Month: August 2023

  • NEWS

    കുവൈത്തില്‍ ഫാമിലി വിസിറ്റ് വിസ ഡിസംബറില്‍ പുനരാരംഭിച്ചേക്കും; പുതിയ വിസാ നിയമത്തിനും സാധ്യത

    കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി വിസിറ്റ് വിസ വര്‍ഷാവസാനത്തോടെ പുനരാരംഭിച്ചേക്കും. ഇതുസംബന്ധിച്ച പുതിയ വ്യവസ്ഥകള്‍ ഡിസംബറോടെ നിലവില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കോവിഡ് കാലത്ത് കുടുംബ സന്ദര്‍ശക വിസ നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. പിന്നീട് 2022 മാര്‍ച്ച് മുതല്‍ പുനരാരംഭിച്ചെങ്കിലും ആരോഗ്യമേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കു മാത്രമാക്കി പരിമിതപ്പെടുത്തി. കുവൈത്തില്‍ വിദേശികള്‍ പെരുകുന്നതും അനധികൃത താമസക്കാരുടെ സാന്നിധ്യവുമാണ് ഫാമിലി വിസിറ്റ് വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം. പുതിയ വിസാ നിയമാവലി തയാറായതായും ഉടന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന് സമര്‍പ്പിക്കുമെന്നാണ് വിവരം. കുടുംബ സന്ദര്‍ശക വിസാ കാലാവധി 3 മാസത്തില്‍ നിന്ന് 1 മാസമായി കുറയും. സന്ദര്‍ശക വിസക്കാര്‍ക്ക് പ്രത്യേക കാര്‍ഡും ഇന്‍ഷൂറന്‍സും നിര്‍ബന്ധമാക്കുന്നതാണ് മറ്റൊരു മാറ്റം. ഫാമിലി വിസയ്ക്കുള്ള ഇന്‍ഷുറന്‍സിന് 500 ദിനാറാക്കുമെന്ന (1.34 ലക്ഷം രൂപ) സൂചന പ്രവാസികളുടെ ബജറ്റിനെ തകിടം മറിക്കും. കൂടാതെ 3 ദിനാര്‍ (809 രൂപ) ഈടാക്കിയിരുന്ന വീസാ ഫീസും…

    Read More »
  • Kerala

    വകയാര്‍ ഏത്തക്കുലയ്ക്ക് കിലോ 80 രൂപ

    പത്തനംതിട്ട: കിലോയ്ക്ക് 80 കടന്ന് വകയാറിൽ നിന്നുള്ള ഏത്തക്കുലകൾക്ക്.ജില്ലയിലെ ഏറ്റവും വലിയ ഏത്തക്കുല വിപണിയാണ് വകയാറിലേത്.ഓണദിവസങ്ങളില്‍ 20 ടണ്‍ ഏത്തവാഴക്കുല വരെ വകയാര്‍ കേന്ദ്രീകരിച്ചു വില്പന നടക്കാറുണ്ട്. എന്നാൽ ഇത്തവണ ഇവിടെ കൃഷി കുറവാണ്.അതാണ് വില കൂടാൻ കാരണം.അടുത്ത സമയത്തുണ്ടായ കാറ്റിലും മഴയിലും നിരവധി കര്‍ഷകരുടെ ഏത്തവാഴ കൃഷി ജില്ലയില്‍ നശിച്ചിരുന്നു.കൂടാതെ ഇത്തണ നാട്ടിൻപുറങ്ങളില്‍ ഏത്തവാഴ കൃഷി പൊതുവേ കുറവുമായിരുന്നു. കാട്ടുമൃഗശല്യവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ കാരണം പലരും കൃഷിയില്‍നിന്നു പിന്മാറി.കോന്നി, അരുവാപ്പുലം, തണ്ണിത്തോട്, പ്രമാടം തുടങ്ങിയ സ്ഥലങ്ങളിലും ഏത്തവാഴകൃഷി മുൻ വര്‍ഷങ്ങളെ അപേക്ഷിച്ചു കുറവാണ്. ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത 65,000 ല്‍ അധികം കുലച്ച ഏത്തവാഴകള്‍ ജില്ലയില്‍ നശിച്ചതായാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നത്. 43,000 കുലയ്ക്കാത്ത വാഴകളും കാറ്റില്‍ നശിച്ചു. പന്തളം, തിരുവല്ല മേഖലകളിലാണ് വലിയ നാശം ഉണ്ടായത്. ഓണത്തിനു മുന്നോടിയായി ഉപ്പേരിവിപണി അടുത്ത ആഴ്ചയോടെ സജീവമാകും. ഉപ്പേരിയും ശര്‍ക്കരവരട്ടിയും തയാറാക്കാനുള്ള ഏത്തക്കുലകള്‍ തേടി മലയോരങ്ങളില്‍ വന്‍കിട വ്യാപാരികളുടെ ഇടനിലക്കാര്‍…

    Read More »
  • Kerala

    ഉമ്മന്‍ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞു; മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ പുറത്താക്കി

    കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്ത സേവനം ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ പറഞ്ഞതിനു വെറ്ററിനറി ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെ ജോലിയില്‍നിന്നു പുറത്താക്കി. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പര്‍ പുതുപ്പള്ളി പള്ളിക്കിഴക്കേതില്‍ പി.ഒ. സതിയമ്മ (52)യ്ക്കാണു 11 വര്‍ഷമായുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ചാനല്‍ റിപ്പോര്‍ട്ടര്‍ വോട്ടര്‍മാരുടെ പ്രതികരണം തേടുന്നതിനിടെ സതിയമ്മയോടും ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു ചോദിച്ചു. മകന്‍ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും തന്റെ മകളുടെ വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ ഓര്‍മിച്ചു. ഇതിനുള്ള നന്ദിസൂചകമായി ചാണ്ടി ഉമ്മന് ഇക്കുറി വോട്ട് ചെയ്യുമെന്നും പറഞ്ഞു. ഞായറാഴ്ച ചാനല്‍ ഇതു സംപ്രേഷണം ചെയ്തു. ഇന്നലെ ജോലിക്കെത്തിയപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിര്‍ദേശിക്കുകയായിരുന്നു. ഒഴിവാക്കാന്‍ മുകളില്‍നിന്നു സമ്മര്‍ദമുണ്ടെന്ന സൂചനയോടെയാണു ഡപ്യൂട്ടി ഡയറക്ടര്‍ വിവരം അറിയിച്ചതെന്നു സതിയമ്മ പറഞ്ഞു. വൈക്കം പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം…

    Read More »
  • Kerala

    സംസ്ഥാനത്തെ റേഷന്‍ കടകള്‍ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല

    തിരുവനന്തപുരം:സംസ്ഥാനത്തെ റേഷന്‍ കടകള്‍ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല.തിരുവോണദിനമായ 29 (ചൊവ്വാഴ്ച) മുതല്‍ 31 (വ്യാഴാഴ്ച) വരെ തുടര്‍ച്ചയായ മൂന്ന് ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്‍കി. ഭക്ഷ്യപൊതുവിതരണ കമ്മീഷന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കി.അതേസമയം 27ന് ഞായറാഴ്ചയും ഉത്രാടദിനമായ 28 തിങ്കളാഴ്ചയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.

    Read More »
  • Kerala

    സപ്ലൈകോയിൽ 1318 രൂപ വരുന്ന 13 ഇനങ്ങള്‍ക്ക്‌ 612 രൂപ മാത്രം !

    തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ തിരക്കേറുന്നു.1318 രൂപ വരുന്ന 13 ഇനങ്ങള്‍ക്ക്‌ 612 രൂപ മാത്രമാണ് ഇവിടെ. ചെറുപയര്‍, ഉഴുന്നുപരിപ്പ്, കടല, വൻപയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ, മട്ട അരി, അരലിറ്റര്‍ വെളിച്ചെണ്ണ എന്നീ ഇനിങ്ങളാണ് സബ്സിഡി നിരക്കില്‍ ലഭിക്കുന്നത്. 19ന് ആരംഭിച്ച ഓണം ഫെയറില്‍ ഒരു ദിവസം 1000 ൽ കുറയാതെ ആളുകൾ എത്തുന്നുണ്ട്. നോണ്‍ സബ്സിഡി ഇനത്തിലുള്ള സാധനങ്ങള്‍ക്കും പൊതു വിപണിയേക്കാള്‍ അഞ്ചുമുതല്‍ 50 ശതമാനംവരെ ഇവിടെ വിലക്കുറവുമുണ്ട്. കൂടാതെ വിവിധ ഉല്‍പ്പന്നങ്ങളുടെ കോംബോ ഓഫറും ഓണം ഫെയറിലുണ്ട്. രാവിലെ ഒമ്ബതുമുതല്‍ രാത്രി ഒമ്ബതുവരെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. സപ്ലൈകോയ്ക്കു പുറമെ മില്‍മ ഉല്‍പ്പന്നങ്ങളുടെ സ്റ്റാളും ഹോര്‍ട്ടികോര്‍പ്പിന്റെ കര്‍ഷകച്ചന്തയും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

    Read More »
  • Kerala

    തുവ്വൂര്‍ കൊലപാതകം ; യൂത്ത് കോൺഗ്രസ് നേതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

    മലപ്പുറം: തുവ്വൂര്‍ കൊലപാതകത്തില്‍ ഒരു കുടുംബത്തിലെ നാലു പേർ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വിഷ്ണു, അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. യൂത്ത് കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിന്റെ പണത്തോടുള്ള ആര്‍ത്തിയാണ് കൊലയില്‍ കലാശിച്ചത്.ആഭരണത്തിന് വേണ്ടിയായിരുന്നു കൊല.കൊല്ലപ്പെട്ട സുജിതയുടെ ആഭരണങ്ങള്‍ വിഷ്ണു വിറ്റു. സുജിതയുടെ ഫോണില്‍ അവസാനമായി വിളിച്ചത് വിഷ്ണുവിനെയായിരുന്നു. ഇതില്‍നിന്നാണ് അന്വേഷണം ഇയാളിലെത്തിയത്. എന്നാല്‍, ചോദ്യംചെയ്തപ്പോള്‍ 10,000 രൂപ ആവശ്യപ്പെട്ട് സുജിത വിളിച്ചിരുന്നുവെന്നും ഇതിനു വേണ്ടിയായിരുന്നു കോളെന്നുമാണ് ആദ്യം പറഞ്ഞത്.ഇയാളുടെ സഹോദരനെ ചോദ്യംചെയ്തതില്‍നിന്നാണു കൊലപാതകത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഓഗസ്റ്റ് 11നാണ് തുവ്വൂര്‍ കൃഷിഭവനില്‍ താല്‍ക്കാലിക ജീവനക്കാരിയായ സുജിതയെ(35) കാണാതായത്. കൃഷിഭവനിലെത്തുന്ന ആളുകളെ അപേക്ഷയ്ക്കടക്കം സഹായിക്കുന്ന ജോലിയിലായിരുന്നു. പ്രതി വിഷ്ണു നേരത്തെ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. ഐ.എസ്.ആര്‍.ഒയില്‍ ജോലി ലഭിച്ചെന്നു പറഞ്ഞാണു ജോലി രാജിവച്ചത്. വിഷ്ണുവും സുജിതയും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ നടന്നിരുന്നു. സുജിത വിഷ്ണുവിനു പണം നല്‍കിയിരുന്നു.…

    Read More »
  • Kerala

    അനസ്‌ത്യേഷ്യ നല്‍കിയതിന് പിന്നാലെ യുവതി മരിച്ചു; ആശുപത്രിക്കെതിരേ ബന്ധുക്കള്‍

    ആലുവ: ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് യുവതി മരിച്ചതായി ആരോപണം.ആലുവ ദേശം സി.എ. ആശുപത്രിയിലാണ് സംഭവം. ആലങ്ങാട് കരിങ്ങാംതുരുത്ത് പേനംപറമ്ബില്‍ വിഷ്ണുവിന്റെ ഭാര്യ ശ്വേത (22) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തി. അണ്ഡാശയത്തില്‍ ചില അസുഖങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 16-നാണ് ശ്വേതയെ ആലുവ ദേശം സി.എ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിനായി 17-ന് രാവിലെ 9.15-ന് അനസ്തേഷ്യ നല്‍കി. 9.45-ന് ഇവര്‍ക്ക് ഹൃദയസ്തംഭനം ഉണ്ടായി.തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം കുറഞ്ഞു. ഓക്സിജൻ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും ഇത് പുറമേനിന്ന് വരുത്തിയപ്പോഴേക്കും ശ്വേതയുടെ ആരോഗ്യനില വഷളായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനിടെ മസ്തിഷ്ക മരണം ഉണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്നീട് ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് മാറ്റിയെങ്കിലും ഗുരുതര നില തുടരുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.15-നായിരുന്നു മരണം.സി.എ. ആശുപത്രിയില്‍ അനസ്തേഷ്യ കൊടുത്തതില്‍ വന്ന പിഴവാണ് മരണകാരണമെന്നാരോപിച്ച്‌ ബന്ധുക്കള്‍ നെടുമ്ബാശ്ശേരി പോലീസില്‍ പരാതി…

    Read More »
  • India

    വിമാനയാത്രയ്ക്കിടെ രക്തം ഛര്‍ദ്ദിച്ച്‌ 62 കാരൻ മരിച്ചു

    നാഗ്പൂർ:വിമാനയാത്രയ്ക്കിടെ രക്തം ഛര്‍ദ്ദിച്ച്‌ 62 കാരൻ മരിച്ചു.രാത്രി എട്ട് മണിയോടെ ഇൻഡിഗോ എയര്‍ലൈൻസിന്റെ മുംബൈ-റാഞ്ചി വിമാനത്തിലാണ് സംഭവം നടന്നത്. ദേവാനന്ദ് തിവാരി എന്ന യാത്രക്കാരനാണ് രക്തം ഛര്‍ദ്ദിച്ച്‌ മരിച്ചത്.വിമാനത്തില്‍ വച്ച്‌ വലിയ അളവില്‍ രക്തം ഛര്‍ദിച്ച ഇയാളെ നാഗ്പൂരിലെ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആവശ്യമായ മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കും ക്ലിയറൻസിനും ശേഷം ഇൻഡിഗോ വിമാനം നാഗ്പൂരില്‍ നിന്ന് പിന്നീട് റാഞ്ചിയിലേക്ക് പുറപ്പെട്ടു.

    Read More »
  • Kerala

    വൈദ്യുതി കരാറുകളുടെ കാലാവധി 2023 ഡിസംബര്‍ 31 വരെ നീട്ടി; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം 

    തിരുവനന്തപുരം:നിലവിലുള്ള വൈദ്യുതി കരാറുകളുടെ കാലാവധി 2023 ഡിസംബര്‍ 31 വരെ നീട്ടിയതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇന്നലെ അര്‍ധരാത്രി ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു.ഇതോടെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ലെന്ന് ഉറപ്പായി. 2024 ജനുവരി 1 മുതല്‍ പുതിയ കരാറിലൂടെ വൈദ്യുതി ലഭ്യമാകുമെന്ന് കെഎസ്‌ഇബി അറിയിച്ചു. ലോഡ് ഷെഡ്ഡിങ്ങും വൈദ്യുതി നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് കമ്മിഷന്റെ നടപടി. മഴ കുറഞ്ഞത്തിനെ തുടര്‍ന്നാണ് കെഎസ്ഇബി പ്രതിസന്ധിയിലായത്.

    Read More »
  • Kerala

    എറണാകുളം-ബംഗളൂരു ഇന്റർസിറ്റി കോട്ടയത്തേക്ക് നീട്ടണമെന്ന് ആവശ്യം

    കോട്ടയം:എറണാകുളം-ബംഗളൂരു ഇന്റർസിറ്റി എക്സ്‌പ്രസ് കോട്ടയത്തേക്ക് നീട്ടണമെന്ന് ആവശ്യം.ഒരു വർഷം മുൻപ് കോട്ടയം റെയില്‍വേ സ്‌റ്റേഷൻ നവീകരിച്ചെങ്കിലും  ഒരു ട്രെയിന്‍ പോലും പുതുതായി അനുവദിച്ചിട്ടില്ല.നിലവിൽ ആറ് പ്ലാറ്റ്ഫോമുകളാണ് കോട്ടയം റെയിൽവേ സ്റ്റേഷനിലുള്ളത്. കോട്ടയം റൂട്ടിൽ ഇരട്ടപ്പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും ഒരു വർഷം പിന്നിടുകയാണ്.അന്ന് തൊട്ടേയുള്ള ആവശ്യമാണ് ഇവിടെ നിന്നും ബംഗളൂരുവിലേക്ക് ഒരു പുതിയ ട്രെയിൻ അനുവദിക്കണമെന്നത്.മധ്യ കേരളത്തില്‍ നിന്നും വളരെയധികം യാത്രക്കാരുള്ള ഒരു സ്ഥലമാണ് ബംഗളൂരു.ഇവിടേക്ക് പുതിയ ട്രെയിന്‍ അനുവദിക്കാൻ സാധിക്കില്ലെങ്കിൽ തന്നെ ദിവസേന എറണാകുളത്തു നിന്നും ബംഗളൂരുവിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ കോട്ടയത്തേക്ക്‌ നീട്ടി സര്‍വീസ്‌ നടത്താവുന്നതേയുള്ളൂ.നിലവിലെ സ്‌റ്റോപ്പുകള്‍ ഉപയോഗപ്പെടുത്തി സമയനഷ്‌ടം കൂടാതെ തന്നെ ഈ സര്‍വീസ്‌ റെയില്‍വേക്ക്‌ നടത്താന്‍ സാധിക്കും. വന്ദേഭാരതിനു ശേഷം രാവിലെ 7.45 ന്‌ കോട്ടയത്ത്‌ നിന്നും സര്‍വീസ്‌ ആരംഭിച്ച്‌ വൈക്കത്ത്‌ 8.10നും തൃപ്പൂണിത്തുറ 8.35 നും എത്തി 9.05ന്‌ എറണാകുളം ടൗണിലെത്തി നിലവിലെ സമയത്ത് തന്നെ സര്‍വീസ്‌ നടത്താവുന്നതേയുള്ളൂ. വൈകിട്ട്‌ 4.50ന്‌ എറണാകുളം ടൗണില്‍…

    Read More »
Back to top button
error: