KeralaNEWS

പോക്കറ്റിൽ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് പരിക്ക് 

പാലക്കാട്:പോക്കറ്റിൽ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് പരിക്ക്.എരുത്തേംപതി സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്. യുവാവിന്റെ കൈയ്ക്കും തുടയിലുമാണ് പൊള്ളലേറ്റത്. ജഗദീഷ് ആശുപത്രിയില്‍ ചികിത്സ തേടി.

 പല കാരണങ്ങളും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കാൻ കാരണമാകാറുണ്ട്.ബാറ്ററി പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളില്‍ പ്രധാനകാരണമായി വിദഗ്ധര്‍ പറയുന്നത് ഉപയോക്താക്കള്‍ മൊബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്നു എന്ന കാരണമാണ്.ഇതുകൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് 20-80 നിയമം.

ബാറ്ററി ചാര്‍ജ് 20 ശതമാനത്തിന് താഴെയോ 15 ശതമാനത്തിന് താഴെ പോകുമ്ബോഴോ ചില ഫോണുകളില്‍ ബാറ്ററി ഐക്കണ്‍ ചുവപ്പു നിറമാകും. ഇത് ഒരു അപകടസൂചന ആയി വേണം കരുതാൻ. 20 ശതമാനത്തിന് താഴെ പോയാല്‍ ബാറ്ററി സെല്ലുകളുടെ ആരോഗ്യത്തിന് ബാധിക്കുമെന്നാണ് കണ്ടെത്തല്‍. 20 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ് ബാറ്ററി ചാര്‍ജ് ഉള്ളതെങ്കില്‍ ഫോണിന് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ 20-80 നിയമം പാലിക്കണമെന്നാണ് പൊതുവെ പറയപ്പെടുന്നത്.

Signature-ad

മൊബൈല്‍ ഫോണ്‍ എത്ര തവണ ചാര്‍ജ് ചെയ്യണം എന്നതും പൊതുവെ പലര്‍ക്കും സംശയമുള്ള കാര്യമാണ്. എത്ര തവണ വേണമെങ്കിലും ചാര്‍ജ് ചെയ്യാമെന്ന് ചില കമ്ബനികള്‍ പറയുമ്ബോള്‍ ചാര്‍ജ് ചെയ്യുന്നതിന്റെ എണ്ണം കുറയ്ക്കുന്നതാണ് ബാറ്ററിയുടെ ആയുസ്സിനു നല്ലതെന്നാണ് ചില ബാറ്ററി വിദഗ്ദ്ധരുടെ അഭിപ്രായം. എന്തായാലും ചാര്‍ജ് ചെയ്യുമ്ബോള്‍ ഏകദേശം 80 ശതമാനം വരെയെങ്കിലും എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ചാര്‍ജില്‍ വെച്ചശേഷം ഒരുപാട് സമയത്തേക്ക് ചാര്‍ജര്‍ ഡിസ്കണക്‌ട് ചെയ്യാതെ വെയ്ക്കുന്നതും അപകടകരമാണ്.

രാത്രികാലങ്ങളില്‍ ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കില്‍ തൊട്ടടുത്ത് തന്നെ ഫോണ്‍ ചാര്‍ജിലിട്ട ശേഷം കിടന്നുറങ്ങുകയും ചെയ്യും. ഈ രീതി വളരെ അപകടകരമാണ് എന്നതാണ് അറിഞ്ഞിരിക്കേണ്ട ഒരു കാര്യം. ചാര്‍ജില്‍ ഇടുമ്ബോഴും ഉപയോഗം കഴിഞ്ഞാലും കിടക്കുന്നതിന് അകലെയായിട്ടോ ഓഫാക്കിയിട്ടോ വേണം ഫോണ്‍ എപ്പോഴും സൂക്ഷിക്കാൻ. കാരണം ഏത് സ്‍മാര്‍ട്ട് ഫോണ്‍ ആയാലും അപകടമുണ്ടാവാൻ സാദ്ധ്യതയുണ്ട്. ചാര്‍ജിലിടുമ്ബോള്‍ ബാറ്ററി ചൂടാവുകയോ, വീര്‍ത്തു പൊന്തുകയോ, ഫോണ്‍ ചൂടായി സ്വിച്ച്‌ ബോര്‍ഡിന് വരെ കേടുപാടുകള്‍ ഉണ്ടായേക്കാം. ചില സാഹചര്യങ്ങളില്‍ ഇവ പൊട്ടിത്തെറിക്കുകയും ചെയ്തേക്കാം. ഇത് മാത്രമല്ല, മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷൻ അമിതമായി ഏറ്റാല്‍ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും.

Back to top button
error: