NEWSPravasi

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

റിയാദ്:സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലിയാണ് മരിച്ചത്. 40 വയസായിരുന്നു.

ഇന്നലെ ഉച്ചക്ക് വാൻ ട്രെയിലറുമായി കൂട്ടിയിടിച്ച്‌ അപകടം നടന്നത്. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ റയ്നില്‍ വെച്ചാണ് അപകടം സംഭവിച്ചത്.റിയാദിലെ സുലൈയില്‍ നിന്ന് അബഹയിലേക്ക് വാനില്‍ പോകുമ്ബോഴായിരുന്നു അപകടം

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: