CrimeNEWS

മൂത്രമൊഴിക്കാന്‍ ജീപ്പില്‍നിന്നു പുറത്തിറക്കി; മോഷണക്കേസ് പ്രതി പോലീസിനെ ആക്രമിച്ചു കടന്നു

ഇടുക്കി: മോഷണക്കേസ് പ്രതി പോലീസിനെ ആക്രമിച്ചു രക്ഷപ്പെട്ടു. തമിഴ്നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് (33) മൂത്രമൊഴിക്കാന്‍ വിട്ടപ്പോള്‍ എസ്.ഐയെ ആക്രമിച്ച് രക്ഷപ്പെട്ടത്. ഇയാള്‍ക്കൊപ്പം മൂന്നുപേര്‍ കൂടി പിടിയിലായിരുന്നു.
മറയൂര്‍ കോട്ടക്കുളത്ത് സതീശന്‍ എന്നയാളുടെ വീട്ടിലാണ് നാലംഗ സംഘം കഴിഞ്ഞയാഴ്ച മോഷണം നടത്തിയത്. അര്‍ദ്ധരാത്രി കതക് കുത്തിപ്പൊളിച്ചായിരുന്നു മോഷണം.

തുടര്‍ന്ന് തേയിലത്തോട്ടത്തിലൊളിച്ച ഇവരെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പോലീസ് പിടികൂടിയത്. ആക്രമാസക്തരായ മോഷ്ടാക്കളെ അതിസാഹസികമായി പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തശേഷം പ്രതികളെ മറയൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

Signature-ad

പിന്നീട് തൊണ്ടിമുതല്‍ കണ്ടെത്താന്‍ ബാലമുരുകനെ സ്വദേശമായ തെങ്കാശിയിലേക്കു കൊണ്ടുപോയി. ഇവിടെ തൊണ്ടിമുതല്‍ കണ്ടെത്തിയതായും പറയപ്പെടുന്നു. തിരിച്ചെത്തുന്ന വഴി ഡിണ്ടിഗല്‍- കൊടൈ റോഡ് ടോള്‍ ഗേറ്റിനു സമീപത്തുവച്ച് മൂത്രമൊഴിക്കണമെന്ന് ബാലമുരുകന്‍ ആവശ്യപ്പെട്ടു. എസ്.ഐ: അശോക് കുമാര്‍ ഇയാളെ സുരക്ഷിതമായി മൂത്രപ്പുരയില്‍ കയറ്റി. എന്നാല്‍, തിരിച്ചെത്തിയ ഇയാള്‍ എസ്.ഐയെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. അമ്മയ്നായ്ക്കണൂര്‍ പോലീസിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

 

 

Back to top button
error: