KeralaNEWS

കോഴിക്കോട് മുത്തേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ചു

കോഴിക്കോട്: മുക്കം മുത്തേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ചു. മുക്കം പൂളപ്പൊയില്‍ സ്വദേശി പൈറ്റൂളി ചാലില്‍ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടി പരിക്കേല്‍പ്പിച്ചത്.

മുത്തേരിയിലെ അനുഗ്രഹ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം.ഗുരുതര പരിക്കേറ്റ ജമീലയെ കെഎംസിടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജമീലയെ വെട്ടിയ ശേഷം മുസ്തഫ ഓടി രക്ഷപ്പെട്ടു. മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: