Month: August 2023
-
Kerala
പോക്സോ കേസ് പ്രതിയെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: പോക്സോ കേസില്‍ പ്രതിയായ വയോധികനെ ജീവനൊടുക്കായ നിലയില്‍ കണ്ടെത്തി. മടിക്കൈ ഗ്രാമ പഞ്ചായത്തിലെ താമസക്കാരനായ എം തമ്പാനാണ് (62) മരിച്ചത്. വീട്ടിനകത്ത് വിഷം അകത്തുചെന്ന നിലയിലായിരുന്നു തമ്പാനെ ബന്ധുക്കള്‍ കണ്ടെത്തിയത്. ഉടനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയാണ് തമ്പാന്‍. ഒരുമാസം മുന്‍പാണ് നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തത്. പത്രവിതരണം ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് സംഭവം. കേസിലുള്‍പെട്ട മനോവിഷമത്തില്‍ ജീവനൊടുക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.
Read More » -
NEWS
കടലാസ് കപ്പില്‍ ഓണപ്പായസം കുടിക്കും മുന്‍പ്;പ്ലാസ്റ്റിക് കപ്പുകള്‍ പോലെ തന്നെ വിഷമുള്ളതാണ് പേപ്പര്‍ കപ്പുകൾ
പ്ലാസ്റ്റിക് കപ്പുകളുടെ ഉപയോഗം പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഒരുപോലെ ഹാനികരമായിരുന്നു. പരിസ്ഥിതി മലിനീകരണം വര്‍ധിച്ചപ്പോള്‍ അതിനൊരു പരിഹാരം എന്ന രീതിയിലാണ് കടലാസ് കപ്പുകള്‍ വ്യാപകമാകാൻ തുടങ്ങിയത്. മണ്ണിലും വെള്ളത്തിലും വേഗത്തില്‍ അലിയുമെന്നും പ്രകൃതിക്ക് ദോഷകരമല്ലെന്നുമായിരുന്നു പേപ്പര്‍ കപ്പുകളുടെ ഗുണമായി പറഞ്ഞിരുന്നത്.എന്നാലിതൊന്ന് വായിക്കുന്നത് നന്നായിരിക്കും. ഓണക്കാലമായതിനാല്‍ പായസം കുടിക്കാൻ പലരും പേപ്പര്‍ കപ്പുകളാണ് ഉപയോഗിക്കാറ്. എന്നാല്‍ കടലാസ് കപ്പില്‍ പേരിന് മാത്രമേ കടലാസ് ഉള്ളൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്ലാസ്റ്റിക് കപ്പുകള്‍ പോലെ തന്നെ വിഷമുള്ളതാണ് പേപ്പര്‍ കപ്പുകളെന്ന് സ്വീഡനിലെ ഗോഥെൻബര്‍ഗ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. പ്ലാസ്റ്റിക് കപ്പുകള്‍ പോലെ തന്നെ കടലാസ് കപ്പുകളും മണ്ണിലോ വെള്ളത്തിലോ അലിഞ്ഞു ചേരുന്നില്ലെന്നും ഇവർ പറയുന്നു. “ഞങ്ങള് കടലാസ് കപ്പുകളും പ്ലാസ്റ്റിക് കപ്പുകളും ഈര്‍പ്പമുള്ള മണ്ണിലും വെള്ളത്തിലും ഏതാനും ആഴ്ചകളോളം ഉപേക്ഷിച്ചു. ഇത് കൊതുകളുടെ ലാര്‍വകളുടെ വളര്‍ച്ചയെ അനുകൂലമാക്കി അതല്ലാതെ മറ്റൊരു പ്രയോജനവും അതുകൊണ്ട് ഉണ്ടായില്ല.” ഗോഥെൻബര്ഗ് സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര…
Read More » -
Kerala
ഓണമാര്‍ക്കറ്റിലെ താരം മുല്ലപ്പൂവ്;കിലോ 700 രൂപ !!
കുമളി: പൂവ് ഇല്ലാതെ മലയാളിക്കെന്ത് ഓണം ? എന്നാൽ പൂവിന് തമിഴ്‌നാടിനെയോ കർണാടകയോ ആശ്രയിക്കുകയും വേണം.ഇത്തവണത്തെ ഓണവിപണിയിലെ താരം മുല്ലപ്പൂവാണ്.കിലോ 700 രൂപ. വില കേട്ട് ഞെട്ടണ്ട. കൊറോണയ്ക്കും പ്രളയത്തിനും മുൻപുള്ള ഓണസീസണിൽ കിലോയ്ക്ക് 2000 രൂപ വരെ വന്നിട്ടുണ്ട് കേരളത്തിൽ മുല്ലപ്പൂവിന്. തമിഴ്നാട്ടിലെ തേനി ജില്ലയില്‍ ഉള്‍പ്പെടുന്ന ശീലയംപെട്ടി ഗ്രാമത്തിലാണ് ഓണം ലക്ഷ്യമാക്കി പൂക്കള്‍ വൻതോതില്‍ കൃഷി ചെയ്തിരിക്കുന്നത്. ജമന്തി, വാടാമുല്ല, അരളി എന്നിവയാണ് പ്രധാന കൃഷി. ഇത്തവണ അനുകൂല കാലാവസ്ഥയും മികച്ച വിളവും ലഭിച്ച സന്തോഷത്തിലാണ് കര്‍ഷകര്‍. ഓണത്തോടനുബന്ധിച്ചുള്ള അഞ്ചു ദിവസങ്ങളിലാണ് ഇവര്‍ക്ക് വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം ലഭിക്കുന്നത്. ജമന്തി -80, വെള്ള ജമന്തി-300, ചെത്തി-180, അരളി-250, വെള്ള അരളി-400, വാടാമുല്ല-180, എന്നിങ്ങനെയാണ് നിലവിലെ വിലനിലവാരം. ശീലയംപെട്ടി മാര്‍ക്കറ്റില്‍ നിന്ന് മാസം ശരാശരി 30 ടണ്‍ പൂവ് കേരളത്തില്‍ എത്തിക്കുന്നുണ്ടെന്നാണ് കണക്ക്. കര്‍ക്കടകമായതിനാല്‍ കഴിഞ്ഞമാസം വ്യാപാരം കുറഞ്ഞിരുന്നു.എന്നാല്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ താരം മുല്ലയാണ്. 700 രൂപയാണ് വില.
Read More » -
India
ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം: ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണി
ന്യൂഡല്‍ഹി: ജിഹാദി ചിന്താഗതിക്കാരായ ആളുകള്‍ ചന്ദ്രനില്‍ എത്തുന്നതിന് മുൻപ് തന്നെ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയും ശിവശക്തി പോയിന്റ് ഹിന്ദു രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്യണമെന്ന് ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി. ‘ശിവ-ശക്തി’യെ ഞങ്ങള്‍ ശിവ-ശക്തി ധാം ആയി കണക്കാക്കുന്നുവെന്നും ഹിന്ദു മഹാസഭയ്ക്കും സന്ത് മഹാസഭയ്ക്കും വേണ്ടി താൻ സര്‍ക്കാരിന് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ -3 ലാൻഡിംഗ് പോയിന്റ് ‘ശിവ-ശക്തി’ എന്നും ചന്ദ്രയാൻ -2 പരാജയപ്പെട്ട സ്ഥലം തിരംഗ പോയിന്റ് എന്നും അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു.
Read More » -
India
മധുര-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ സര്‍വീസ് ആരംഭിച്ചു
കൊല്ലം:മധുര-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ സര്‍വീസ് ഇന്ന് മുതൽ ആരംഭിച്ചു.നിലവില്‍ സര്‍വീസ് നടത്തി വന്നിരുന്ന മധുര-ചെങ്കോട്ട, ചെങ്കോട്ട- കൊല്ലം, പുനലൂര്‍-ഗുരുവായൂര്‍ തീവണ്ടികള്‍ ഒറ്റ സര്‍വീസ് ആക്കിയാണ് മധുര- ഗുരുവായൂര്‍ സര്‍വീസ് തുടങ്ങിയിരിക്കുന്നത്. മധുരയില്‍ നിന്ന് പകല്‍ 11.20 ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് ആറിന് പുനലൂരും 6.30 ന് കൊട്ടാരക്കരയിലും 7.30 ന് കൊല്ലത്തും എത്തും. കൊല്ലത്തു നിന്നും കോട്ടയം, എറണാകുളം, തൃശൂര്‍ വഴി പിറ്റേന്ന് പുലര്‍ച്ചെ 2.10 ന് ഗുരുവായൂരിലെത്തും. തിരികെ ഗുരുവായൂര്‍-മധുര തീവണ്ടിയുടെ ആദ്യ യാത്ര നാളെ (തിങ്കളാഴ്ച) തുടങ്ങും.എല്ലാ ദിവസവും പുലര്‍ച്ചെ 5.50 ന് ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.10ന് കൊല്ലത്തും 12.54 ന് കൊട്ടാരക്കരയിലും 1.20 ന് പുനലൂരും എത്തിച്ചേരും.രാത്രി 7.15 നാണ് ട്രെയിന്‍ മധുരയില്‍ എത്തുക. ഒരു തേര്‍ഡ് എ സി, രണ്ടു സ്ലീപ്പര്‍, ഒന്‍പത് ജനറല്‍ കംപാര്‍ട്ട്‌മെന്റുകള്‍ എന്നിവ തീവണ്ടിയില്‍ ഉണ്ടാകും. ചെങ്കോട്ട-കൊല്ലം സെക്ഷനില്‍ നിലവിലെ കൊല്ലം-ചെങ്കോട്ട പാസഞ്ചറിന് ഉണ്ടായിരുന്ന എല്ലാ…
Read More » -
Kerala
ഒറ്റയ്ക്കു താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായമൊരുക്കാൻ കേരളാ പോലീസ്
തിരുവനന്തപുരം:ഒറ്റയ്ക്കു താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായമൊരുക്കാൻ പദ്ധതിയുമായി കേരളാ പോലീസ്.പ്രശാന്തി എന്നാണ് പദ്ധതിയുടെ പേര്.9497900035, 9497900045 എന്നീ ഹെല്‍പ് ലൈൻ നമ്ബറുകളിലൂടെ ഈ സേവനം ലഭ്യമാണ്. ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുക പരാതികള്‍ സമയബന്ധിതമായി കൈകാര്യം ചെയ്യുക, യാത്രാസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പുനരധിവാസം, കൗണ്‍സിലിംഗ്, പഠനം തുടങ്ങിയ മേഖലകളില്‍ കൈത്താങ്ങ് ആകുക, മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സംശയനിവാരണം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ഈ ഹെല്‍പ് ലൈൻ നമ്ബറില്‍ ബന്ധപ്പെടാം. ദിവസേന നിരവധി വയോധികരെ വിളിച്ച് അവരുടെ വിവരങ്ങള്‍ തിരക്കുകയും പ്രശാന്തിയുടെ സേവനങ്ങളെപ്പറ്റി അവബോധം നല്‍കുകയും ചെയ്യുന്ന ക്ഷേമാന്വേഷണ പദ്ധതിയും ഇതോടൊപ്പം പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
Read More » -
Kerala
ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം;മരിച്ചത് സഹോദരങ്ങളുടെ മക്കൾ
മലപ്പുറം:ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം.നിലമ്ബൂരിലാണ് സംഭവം.മമ്ബാട് സ്വദേശികളായ കുന്നുമ്മല്‍ സിദ്ധിഖിന്റെ മകൻ റയ്യാൻ (11) ഹമീദിന്റെ മകൻ അഫ്താബ് റഹ്മാൻ (14) എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ രണ്ടുപേരും സഹോദരങ്ങളുടെ മക്കളാണ്.ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്.നിലമ്പൂരിൽ നിന്ന് അഗ്നിശമന സേനയും പോലീസും എത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read More » -
Kerala
തിരുവനന്തപുരത്തെ നടുക്കി മൂന്നു യുവതികളുടെ മരണം; ഒന്ന് കൊലപാതകം
തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിൽ തിരുവനന്തപുരം സ്വദേശിനികളായ മൂന്നു യുവതികളാണ് മരിച്ചത്.ഇതിൽ രണ്ടു പേർ തൂങ്ങിമരിക്കുകയായിരുന്നെങ്കിൽ മറ്റൊരാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആദ്യത്തേത് നെടുമങ്ങാടായിരുന്നു.അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. 23 വയസ്സായിരുന്നു.രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്.ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.സംഭവ സമയത്ത് ഇവരുടെ ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചുവെന്ന് വീട്ടുകാര്‍ പറയുന്നു. ജൂണ്‍ 12നാണ് അക്ഷയ് രാജുമായുള്ള രേഷ്മയുടെ വിവാഹം നടന്നത്.രണ്ടര മാസം തികയുന്നതിന് മുമ്ബാണ് ആത്മഹത്യ.ഭര്‍ത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിക്കുന്നുവെന്ന സംശയം രേഷ്മയ്ക്കുണ്ടായിരുന്നതായി ആരോപണം ഉയരുന്നുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് മരണമെന്നാണ് കുടുംബക്കാര്‍ പറയുന്നത്. മറ്റൊന്ന് ആര്യനാടായിരുന്നു.ആര്യനാട് പുതുക്കുളങ്ങരയിലാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വിതുര മരുതാമല സ്വദേശിയായ ബെൻസി ഷാജി (26) ആണ് മരിച്ചത്.രാവിലെ 11 മണിയോടെയാണ് സംഭവം. ബെൻസിയും ഭാര്‍ത്താവ് ജോബിനും നാല് മാസം മുമ്ബാണ് ആര്യനാട് പുതുക്കുളങ്ങരയില്‍ വാടകക്ക്…
Read More » -
India
നിറയെ യാത്രക്കാരുമായി സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ബംഗളൂരു പോലീസ് തടഞ്ഞിട്ടു
ബംഗളൂരു:കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ബംഗളൂരിൽ പോലീസ് തടഞ്ഞിട്ടു.ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവരും വാരാന്ത അവധിക്ക് പോകുന്നവരുമടക്കം നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബത്തേരി ഡിപ്പോയിലെ കെ.എല്‍ 15 എ 0976 ബസാണ് തടഞ്ഞുവെച്ചത്. കഴിഞ്ഞ ദിവസം രാത്രി 12.30ന് മൈസൂരു റോഡ് ദീപാഞ്ജലി നഗറിന് സമീപം ബസിന് പിന്നില്‍ കാറിടിച്ചതിനെ തുടര്‍ന്നാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.കാറുകാരന്റെ ഭാഗത്തെ തെറ്റായിട്ടും കാറുകാരനെ പോകാനനുവദിച്ച് കെഎസ്ആർടിസി ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ബേറ്റരായനപുര പൊലീസ് സ്റ്റേഷനില്‍ യാത്രക്കാരടങ്ങിയ ബസ് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് മലയാളി അസോസിയേഷൻ ഇടപെട്ടതോടെയാണ് പുലർച്ചെ 2.15ന് പൊലീസ് യാത്രാനുമതി നല്‍കിയത്.
Read More » -
India
കാമുകനെതിരെ മൊഴി നല്‍കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ മാതാപിതാക്കള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ലക്നൗ:കാമുകനെതിരെ മൊഴി നല്‍കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ മാതാപിതാക്കള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശിയായ 19 വയസുകാരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരിയിൽ കാമുകനൊപ്പം വീട്ടില്‍ നിന്നും ഒളിച്ചോടിയ യുവതിയെ പോലീസിന്റെ സഹായത്തോടെ കുടുംബം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനെതിരെ കുടുംബം നല്‍കിയ പീഡനക്കേസില്‍ മൊഴി നല്‍കണമെന്ന് പെണ്‍കുട്ടിയോട് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. പീഡനക്കേസില്‍ മൊഴി നല്‍കാനായി യുവതിയെ ശനിയാഴ്ച പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ യുവതി മൊഴി നൽകാൻ വിസമ്മതിച്ചതോടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തുകയായിരുന്നു. ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ വെള്ളിയാഴ്ച രാത്രി ഷാഹ്പുര്‍ മേഖലയിലെ ഗോയ്‌ല ഗ്രാമത്തില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തുള്ള നദിയിലേക്ക് തള്ളുകയായിരുന്നു.സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായും ഇവര്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
Read More »