KeralaNEWS

പനി ബാധിച്ച്‌ രണ്ടര വയസുകാരി മരിച്ചു

തൃശൂർ:പനി ബാധിച്ച്‌ രണ്ടര വയസുകാരി മരിച്ചു.പുതുക്കാട് കണ്ണമ്ബത്തൂര്‍ കമ്മ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന മഠത്തില്‍ വീട്ടില്‍ അതുല്‍, അപര്‍ണ്ണ ദമ്ബതികളുടെ ഏക മകള്‍ ഋതിക ആണ് മരിച്ചത്.

ഊട്ടിയിൽ വച്ചായിരുന്നു സംഭവം.കഴിഞ്ഞ ദിവസം ഇവര്‍ ഊട്ടിയിലേക്ക് വിനോദയാത്ര പോയതായിരുന്നു.രാവിലെ ഹോട്ടല്‍ മുറിയില്‍ വെച്ച്‌ അബോധാവസ്ഥയിലായ നിലയില്‍ കണ്ട കുട്ടിയെ ഊട്ടി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Signature-ad

പനി ബാധിച്ചാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ പ്രാഥമിക വിവരം.മൃതദേഹം ഉച്ചതിരിഞ്ഞ് തൃശൂരിലെ വീട്ടിലെത്തിച്ചു. സംസ്കാരം വടൂക്കര ശ്മശാനത്തില്‍.

Back to top button
error: