KeralaNEWS

മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ക്ക് ദാരുണാന്ത്യം

വയനാട്:മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു.തേയിലതോട്ടം തൊഴിലാളികളാണ് മരിച്ചത്.തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.

വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കമ്ബമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. 13 പേര്‍ ജീപ്പിലുണ്ടായിരുന്നതായാണ് വിവരം. പണി കഴിഞ്ഞ് തിരിച്ച്‌ പോകുമ്ബോളാണ് അപകടമുണ്ടായത്. കമ്ബമല ശ്രീലങ്കൻ അഭയാര്‍ഥി ക്യാംപില്‍ താമസിക്കുന്നവരുള്‍പ്പെടെയാണ് അപകടത്തില്‍പ്പെട്ടത്.

Signature-ad

കണ്ണോത്ത് മല ഭാഗത്തു നിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്ത് താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: