IndiaNEWS

ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം: ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണി

ന്യൂഡല്‍ഹി: ജിഹാദി ചിന്താഗതിക്കാരായ ആളുകള്‍ ചന്ദ്രനില്‍ എത്തുന്നതിന് മുൻപ് തന്നെ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയും ശിവശക്തി പോയിന്റ് ഹിന്ദു രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്യണമെന്ന് ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി.

‘ശിവ-ശക്തി’യെ ഞങ്ങള്‍ ശിവ-ശക്തി ധാം ആയി കണക്കാക്കുന്നുവെന്നും ഹിന്ദു മഹാസഭയ്ക്കും സന്ത് മഹാസഭയ്ക്കും വേണ്ടി താൻ സര്‍ക്കാരിന് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാൻ -3 ലാൻഡിംഗ് പോയിന്റ് ‘ശിവ-ശക്തി’ എന്നും ചന്ദ്രയാൻ -2 പരാജയപ്പെട്ട സ്ഥലം തിരംഗ പോയിന്റ് എന്നും അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു.

Back to top button
error: