CrimeNEWS

വല്ലപ്പുഴയിലെ യുവതിയുടെ മരണം: ഭര്‍ത്താവും ഭര്‍ത്തൃമാതാവും അറസ്റ്റില്‍

പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍ത്തൃമാതാവിനെയും പോലീസ് അറസ്റ്റുചെയ്തു. വല്ലപ്പുഴ ചെറുകോട് എലപ്പുള്ളി ബാബുരാജിന്റെ ഭാര്യ അഞ്ജന (26) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ബാബുരാജിനെയും ഭര്‍ത്താവിന്റെ അമ്മ സുജാതയെയും ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിനുള്ളില്‍ യുവതിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന്, വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ മരിക്കുകയുമായിരുന്നു. കുടുംബവഴക്കും ഭര്‍ത്തൃപീഡനവുമാണ് അഞ്ജനയുടെ ആത്മഹത്യക്കിടയാക്കിയതെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനെയും ഭര്‍ത്തൃമാതാവിനെയും അറസ്റ്റുചെയ്തത്. നേരത്തേയും ഭര്‍ത്തൃപീഡനവുമായി ബന്ധപ്പെട്ട് അഞ്ജന പോലീസില്‍ പരാതിനല്‍കിയിരുന്നു. കുറച്ചുകാലം അഞ്ജന സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. പിന്നീടാണ് ചെറുകോട്ടെ വീട്ടിലേക്ക് തിരിച്ചെത്തിയതെന്ന് പറയുന്നു. ആത്മഹത്യാപ്രേരണ, ഭര്‍ത്തൃപീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ അറസ്റ്റുചെയ്തതെന്ന് ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. പി.സി. ഹരിദാസ് പറഞ്ഞു.

Signature-ad

അറസ്റ്റുചെയ്ത പ്രതികളെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. അഭിനന്ദ് (അഞ്ച്), ആദിദേവ് (മൂന്ന്) എന്നിവര്‍ മക്കളാണ്. അഞ്ജനയുടെ സംസ്‌കാരം കഴിഞ്ഞദിവസം നടന്നു. ശ്രീകൃഷ്ണപുരം പതിയപ്പാറ വീട്ടില്‍ ഭക്തവത്സലന്റെയും രജനിയുടെയും മകളാണ് അഞ്ജന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: