎഇയിലെ സ്വര്‍ണ വില. ഇത് രൂപയിലേക്ക് മാറ്റുമ്ബോള്‍ ചൊവ്വാഴ്ചയിലെ വിനിമയ നിരക്ക് പ്രകാരം, 4975.99 രൂപയാണ് ഒരു ഗ്രാമിന് യുഎഇയില്‍ ചെലവാക്കേണ്ടി വരുന്നത്.

ഒരു പവന്‍ വാങ്ങുമ്ബോള്‍ നല്‍കേണ്ടി വരുന്നത് ഏകദേശം 39,807.92 രൂപയാണ്. കേരളത്തിലെ സ്വര്‍ണ വിലയായ പവന് 43,280 രൂപയുമായി താരതമ്യം ചെയ്യുമ്ബോള്‍ 3,472 രൂപയോളം വ്യത്യാസം ഒരു പവനില്‍ നേടാം. പത്ത് ഗ്രാം വാങ്ങുമ്ബോള്‍ 2,120 ദിര്‍ഹമാണ് യുഎഇയിലെ വില. രൂപയിലേക്ക് മാറ്റുമ്ബോള്‍ 47,950.50 രൂപ വരും.

ഇന്നത്തെ വില പ്രകാരം 54,200 രൂപയാണ് കേരളത്തില്‍ 10 ഗ്രാം 22 കാരറ്റിന് നല്‍കേണ്ടി വരുന്ന വില. ഇവിടെ വ്യത്യാസം 6,250 രൂപയാണ്. കേരളത്തില്‍ 10 ഗ്രാം സ്വര്‍ണം വാങ്ങുന്ന വിലയുണ്ടെങ്കില്‍ ദുബായില്‍ 1 ഗ്രാം അധികം വാങ്ങാമെന്ന് സാരം

Back to top button
error: