Month: August 2023
-
India
പ്രണയപ്പക ; യുവതിയെ കഴുത്തറുത്ത് കൊന്നു
മംഗലാപുരം:പ്രണയപ്പകയെ തുടര്‍ന്ന് യുവതിയെ കാമുകൻ കഴുത്തറുത്ത് കൊന്നു.ഉച്ചയോടെ മംഗളൂരു വനിതാ പൊലീസ് സ്റ്റേഷന് പിന്നിലാണ് സംഭവം. ബണ്ട്വാള്‍ വിട്ട്യലയിലെ അലികെ സ്വദേശി ഗൗരിയെയാണ് (20) മണിനാല്‍കൂര്‍ നൈബെലു സ്വദേശിയായ പത്മരാജ് (26) കൊലപ്പെടുത്തിയത്. നടന്നുപോവുകയായിരുന്ന ഗൗരിയെ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട ഇയാളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു.ജെസിബി ഓപ്പറേറ്ററായിരുന്ന പത്മരാജും ഗൗരിയും പ്രണയത്തിലായിരുന്നു. ഇരുവരും പിരിഞ്ഞശേഷവും പത്മരാജ് ശല്യംചെയ്യുന്നതായി ഗൗരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
Read More » -
Kerala
മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ക്ക് ദാരുണാന്ത്യം
വയനാട്:മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു.തേയിലതോട്ടം തൊഴിലാളികളാണ് മരിച്ചത്.തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കമ്ബമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. 13 പേര്‍ ജീപ്പിലുണ്ടായിരുന്നതായാണ് വിവരം. പണി കഴിഞ്ഞ് തിരിച്ച് പോകുമ്ബോളാണ് അപകടമുണ്ടായത്. കമ്ബമല ശ്രീലങ്കൻ അഭയാര്‍ഥി ക്യാംപില്‍ താമസിക്കുന്നവരുള്‍പ്പെടെയാണ് അപകടത്തില്‍പ്പെട്ടത്. കണ്ണോത്ത് മല ഭാഗത്തു നിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്ത് താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
Read More » -
NEWS
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
റിയാദ്:സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലിയാണ് മരിച്ചത്. 40 വയസായിരുന്നു. ഇന്നലെ ഉച്ചക്ക് വാൻ ട്രെയിലറുമായി കൂട്ടിയിടിച്ച് അപകടം നടന്നത്. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ റയ്നില്‍ വെച്ചാണ് അപകടം സംഭവിച്ചത്.റിയാദിലെ സുലൈയില്‍ നിന്ന് അബഹയിലേക്ക് വാനില്‍ പോകുമ്ബോഴായിരുന്നു അപകടം
Read More » -
Kerala
കണ്ണൂരിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹൈപ്പർ മാർക്കറ്റ് മാനേജർ അറസ്റ്റിൽ
കണ്ണൂർ: പയ്യന്നൂരിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹൈപ്പർമാർക്കറ്റ് മാനേജർ അറസ്റ്റിൽ. വേങ്ങാട് പടുവിലായി സ്വദേശി ഹാഷിമിനെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് ആറു മുതലാണ് യുവതി ഹെെപ്പർ മാർക്കറ്റിൽ ജോലിക്ക് എത്തിയത്. അന്ന് മുതൽ മാനേജർ ലൈംഗിക താൽപര്യത്തോടെ പെരുമാറുകയും അത്തരത്തിൽ പലതവണ മുതിരുകയും ചെയ്തു എന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.ഇന്ന് രാവിലെ മാനേജർ കടന്നുപിടിച്ചതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
Read More » -
Kerala
”ശുദ്ധ മര്യാദകേട്, അന്തസുള്ളവര്‍ പിന്തുണക്കില്ല” അച്ചു ഉമ്മന് എതിരായ സൈബര്‍ ആക്രമണത്തില്‍ ജെയ്ക്ക്
കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന് എതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബര്‍ ആക്രമണം ശുദ്ധ മര്യാദകേടെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആയാലും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആയാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാന്‍ കഴിയില്ല. അന്തസുള്ളവര്‍ വ്യക്തി അധിക്ഷേപത്തെ പിന്തുണക്കില്ലെന്നും ജെയ്ക്ക് പറഞ്ഞു. പുതുപ്പള്ളി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന വേളയില്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ വലിയ രീതിയിലുള്ള സൈബറാക്രമണമാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലുണ്ടാകുന്നത്. കണ്ടന്റ് ക്രിയേറ്ററായ അച്ചു ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങള്‍, ബാഗുകളടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിക്കുകയും അപകീര്‍ത്തിപരമായ രീതിയിലടക്കം ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സൈബര്‍ അധിക്ഷേപത്തിനെതിരെ കഴിഞ്ഞ ദിവസം അച്ചു ഉമ്മന്‍ പ്രതികരിച്ചു. സൈബര്‍ പോരാളികള്‍ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങള്‍ നടത്തുകയാണെന്നും പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടില്ലെന്നും അച്ചു ഫേസ്ബുക്കില്‍ കുറിച്ചു. ഉമ്മന്‍ചാണ്ടിയുടെ സല്‍പേരിന് കളങ്കം ഉണ്ടാക്കും വിധത്തിലുള്ള സൈബര്‍ പ്രചാരണങ്ങള്‍ നിരാശാജനകമാണ്. തന്റെ ജോലിയിലും അതിനെ…
Read More » -
Crime
കവയിത്രി മധുമിത കൊലക്കേസ്: യു.പി. മുന്‍മന്ത്രിയും ഭാര്യയും ജയില്‍മോചിതരാകുന്നു
ലഖ്‌നൗ: കവിയത്രി മധുമിത ശുക്ല വധക്കേസില്‍ ജയിലിലായിരുന്ന മുന്‍ മന്ത്രി അമര്‍മണി ത്രിപാഠിയെയും ഭാര്യ മധുമണി ത്രിപാഠിയെയും മോചിപ്പിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മധുമിതയുടെ കുടുംബം. ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പിന്റെ ഉത്തരവില്‍ മധുമിതയുടെ സഹോദരി നിധി ശുക്ല ഞെട്ടല്‍ രേഖപ്പെടുത്തി. കേസില്‍ ജീവപര്യന്തം തടവിനാണു പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. അതേസമയം, സഹോദരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട നിയമ നടപടികളില്‍ കോടതിയലക്ഷ്യം ആരോപിച്ച് നിധി ശുക്ല നല്‍കിയ ഹര്‍ജിയിലെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. മധുമണിയുടെയും ഭാര്യയുടെയും മോചനത്തില്‍ ഇടപെടാനാവില്ലെന്നു പറഞ്ഞ കോടതി, വിഷയത്തില്‍ എട്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നു സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചു. നല്ല നടപ്പ് കണക്കിലെടുത്താണ് 17 വര്‍ഷത്തിനു ശേഷം പ്രതികളെ മോചിപ്പിക്കുന്നത് എന്നാണു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിലപാട്. ”ആ തീരുമാനം എനിക്കു ഞെട്ടലായി. ഉത്തര്‍ പ്രദേശ് സര്‍ക്കാരിനും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനും ഞാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തെഴുതി. എന്തടിസ്ഥാനത്തിലാണ് മോചന ഉത്തരവ് പുറപ്പെടുവിച്ചത് എന്നു മനസ്സിലായിട്ടില്ല” നിധി പ്രതികരിച്ചു. ഗവര്‍ണര്‍ തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് ഉത്തരവില്‍…
Read More » -
Kerala
90 കളിലും തളരാത്ത പോരാട്ടവീര്യം; കോടതിയില്‍നിന്ന് മുദ്രാവാക്യം മുഴക്കി ഗ്രോ വാസു
കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു(94)വിനെതിരായ കേസില്‍ തുടര്‍വിചാരണ അടുത്തമാസം നാലിന്. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കിയ വാസുവിനെ കുന്നമംഗലം കോടതിയില്‍ ഇന്ന് ഹാജരാക്കി. 40 മിനിറ്റോളം നീണ്ട വിചാരണയില്‍ കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ എസ്‌ഐ ഉബൈദുല്ല, എഎസ്‌ഐ സി.പി. അണ്ടാല്‍ അസീസ് എന്നിവരെ വിസ്തരിച്ചു. കേസില്‍ ഒന്നു മുതല്‍ നാലുവരെയുള്ള സാക്ഷികളെയാണു വിളിപ്പിച്ചത്. എന്നാല്‍ മൂന്നും നാലും സാക്ഷികള്‍ എത്തിയില്ല. പ്രായമായ ആളാണെന്നും വിചാരണ നീട്ടിക്കൊണ്ടു പോകരുതെന്നും മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. കേസിലെ 7,9,16 സാക്ഷികളോടു നാലാം തീയതി ഹാജരാകാനും ഇന്നു വരാതിരുന്ന നാലാം സാക്ഷിയോടു നിര്‍ബന്ധമായും ഹാജരാവാനും കോടതി ആവശ്യപ്പെട്ടു. അന്നത്തെ മെഡിക്കല്‍ കോളജ് സിഐയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റപത്രത്തിനും സാക്ഷിമൊഴിക്കുമെതിരേ എതിര്‍ വാദം ഉണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിനു രണ്ടു തവണയും ഇല്ലെന്നായിരുന്നു ഗ്രോ വാസുവിന്റെ പ്രതികരണം. കനത്ത സുരക്ഷയാണു കോഴിക്കോട് കുന്നമംഗലം കോടതി പരിസരത്ത് ഒരുക്കിയത്. വാസുവിനു കോടതിയില്‍ ഇരിക്കാന്‍ സ്റ്റൂള്‍ അനുവദിച്ചിരുന്നു. കോടതി വരാന്തയില്‍ മുദ്രാവാക്യം…
Read More » -
Crime
വിവാഹമോചനം നേടിയാല്‍ ഉടന്‍ വിവാഹമെന്ന് വാഗ്ദാനം; ഭാര്യയ്‌ക്കൊപ്പം താമസിച്ച് മറ്റൊരു യുവതിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
പത്തനംതിട്ട: ഭാര്യ വിവാഹമോചനം നടത്തിയെന്നും ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ വിവാഹം കഴിക്കാമെന്നും പറഞ്ഞ് യുവതിയെ പീഡിപ്പിക്കുകയും ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തയാളെ പോലീസ് പിടികൂടി. ഭാര്യയ്ക്കൊപ്പം താമസിക്കുന്ന തിരുവല്ലയിലെ വാടക വീട്ടില്‍ നിന്നാണ് യുവതി നല്‍കിയ പരാതി അന്വേഷിച്ച് പോയ ആറന്മുള പോലീസ് പ്രതിയെ പിടികൂടിയത്. ചെങ്ങന്നൂര്‍ മുണ്ടങ്കാവ് ഒഴറേത്ത് വീട്ടില്‍ ശ്രീജിത്ത് (42) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 18 നും ജൂലൈ ഏഴിനുമാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ആറന്മുളയിലുള്ള യുവതിയുടെ വീട്ടില്‍ താമസിച്ചും ഗുരുവായൂരിലെ ലോഡ്ജ് മുറിയിലും വച്ച് പീഡിപ്പിച്ചതായാണ് പരാതി. 20 ന് വൈകിട്ട് യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ആറന്മുള പോലീസ് തിരുവല്ലയില്‍നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ വിവാഹമോചനക്കേസ് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടനെ യുവതിയെ കല്യാണം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കഴിഞ്ഞ മാര്‍ച്ച് ഏഴു മുതല്‍ ജൂലൈ അഞ്ചുവരെ യുവതിയുടെ വീട്ടില്‍ ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ ജീവിച്ച്…
Read More » -
Kerala
ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍; ഇന്ന് തന്നെ തുടങ്ങുമെന്ന് സപ്ലൈക്കോ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍. തിരുവനന്തപുരം ഉള്‍പ്പടെ പല ജില്ലയിലും മിക്കയിടങ്ങളിലും ഓണക്കിറ്റ് എത്തിയില്ല. ആളുകള്‍ കിറ്റ് വാങ്ങാനെത്തി കിട്ടാതെ മടങ്ങി പോകുന്ന അവസ്ഥയാണുള്ളത്. അതേസമയം, കിറ്റ് വിതരണീ ഇന്ന് തന്നെ തുടങ്ങുമെന്ന് സപ്ലൈക്കോ അറിയിച്ചു. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രണ് കിറ്റ് വിതരണം തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം പരമാവധി ഇടങ്ങളില്‍ വിതരണം തുടങ്ങും. ഇന്നും നാളെയും തിങ്കളാഴ്ചയുമായി കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് സപ്ലൈക്കോ അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത 5.87 ലക്ഷം മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് ലഭ്യമാക്കേണ്ടത്. മാവേലി സ്റ്റോറുകളില്‍ എത്തിച്ചാണ് പാക്കിങ് നടക്കുക. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രണ് കിറ്റ് വിതരണം തുടങ്ങിയത്. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിലെ പൊതുവിതരണ കേന്ദ്രങ്ങളിലും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം തുടങ്ങിയില്ല. ഇന്നോ നാളെയോ കിറ്റുകള്‍ എത്തുമെന്നാണ് അറിയിപ്പ് കിട്ടിയിരിക്കുന്നതെന്ന് കടയുടമകള്‍ പറയുന്നത്. മിക്ക സ്ഥലങ്ങളിലും കിറ്റ് വാങ്ങാന്‍ എത്തുന്നവര്‍ വെറും കയ്യോടെ മടങ്ങുകയാണ്. സാധനങ്ങള്‍…
Read More » -
Kerala
വീണയ്ക്ക് സ്വാഭാവികനീതി ലഭിച്ചില്ല; മനോരമയെ കടന്നാക്രമിച്ച് ദേശാഭിമാനി മുഖപ്രസംഗം
തിരുവനന്തപുരം: മാസപ്പടി ആരോപണത്തില്‍ ആദായ നികുതി വകുപ്പില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നും അന്വേഷണത്തിനായുള്ള മുറവിളി യാഥാര്‍ഥ്യ ബോധത്തിന് നിരയ്ക്കാത്തതാണെന്നും ദേശാഭിമാനി മുഖപ്രസംഗം. എക്‌സാലോജിക് കമ്പനിക്കും അതിന്റെ ഡയറക്ടര്‍ വീണയ്ക്കും 1.72 കോടി രൂപ ലഭിച്ചത് ബാങ്ക് വഴി സുതാര്യമായിട്ടാണ്. ഈ തുകയ്ക്ക് ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും ‘സാമാന്യനീതിയും മനോരമ മറന്നോ’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു. ആദായ നികുതി വകുപ്പ് 2019-ല്‍ നടത്തിയ പരിശോധനയ്ക്കിടെ സി.എം.ആര്‍.എല്‍. കമ്പനിയിലെ ചില ജീവനക്കാര്‍, വീണയുടെ കമ്പനി സേവനം നല്‍കിയില്ലെന്ന പ്രസ്താവന നല്‍കിയതാണ് വിവാദങ്ങള്‍ക്കുപയോഗിച്ചത്. ഈ പ്രസ്താവന കാര്യകാരണ സഹിതം സി.എം.ആര്‍.എല്‍. പിന്നീട് പിന്‍വലിച്ചിരുന്നു. എന്നിട്ടും ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഇറക്കിയ ഓര്‍ഡറില്‍ ഈ പ്രസ്താവനയെ അടിസ്ഥാനമാക്കി തെറ്റായ പരാമര്‍ശം നടത്തിയ വിസ്മയകരമാണ്. സെറ്റില്‍മെന്റ് കേസില്‍ കക്ഷിയല്ലാത്ത ഒരാളേയും കമ്പനിയേയും കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ അവരുടെ ഭാഗം കേള്‍ക്കുക എന്ന സ്വാഭാവികനീതിയുണ്ടായില്ല. ഈ…
Read More »