Month: August 2023

  • Kerala

    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാവേലിയുമായി കൊച്ചി വണ്ടര്‍ലാ

    ഓണക്കാലത്തെ വരവേല്‍ക്കാൻ കയറു കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാവേലിയുമായി കൊച്ചി വണ്ടര്‍ലാ.15 അടി ഉയരത്തിലുളള ഈ മഹാബലിയാണ് വണ്ടര്‍ലായിലെത്തുന്നവരെ സ്വീകരിക്കുക. ബെസ്റ് ഓഫ് ഇന്ത്യ റെക്കാഡ് നേടിയ ഈ മഹാബലിയുടെ ഇൻസ്റ്റലേഷൻ 14 ദിവസങ്ങള്‍ കൊണ്ട്  6 കലാകാരന്മാര്‍ ചേർന്ന് നിര്‍മ്മിച്ചതാണ്. നാളെ മുതല്‍ സെപ്തംബര്‍ 3 വരെയാണ് വണ്ടര്‍ലായിലെ ഓണാഘോഷ പരിപാടികൾ. കലാസംഗീതമേള, ഓണമത്സരങ്ങള്‍, ഘോഷയാത്ര,ശിങ്കാരിമേളം, ഓണസദ്യ, പായസമേള, ഭക്ഷ്യമേള, തുടങ്ങിയ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 95 ശതമാനവും കയര്‍ ഉത്പന്നങ്ങള്‍ കൊണ്ട്  നിര്‍മിച്ചതാണ് മാവേലി രൂപം.വണ്ടര്‍ലാ പാര്‍ക്ക്‌ ഹെഡ് എം.എ. രവികുമാറിന്റെ സാന്നിധ്യത്തില്‍ കയര്‍ഫെഡ്‌ വൈസ് പ്രസിഡന്റ് ആര്‍. സുരേഷും ടൂറിസം ഡിപ്പാര്‍ട്മെന്റ് ജോയിന്റ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദും ചേര്‍ന്നാണ് രൂപം അനാച്ഛാദനം ചെയ്തത്.കയര്‍ഫെഡുമായി സഹകരിച്ച്‌ നിർമിച്ച രൂപം ലോക റെക്കോര്‍ഡ് നേടിയതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിളളി പറഞ്ഞു.

    Read More »
  • Kerala

    ബാങ്കുകള്‍ക്ക് നാളെ മുതല്‍ തുടര്‍ച്ചയായ അവധി

    പത്തനംതിട്ട: സംസ്ഥാനത്തെ ദേശസാല്‍ക്കൃത, സഹകരണ ബാങ്കുകള്‍ക്ക് നാളെ മുതല്‍ തുടര്‍ച്ചയായ അവധി.നാലാമത്തെ ശനി, ഞായര്‍, ഉത്രാടം, തിരുവോണം, ചതയദിനം എന്നിങ്ങനെയായി 30-ാം തീയതി ഒഴിച്ചാൽ അഞ്ചു ദിവസങ്ങളിലാണ് അവധി. ഇന്നു വൈകുന്നേരം അടയ്ക്കുന്ന ബാങ്കുകള്‍ ഇനി 30ന് തുറക്കും. എന്നാല്‍ അടുത്ത ദിവസം ചതയ ദിനമായതിനാല്‍ പ്രവര്‍ത്തിക്കില്ല. സെപ്റ്റംബര്‍ 1,2 തീയതികളില്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. 3 ഞായര്‍ അവധി. നേരി‌ട്ടുള്ള ഇടപാടുകള്‍ ഇന്നു തന്നെ ന‌ടത്തിയില്ലെങ്കില്‍ ഉപയോക്താക്കള്‍ക്കു ബുദ്ധിമുട്ടുണ്ടാകും.

    Read More »
  • Kerala

    മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയേയും മകളേയും എതിർകക്ഷികളാക്കിയുളള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു

    കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയേയും മകളേയും എതിർകക്ഷികളാക്കിയുളള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. കേസെടുത്ത അന്വേഷിക്കണമെന്ന ആവശ്യത്തിൽ ശനിയാഴ്ച പ്രാഥമിക വാദം കേൾക്കും. കൊച്ചിയിലെ സിഎം ആർ എൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയുടെ അക്കൗണ്ടിലേക്കും അവരുടെ കന്പനിയിലേക്കും ഒരു കോടി എഴുപത്തി രണ്ട് ലക്ഷം രൂപ എത്തിയത് കൈക്കൂലിയുടെ പരിധിയിൽ പെടുമെന്നാണ് ഹർജിയിലെ പ്രധാന വാദം. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്. സംസ്ഥാന വിജലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി പറ്റിയത് അധികാര ദുർവിനിയോഗമാണെന്നും അഴിമിതിയുടെ പരിധിയിൽ വരുമെന്നും ഹ‍‍ർജിയിലുണ്ട്. മുഖ്യമന്ത്രിയുടെ മകൾ വീണ ,മുഖ്യമന്ത്രി പിണറായി വിജയൻഎന്നിവരാണ് ആദ്യ എതിർ കക്ഷികൾ. സി.എം.ആർ എല്ലിൽ നിന്ന് പണം കൈപ്പറ്റിയ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കമുളള രാഷ്ട്രീയ നേതാക്കൾക്കെതിരെയും കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

    Read More »
  • NEWS

    അറിഞ്ഞോ? വിമാന സര്‍വീസ് ആറു മണിക്കൂറിലേറെ വൈകിയാല്‍ കമ്പനികള്‍ 200 ശതമാനം വരെ നഷ്ടപരിഹാരം നൽകണം

    റിയാദ്: വിമാന സർവീസ് ആറു മണിക്കൂറിലേറെ വൈകിയാൽ യാത്രക്കാർക്ക് വിമാന കമ്പനികൾ നഷ്ടപരിഹാരം നൽകണമെന്ന് സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. പുതിയ നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിരവധി മാറ്റങ്ങളുമായി പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കി. ആറു മണിക്കൂറിലേറെ വിമാനം വൈകിയാൽ യാത്രക്കാർക്ക് 750 റിയാലാണ് നഷ്ടപരിഹാരം നൽകേണ്ടത്. പുതിയ നിയമങ്ങൾ നവംബർ 20 മുതൽ പ്രാബല്യത്തിൽ വരും. ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സർവീസുകളിലെ യാത്രക്കാർക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടൽ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികൾ നൽകണമെന്ന് പഴയ നിയമാവലിയിൽ ഉറപ്പുവരുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ നിയമാവലിയിൽ 750 റിയാൽ നഷ്ടപരിഹാരം കൂടി വ്യവസ്ഥ ചെയ്തിട്ടുണ്ട്. സർവീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുൻകൂട്ടി വിവരം അറിയിക്കുന്ന കാലയളവിന് അനുസരിച്ച് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. പഴയ നിയമാവലിയിൽ ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റിന് തുല്യമായ തുകയാണ് നഷ്ടപരിഹാരമായി നൽകാൻ വ്യവസ്ഥ…

    Read More »
  • Tech

    ചന്ദ്രയാൻ ലാൻഡിംഗ് ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ

    ബംഗ്ലൂരു: ചന്ദ്രയാൻ മൂന്നിൻറെ ലാൻഡിങ്ങ് സമയത്തെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. പേടകം ചന്ദ്രോപരിതലം തൊടുന്ന നിമിഷം വരെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സോഫ്റ്റ് ലാൻഡിങ്ങിനിടെ ലാൻഡർ ക്യാമറകളിലൊന്നാണ് ദൃശ്യം പകർത്തിയത്. ലാൻഡറിലെ പ്രധാനപ്പെട്ട മൂന്ന് ഉപകരണങ്ങൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ കുലുക്കങ്ങൾ പഠിക്കാനുള്ള ഇൽസ, ചന്ദ്രനിലെ പ്ലാസ്മ സാന്നിധ്യം പഠിക്കുന്ന രംഭ, ചന്ദ്രോപരിതലത്തിലെ താപവ്യത്യാസങ്ങൾ പഠിക്കാൻ പോകുന്ന ചാസ്റ്റേ എന്നീ ഉപകരണങ്ങളാണ് പ്രവർത്തിപ്പിച്ച് സജ്ജമാക്കിയത്. ഇതിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്ന ജോലികൾ ഉടൻ തന്നെ തുടങ്ങും. അതേ സമയം, ചന്ദ്രയാൻ മൂന്നിൻറെ റോവർ ഉടൻ സഞ്ചാരം തുടങ്ങുമെന്ന് ഐഐഎസ്‍യു മേധാവി പത്മകുമാർ. ലാൻഡിങ്ങ് വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ റോവർ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങി. റോവർ ലാൻഡറിൻറെയും ലാൻഡർ റോവറിൻറെയും ചിത്രമെടുക്കുന്ന പ്രക്രിയ ഇന്ന് തന്നെ നടത്താനാണ് ശ്രമമെന്നും പത്മകുമാർ പറഞ്ഞു. ചരിത്രം സൃഷ്ടിച്ച്, അണുവിട പിഴക്കാതെ ഓഗസ്റ്റ് 23 ന് വൈകിട്ട് ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടിലാണ് കൃത്യമായ കണക്കുകൂട്ടലിൽ ഇന്ത്യയുടെ…

    Read More »
  • LIFE

    ദേശീയ ചലച്ചിത്ര അവാർഡ്: മലയാളത്തിന്റെ അഭിമാനമുയർത്തിയവരെ അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും

    അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മലയാളത്തിന്റെ അഭിമാനമുയർത്തിയവരെ അഭിനന്ദിച്ച് മോഹൻലാലും മമ്മൂട്ടിയും. ഇത്തവണ ദേശീയ അവാർഡ് നേടിയ താരങ്ങളെ പേരെടുത്ത് പരാമർശിച്ചാണ് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കുറിപ്പ്. മമ്മൂട്ടി ഓരോ സിനിമയെയും പരാമർശിച്ചിട്ടുണ്ട്. മലയാളത്തിന്റെ അഭിമാന താരങ്ങൾ അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് എത്തിയതിൽ ആരാധകരും സന്തോഷം പ്രകടിപ്പിക്കുന്നു ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിക്കുന്നുവെന്ന് മോഹൻലാൽ എഴുതിയിരിക്കുന്നു. അല്ലു അർജുനയും ഇന്ദ്രൻസിനെയും വിഷ്‍ണു മോഹനെയും ഷാഹി കബിറിനെയും പേരെടുത്ത് അഭിനന്ദിച്ച മോഹൻലാൽ ‘ആർആർആർ’, ‘റോക്കട്രി’ പ്രവർത്തകരെയും സന്തോഷം അറിയിക്കുന്നു. ഏല്ലാ ദേശീയ അവാർഡ് ജേതാക്കൾക്കും തന്റെ അഭിനന്ദനം എന്ന് മമ്മൂട്ടി എഴുതിയിരിക്കുന്നു. ‘ഹോം’, ‘നായാട്ട്’, ‘ചവിട്ട്’, ‘മൂന്നാം വളവ്’, ‘കണ്ടിട്ടുണ്ട്’, ‘ആവാസവ്യൂഹം’ എന്നിവയുടെ താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും വിഷ്‍ണു മോഹനും ഇന്ദ്രൻസിനും മലയാള സിനിമയെ അഭിമാനഭരിതമാക്കിയതിന് അഭിനന്ദനങ്ങൾ എന്നും മമ്മൂട്ടി എഴുതിയിരിക്കുന്നു. അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് അല്ലു അർജുൻ (ചിത്രം ‘പുഷ്‍പ’) ആണ്. മികച്ച…

    Read More »
  • Crime

    പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിന് കൈക്കൂലി; വില്ലേജ് ഓഫീസർക്ക് വേണ്ടത് രണ്ടായിരം. വില്ലേജ് അസിസ്റ്റന്റിന് ആയിരവും; കൈക്കൂലി വാങ്ങുമ്പോൾ കയ്യോടെ പൊക്കി!

    കാസർകോഡ്: കാസർകോഡ് ജില്ലയിലെ ചിത്താരി വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. വില്ലേജ് ഓഫീസർ അരുൺ സി 2000 രൂപ, വില്ലേജ് അസിസ്റ്റന്റു്സുധാകരൻ കെവി 1000 എന്നിങ്ങനെ കൈക്കൂലിയായി വാങ്ങുന്നതിനിടെ ആയിരുന്നു ഇരുവരും വിജിലൻസിന്റെ പിടിയിലായത്. പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനായ അപേക്ഷ നൽകിയ ചിത്താരി സ്വദേശിയോടായിരുന്നു ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ സഹോദരി കെട്ടിലങ്ങാട് എന്ന സ്ഥലത്ത് 17.5 സെന്റ് ഭൂമി വാങ്ങാനായി കരാർ എഴുതിയിരുന്നു. സ്ഥലം ഉടമ മരണപ്പെട്ടതോടെ, അയാളുടെ ഭാര്യയുടെ പേരിലേക്ക് വസ്തു മാറ്റിയ ശേഷമേ രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നതിനാൽ, ഭൂമിയുടെ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനായി രണ്ട് മാസം മുമ്പാണ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷയുടെ പുരോഗതി അറിയാൻ കഴിഞ്ഞ ദിവസം അന്വേഷിച്ചപ്പോൾ വില്ലേജ് ഓഫീസറായ അരുൺ 2000 രൂപയും വില്ലേജ് അസിസ്റ്റന്റ് സുധാകരൻ 1000 രൂപയും കൈക്കൂലി ആവശ്യപ്പെട്ടു. പിന്നാലെ പരാതിക്കാരൻ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശ്വംഭരൻനായരെ അറിയിക്കുകയായിരുന്നു. തുടർന്നാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള…

    Read More »
  • Crime

    കണ്ണൂരിൽ ട്രെയിനുകള്‍ക്കു നേരെയുണ്ടായ കല്ലേറുകളി‌ൽ മൂന്നു പേർ പിടിയിൽ

    കണ്ണൂർ: കണ്ണൂരിൽ ട്രെയിനുകൾക്കു നേരെയുണ്ടായ കല്ലേറുകളി‌ൽ മൂന്നു പേർ പിടിയിൽ. ആഗസ്റ്റ് 16ന് വന്ദേ ഭാരതിനു നേരെയും ഇന്നലെ തലശ്ശേരി സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിനു നേരെയുമുണ്ടായ കല്ലേറിലെ പ്രതികളാണ് പിടിയിലായത്. കണ്ണൂരിൽ ട്രെയിനുകൾക്കു നേരെയുണ്ടായ കല്ലേറുകളിൽ റെയിൽവെയും പോലീസും അന്വേഷണം ഊർജ്ജിതമാക്കിയതിനു പിന്നാലെയാണ് കൂടുതൽ പേർ പിടിയിലാകുന്നത്. ആഗസ്റ്റ് 16ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിനു നേരെ കല്ലെറിഞ്ഞ പ്രതി മാഹിയിൽ വച്ചാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് ആണ് അറസ്റ്റിലായത്. തലശ്ശേരി കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്നലെ തലശ്ശേരി സ്റ്റേഷനിാലയിരുന്നു മാറ്റൊരു സംഭവം. രാവിലെ 10.30 -ഓടെ തലശ്ശേരിയിലെത്തിയ ഏറനാട് എക്സ്പ്രസിനു നേരെയും കല്ലേറുണ്ടായി. ട്രെയിനിൽ കച്ചവടം നടത്തുന്ന കോഴിക്കോട് കക്കോടി സ്വദേശി ഫാസിലും അഴിയൂർ സ്വദേശി മൊയ്തുവും തമ്മിലുണ്ടായ തർക്കമാണ് കല്ലേറിലേക്ക് നയിച്ചത്. ഫാസിൽ മൊയ്തുവിനു നേരെയെറിഞ്ഞ കല്ല് ട്രെയിനിൽ പതിക്കുകയായിരുന്നു. തുടർന്ന് വടകരയിൽ നിന്നും പിടികൂടിയ ഇവരെ ആർപിഎഫിനു കൈമാറി. സംസ്ഥാനത്ത് ട്രെയിനുകൾക്ക്…

    Read More »
  • Kerala

    പരസ്യമായ സ്നേഹ പ്രകടനങ്ങളും മറ്റും കാമ്പസിൽ വിലക്കി കോഴിക്കോട് എൻ.ഐ.റ്റി ഇറക്കി സർക്കുലർ: സദാചാര പൊലീസ് ചമയുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി

    കോഴിക്കോട്: പരസ്യമായ സ്നേഹ പ്രകടനങ്ങളും മറ്റും കാമ്പസിൽ വിലക്കിയ കോഴിക്കോട് എൻ.ഐ.റ്റി അധികൃതർ സദാചാര പൊലീസ് ചമയുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. എൻ ഐ ടി ഡയറക്ടർക്ക് വേണ്ടി ഭരണവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ട് സ്വീകരിച്ചു കൊണ്ടാണ് കമ്മീഷൻ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ ബൈജു നാഥിന്റെ നടപടി. കാമ്പസിനുള്ളിൽ വിദ്യാർത്ഥികൾ പുലർത്തേണ്ട അച്ചടക്കത്തെക്കുറിച്ച് പൊതുവായി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ആരുടെയും വ്യക്തിഗത സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമല്ലെന്ന് ഡയറക്ടർ വ്യക്തമാക്കി. യു ജി സി മാനദണ്ഡങ്ങൾക്ക് അനുസൃതമായി കാമ്പസിൽ വിദ്യാഭ്യാസാന്തരീക്ഷം നില നിർത്താനാവശ്യമായ നടപടിയുടെ ഭാഗമാണ് ഇത്. ജീവനക്കാർക്കും വിദ്യാർത്ഥികൾക്കിടയിലും ലൈംഗികാതിക്രമണം തടയണമെന്ന യു ജി സി നിർദ്ദേശം എൻ ഐ ടി കാമ്പസിലും നടപ്പിലാക്കാനുള്ള ബാധ്യതയുണ്ട്. വ്യക്തിഗത അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം സമൂഹത്തിന്റെ അവകാശങ്ങൾക്കും പ്രാധാന്യം നൽകാനാണ് ശ്രമിക്കുന്നത്. കാമ്പസിലെ നിയമങ്ങൾ അനുസരിക്കാനുള്ള ബാധ്യത ഓരോ വിദ്യാർത്ഥിക്കുമുണ്ട്. അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് എൻ ഐ ടി…

    Read More »
  • Kerala

    പരിചരിക്കാൻ ആളില്ല; രോഗിയായ വൃദ്ധ മാതാവിന് പൊലീസിന്റെ ഇടപെടലിൽ കരുണയുടെ സഹായം

    മാന്നാർ: പരിചരിക്കാൻ ആരുമില്ലാതെ ദിവസങ്ങളായി മലമൂത്ര വിസർജനത്തിൽ കിടന്നിരുന്ന രോഗിയായ വൃദ്ധ മാതാവിന് മാന്നാർ പൊലീസിന്റെ ഇടപെടലിൽ കരുണയുടെ സഹായമെത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ മാന്നാർ പൊലീസ് എസ് എച്ച് ഒ ജോസ് മാത്യുവിന്, കിടപ്പുരോഗിയായ ബുധനൂർ പതിനാലാം വാർഡിൽ തെരുവിൽ വീട്ടിൽ 85 -കാരിയായ പങ്കജാക്ഷിയമ്മയുടെ ദുരവസ്ഥ അറിയിച്ചുകൊണ്ടുള്ള ഒരു ഫോൺ വിളി എത്തിയയതോടെയാണ് സഹായമെത്തിയത്. മന്ത്രി സജി ചെറിയാൻ ചെയർമാനായുള്ള കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി കരുണയാണ് പരിചരണത്തിന് വഴിയൊരുക്കിയത്. കിടപ്പുരോഗിയായ പങ്കജാക്ഷി അമ്മയുടെ ഒരു മകൻ ജോലി സംബന്ധമായി ദൂരസ്ഥലത്താണ്. മറ്റൊരു മകൻ അസുഖത്തെ തുടർന്ന് ആശുപത്രിയിലും. ആരും പരിചരിക്കാൻ ഇല്ലാതെ പങ്കജാക്ഷിയമ്മ കഴിഞ്ഞ കുറച്ചു ദിവസമായി മലമൂത്ര വിസർജ്ജനങ്ങളിൽ കിടക്കുകയായിരുന്നു. വിവരം മനസ്സിലാക്കിയ ജോസ് മാത്യു കരുണയുടെ വർക്കിംഗ്‌ ചെയർമാൻ അഡ്വ. സുരേഷ് മത്തായിയുമായി ബന്ധപ്പെട്ടു അടിയന്തിര സഹായം അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് സിസ്റ്റർ മായയുടെയും ബുധനൂർ 14-ാം വാർഡ് കൺവീനർ നിർമ്മലയുടെയും നേതൃത്വത്തിൽ കരുണയുടെ…

    Read More »
Back to top button
error: