Month: August 2023
-
Kerala
ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം; പ്രവർത്തനങ്ങൾ തടയാൻ കലക്ടർക്ക് പൊലീസ് സംരക്ഷണം തേടാം
കൊച്ചി: സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിൻറേതാണ് നിർദേശം. ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമ്മാണം അടിയന്തരമായി നിർത്തിവെക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ജില്ലാ കലക്ടറോടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറെ നിർദേശം. നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ ആവശ്യമെങ്കിൽ കലക്ടർക്ക് പൊലീസ് സംരക്ഷണം തേടാമെന്നും കോടതി വ്യക്തമാക്കി. ആവശ്യമായ സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും കോടതി നിർദേശം നൽകി. ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ ഭൂപതിവ് ചട്ടം ലംഘിച്ചെന്ന് ആക്ഷേപം ഉന്നയിക്കുന്ന സിപിഎം ശാന്തൻപാറയിൽ അതേ ചട്ടം ലംഘിച്ചാണ് ബഹുനില കെട്ടിടം പണിയുന്നത്. റവന്യൂ വകുപ്പിൻറെ എൻഒസി ഇല്ലാതെ പണിതതിനെ തുടർന്ന് വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. മൂന്നാർ തേക്കടി സംസ്ഥാന പാതക്കരികിൽ ശാന്തൻപാറ ടൗണിലാണ് സിപിഎം ഏരിയ കമ്മറ്റി ഓഫീസ് പണിയുന്നത്. മൂന്നു നിലകളുള്ള കെട്ടിടമാണിത്. സിപിഎം ജില്ല സെക്രട്ടറി സിവി വർഗീസിൻറെ…
Read More » -
LIFE
‘റോക്കി’യും ‘റാണി’യും ഹിറ്റ്; ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’ മെയ്‍ക്കിംഗ് വീഡിയോ പുറത്ത്
‘റോക്കി ഓർ റാണി കീ പ്രേം കഹാനി’ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ‘റോക്കി ഓർ റാണി കീ പ്രേം കഹാനി’ കാണാൻ ഇന്ത്യയിലെ പ്രേക്ഷകർ നാലാം ആഴ്‍ചയിലും ഇഷ്‍ടപ്പെടുന്നു എന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ ഇതിനകം 300 കോടിയലധികം ചിത്രം നേടിയിട്ടുണ്ട്. ‘കുടുമായി’യെന്ന ഒരു ഗാനത്തിന്റെ മേയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. കരൺ ജോഹർ സംവിധാനം ചെയ്‍ത ചിത്രത്തിൽ നായികയും നായകനും ആലിയ ഭട്ടും രൺവീർ സിംഗുമാണ്. ആലിയ ഭട്ട് ചിത്രം 145.15 കോടിയാണ് ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസം 2.28 കോടി നേടി. നേരത്തെ അഭിഷേക് ബച്ചൻ രൺവീർ ചിത്രത്തെ വിലയിരുത്തിയിരുന്നു. കരൺ ജോഹറിന്റെ തിരിച്ചു വരവാണ്. ഒരു ഫാമിലി എന്റർടെയ്‍ൻമെന്റാണ് ഇത്. വളരെ മികച്ച താരങ്ങളാണ് രൺവീർ ചിത്രത്തിൽ എന്നും അഭിഷേക് ബച്ചൻ സാമൂഹ്യ മാധ്യമത്തിൽ വ്യക്തമാക്കിയിരുന്നു. ‘റോക്കി ഓർ റാണി കീ പ്രേം കഹാനി’ക്ക് മുമ്പ് രൺവീർ സിംഗിന്റേതായി പ്രദർശനത്തിന് എത്തിയത് വൻ പരാജയമായ ‘സർക്കസ്’…
Read More » -
LIFE
പ്രീ ബുക്കിങ്ങിൽ ‘കിംഗ് ഓഫ് കൊത്ത’ കിംഗ്; മികച്ച കളക്ഷൻ, ഹൗസ്ഫുൾ ഷോകൾ, ഓണം കളറാകും
ഓണം റിലീസിന് തയ്യാറെടുക്കുക ആണ് മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത. ഒരുപക്ഷേ ഈ ആഘോഷ വേളയിൽ ഇത്രത്തോളം കാത്തിരിപ്പ് ഉയർത്തുന്ന ചിത്രം വേറെ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. രാജു എന്ന കഥാപാത്രമായെത്തുന്ന പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാന്റെ ഹൈ ബഡ്ജറ്റ് ചിത്രം തിയേറ്ററിൽ എത്താൻ ഇനി രണ്ടു നാൾ മാത്രമാണ് ബാക്കി. ഇതിനിടിൽ നടക്കുന്ന പ്രീ ബുക്കിങ്ങിൽ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പ്രീ ബുക്കിങ്ങിൽ 2.5 കോടിയിൽപ്പരം കിംഗ് ഓഫ് കൊത്ത കളക്ട് ചെയ്തു എന്നാണ് അണിയറ പ്രവർത്തകർ പറുന്നത്. ഒപ്പം ഹൗസ് ഫുൾ ഷോകളാണ് നടക്കാൻ ഇരിക്കുന്നതും. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച അടുപ്പിച്ചുള്ള ഷോകളിലും മികച്ച ബുക്കിംഗ് ആണ് നടക്കുന്നതെന്നാണ് വിവരം. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ഈ സിനിമ, തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന മലയാളത്തിലെ കൾട്ട് ക്ലാസ്സിക് ചിത്രമാണ്. നാളെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കിംഗ് ഓഫ് കൊത്തയുടെ…
Read More » -
Crime
തുവ്വൂർ കൊലപാതകം:ബുധനാഴ്ച പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനിരിക്കെ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
മലപ്പുറം തുവ്വൂരില്‍ കൃഷി വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരി സുജിതയുടെ കൊലപാതകത്തിൻ്റെ ചുരുളഴിയുമ്ബോള്‍ നാട്ടുകാരുടെ ഞെട്ടല്‍ മാറുന്നില്ല.സേതുരാമയ്യര്‍ സിബിഐ സിനിമയില്‍ ജഗദീഷ് അവതരിപ്പിച്ച ടൈലര്‍ മണിയുടെ റോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വിഷ്ണുവിന്റെ ഇടപെടല്‍. സുജിതയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്ത വിഷ്ണു അന്വേഷണത്തില്‍ പോലീസ് കാര്യക്ഷമല്ലെന്ന് ആരോപിച്ച് ബുധനാഴ്ച പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും ആഹ്വാനം ചെയ്തിരുന്നു. സുജിതയുടെ ഫോണില്‍ നിന്നും അവസാനം പോയ കോൾ വിഷ്ണുവിനാണെന്നും സുജിതയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷൻ അവസാനം രേഖപ്പെടുത്തിയിട്ടുള്ളത് വിഷ്ണുവിന്റെ വീടിന് അടുത്തു നിന്നാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെ കേന്ദ്രീകരിച്ച പോലീസ് അന്വേഷണം ഊര്‍ജ്ജതമാക്കിയത്.സംഭവത്തിൽ വിഷ്ണു സഹോദരന്മാരായ വൈശാഖ് , വിവേക് ,അച്ഛൻ മുത്തു സുഹൃത്ത് ശിഹാൻ എന്നിവരാണ് പിടിയിലായത്. ഈ മാസം 11 നാണ് പള്ളിപ്പറമ്ബ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത (35) യെ കാണാതായത്.തുവ്വൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം…
Read More » -
Kerala
രമേശ് ചെന്നിത്തലയെ ഒതുക്കിയത് കെ സി വേണുഗോപാലോ ?
കോട്ടയം: കോൺഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള രമേശ് ചെന്നിത്തലയുടെ പ്രവേശനം തടയാൻ ചരട് വലിച്ചത് കെ സി വേണുഗോപാൽ എന്ന് സൂചന.ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കുന്നതോടെ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍നിന്ന് ചെന്നിത്തലയെ മാറ്റിനിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് കെ സി വേണുഗോപാല്‍. ചെന്നിത്തലയ്ക്ക് പരാതിയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന വേണുഗോപാലിന്റെ പ്രതികരണത്തില്‍ ഇക്കാര്യം വ്യക്തമാണ്.അതേസമയം വേണുഗോപാലിന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പറന്നിറങ്ങാൻ മുന്നിലുള്ള പ്രധാന തടസ്സം താനാണെന്ന് അറിയുന്നതിനാല്‍ എന്തെങ്കിലും സ്ഥാനം സ്വീകരിച്ച് ഒതുങ്ങാനില്ലെന്ന നിലപാടിലാണ് ചെന്നിത്തല.പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് കഴിഞ്ഞാല്‍ നേതൃത്വത്തിനെതിരായ അതൃപ്തി പരസ്യമാക്കാനും തനിക്കെതിരായ നീക്കത്തിന് ഡല്‍ഹിയില്‍ ചരടുവലിച്ചവര്‍ക്കെതിരെ ആഞ്ഞടിക്കാനുമാണ് ചെന്നിത്തലയുടെ തീരുമാനം.ചെന്നിത്തലയ്ക്ക് പരാതിയില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവരുടെ പ്രതികരണത്തിനു പിന്നാലെയാണ് ആറിനുശേഷം തുറന്നുപറയുമെന്ന ചെന്നിത്തലയുടെ പ്രതികരണം. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റി വി ഡി സതീശനെ പ്രതിഷ്ഠിച്ചതിനു പിന്നിലും കെ സി വേണുഗോപാലായിരുന്നുവെന്നാണ് ചെന്നിത്തലയുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. വി ഡി സതീശനും കെ സുധാകരനുമടക്കമുള്ളവരുടെ പ്രതികരണങ്ങളും ചെന്നിത്തലയ്ക്ക് എതിരായിരുന്നു. ഇവരുടെ…
Read More » -
India
ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ തീർത്ഥാടകനെ ആന കൊലപ്പെടുത്തി
ബംഗളൂരു:ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ തീർത്ഥാടകനെ ആന കുത്തിക്കൊന്നു.ബംഗളൂരു സ്വദേശി ഗോവിന്ദരാജുവാണ് കൊല്ലപ്പെട്ടത്. ചാമരാജ് നഗറിലെ മലേ മഹദേശ്വര ഹില്‍സിലുള്ള മഹാദേശ്വര ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഗോവിന്ദരാജുവെന്ന് പൊലീസ് പറഞ്ഞു.ദര്‍ശനത്തിന് ശേഷം സുഹൃത്തിനൊപ്പം നാഗമലെയില്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇൻഡിഗനഘട്ട വനംവകുപ്പ് ചെക്ക് പോസ്റ്റിന് സമീപം രാത്രി 11.30ഓടെയാണ് സംഭവം. സുഹൃത്ത് ലോകേഷ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എം.എം ഹില്‍സ് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി ചാമരാജ് നഗര്‍ എ.എസ്.പി ഉദേഷ് അറിയിച്ചു.
Read More » -
Kerala
കെ.എസ്.ആര്‍.ടി.സിക്ക് കെ.ടി.ഡി.എഫ്.സിയുടെ ജപ്തി നോട്ടിസ്
തിരുവനന്തപുരം:വായ്പാ കുടിശ്ശിക അടക്കാത്തതിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സിക്ക് കെ.ടി.ഡി.എഫ്.സിയുടെ ജപ്തി നോട്ടിസ് .700 കോടി രൂപയുടെ വായ്പയാണ് കെഎസ്ആർടിസി നല്‍കാനുള്ളത്. ഇത് എത്രയും പെട്ടെന്ന് അടച്ചുതീര്‍ത്തില്ലെങ്കില്‍ സ്ഥാവര ജംഗമവസ്തുക്കള്‍ ജപ്തി ചെയ്യുമെന്നാണ് മുന്നറിയിപ്പ്. നേരത്തെ അനുവദിച്ച വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണു ജപ്തി നടപടിയിലേക്കു നീങ്ങാൻ കേരള ട്രാൻസ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോര്‍പറേഷൻ തയ്യാറായത്. കെ.ടി.ഡി.എഫ്.സിയും തകര്‍ച്ചയുടെ വക്കിലാണുള്ളത്. അതിനാല്‍, കെ.എസ്.ആര്‍.ടി.സിക്കു നല്‍കിയ പണം തിരിച്ചുപിടിക്കാനാണ് കോര്‍പറേഷൻ നീക്കം.
Read More » -
India
ഭര്‍ത്താവിനെ തേടി ബംഗ്ലാദേശി യുവതി ഉത്തർപ്രദേശിൽ
നോയിഡ:വിവാഹത്തിനു ശേഷം നാടുവിട്ട ഭര്‍ത്താവിനെ തേടി ബംഗ്ലാദേശി യുവതി ഇന്ത്യയില്‍. നോയിഡ സ്വദേശിയായ സൗരഭ് കാന്ത് തിവാരിയെ തേടിയാണ് സാനിയ അക്തര്‍ എന്ന യുവതി കുഞ്ഞുമായി രാജ്യത്തെത്തിയത്. ധാക്കയില്‍ ജോലി ചെയ്തിരുന്ന സൗരഭുമായി സാനിയ പ്രണയത്തിലാവുകയും മൂന്നു വര്‍ഷം മുന്‍പ് ഇരുവരും വിവാഹിതരാവുകയും ചെയ്തു. മുസ്‍ലിം മതാചാര പ്രകാരമായിരുന്നു കല്യാണം. സാനിയ ഗര്‍ഭിണിയായിരുന്ന സമയത്താണ് സൗരഭ് ജോലി ആവശ്യത്തിനായി ഇന്ത്യയിലേക്ക് മടങ്ങിയത്. കുറച്ചു ദിവസത്തിനകം മടങ്ങിവരാമെന്നും പറഞ്ഞ് നാട്ടിലേക്ക് പോയ സൗരഭ് മടങ്ങിവന്നില്ല. ധാക്കയില്‍ കള്‍ട്ടി മാക്സ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിലാണ് സൗരഭ് ജോലി ചെയ്തിരുന്നതെന്നും സൗരഭിനൊപ്പം ഇന്ത്യയിലോ ബംഗ്ലാദേശിലോ എവിടെ വേണമെങ്കിലും താമസിക്കാന്‍ താന്‍ തയ്യാറാണെന്നും യുവതി വ്യക്തമാക്കി. നോയിഡയിലെത്തിയ സാനിയയെ നോയിഡ സെക്ടര്‍ 62 പൊലീസ് തടഞ്ഞുവയ്ക്കുകയും തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയുമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അടുത്തിടെ പാക്കിസ്ഥാൻ യുവതിയും കാമുകനെ തേടി നോയിഡയിൽ എത്തിയിരുന്നു.
Read More » -
India
സുര്‍ജിത്ത് ഭവനിലെ പാര്‍ട്ടി ക്ലാസിനും ഡല്‍ഹി പോലീസ് വിലക്ക്
ന്യൂഡല്‍ഹി: സുര്‍ജിത്ത് ഭവനില്‍ സിപിഎമ്മിന്റെ പാര്‍ട്ടി ക്ലാസ് നടത്തുന്നതിനും പോലീസ് വിലക്ക്. കഴിഞ്ഞ ദിവസം ജി 20ക്ക് ബദലായ വി 20 പരിപാടി വിലക്കിയതിന് പിന്നാലെയാണ് സുര്‍ജിത്ത് ഭവനിലെ പാര്‍ട്ടി ക്ലാസ് നടത്തിപ്പും വിലക്കിയത്. പരിപാടികള്‍ നടത്തുന്നതിന് പോലീസ് അനുമതി തേടണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ക്ലാസ് നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. ഇതാണ് പോലീസ് ഇപ്പോള്‍ വിലക്കിയിരിക്കുന്നത്. സ്വകാര്യ സ്ഥലത്ത് യോഗം നടത്താന്‍ അനുമതി വേണമെന്ന പോലീസ് നിലപാടിനെ ശക്തമായി അപലപിക്കുന്നുവെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. സുര്‍ജിത്ത് ഭവന്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം അടക്കം നടക്കുന്ന സ്ഥലമാണ്. ഇത് സ്വകാര്യ സ്ഥലമാണെന്നും ഇവിടെ പരിപാടി നടത്തുന്നതില്‍ പോലീസിന് ഒരു കാര്യവുമില്ലെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. രാവിലെ പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിപാടി നടത്തരുതെന്ന് പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടത്. ജി 20 യോഗം നടക്കുന്നതിനാല്‍ പരിപാടി നടത്തരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More »
