KeralaNEWS

മകളെ പീഡിപ്പിച്ച 50വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ വീട്ടമ്മ അറസ്റ്റിൽ

കളെ പീഡിപ്പിച്ച 50വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ വീട്ടമ്മ അറസ്റ്റിൽ.ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം.

മെദിന്‍ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.ഗീത എന്ന വിധവയായ സ്ത്രീയുമായി സൗഹൃദത്തിലായ ഇയാള്‍ വര്‍ഷങ്ങളായി ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.കഴിഞ്ഞ ദിവസം മദ്യപിച്ച്‌ വിട്ടിലെത്തിയ മെദിന്‍ലാല്‍ യുവതിയുടെ പത്തൊന്‍പതുകാരിയായ മകള്‍ രോഷ്‌നിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ ഗീതയും രോഷ്‌നിയും ചേര്‍ന്ന് ഇയാളെ വടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊലപ്പെടുത്തിയ ശേഷം അമ്മയും മകളും ചേര്‍ന്ന് മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് വീടിന് 100 മീറ്റര്‍ അകലെയുള്ള അഴുക്കുചാലിൽ കൊണ്ട് ഉപേക്ഷിച്ചു.ഇന്നലെ ഇയാളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗീതയും മകളും അറസ്റ്റിലായത്. അമ്മയും മകളും കുറ്റം സമ്മതിച്ചതായും ഇരുവരെയും ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും റായ്ബറേലി പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Back to top button
error: