Month: August 2023

  • Kerala

    ബംഗളൂരുവിൽ മലയാളി യുവതിയെ കാമുകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി; മരിച്ചത് തിരുവനന്തപുരം സ്വദേശിനി

    ബംഗളൂരു: തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ കാമുകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി.തിരുവനന്തപുരം സ്വദേശിനി ദേവ (24) യാണ് ദാരുണമായി കൊല്ലപ്പെട്ടത്.ബേഗൂരിലാണ് സംഭവം. ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടില്‍ ശനിയാഴ്ച രാത്രിയാണ് കൊലപാതകമുണ്ടായത്.സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ച്‌ വരുകയായിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.ദേവയെ വൈഷ്ണവ് കുമാര്‍  തലയ്ക്കടിച്ച്‌ കൊല്ലുകയായിരുന്നുവെന്നാണ് വിവരം. പഠന കാലം മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്നിച്ച് ബേഗൂരിൽ ‌താമസിച്ച്‌ വരികയായിരുന്നു. ഇരുവര്‍ക്കും ഇടയില്‍ സംഭവദിവസം വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും ബഹളം കേട്ടതായും അയല്‍വാസികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

    Read More »
  • Sports

    ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ലൈനപ്പായി

    ബെംഗളൂരു: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് മുമ്പ് ഇന്ത്യന്‍ ടീമിനെ ചുറ്റിപ്പറ്റി നടക്കുന്ന പ്രധാന ചര്‍ച്ച ബാറ്റിംഗില്‍ നാലാം നമ്പറിലാര് എന്നതാണ്. ശ്രേയസ് അയ്യ‍ര്‍ക്ക് പരിക്കേറ്റ ശേഷം ഇന്ത്യയുടെ നാലാം നമ്പര്‍ പരീക്ഷണങ്ങള്‍ പാളിയിരുന്നു. ഇതോടെ ഏഷ്യാ കപ്പില്‍ നാലാമത് ആര് ബാറ്റിംഗിന് ഇറങ്ങും എന്ന ചര്‍ച്ച സജീവമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഇപ്പോള്‍ വന്നിരിക്കുന്നു. ഏഷ്യാ കപ്പിന് ഒരുക്കമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബെംഗളൂരുവിന് അടുത്തുള്ള ആലൂരിലാണ് ഇപ്പോഴുള്ളത്. ആറ് ദിവസം നീണ്ട ടീം ക്യാംപില്‍ വച്ച് ഇലവന്‍ കേംപിനേഷന്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് മാനേജ്‌മെന്‍റ്. നാലാം നമ്പറില്‍ വിരാട് കോലിയെ ഇറക്കാമെന്ന നിര്‍ദേശം മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സില്‍ നിന്നും ഇതിനകം വന്നുകഴിഞ്ഞു. എന്നാല്‍ ഈ പരീക്ഷണത്തിന് ടീം ഇന്ത്യ തയ്യാറാല്ല എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആലൂരിലെ പരിശീലന ക്യാംപില്‍ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലുമാണ് ബാറ്റിംഗ് ഓപ്പണ്‍…

    Read More »
  • Kerala

    താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മലപ്പുറം എസ്പി സുജിത് ദാസ് പരിശീലനത്തിനായി പോകുന്നു

    മലപ്പുറം: വിവാദങ്ങൾക്കിടെ മലപ്പുറം എസ്പി സുജിത് ദാസ് പരിശീലനത്തിനായി പോകുന്നു. അടുത്ത മാസം നാലു മുതൽ ഹൈദരാബാദ് നാഷണൽ പൊലീസ് അക്കാദമിയിലാണ് പരിശീലനം. താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് എസ്പി പരിശീലനത്തിന് പോകുന്നതെന്നും ശ്രദ്ധേയം. സുജിത് ദാസിന് പകരം മലപ്പുറം എസ്പിയുടെ ചുമതല പാലക്കാട് എസ് പി ആനന്ദിന് കൈമാറി. താനൂർ കസ്റ്റഡി മരണത്തിൽ  ക്രൈം ബ്രാഞ്ച് പ്രതിപട്ടിക സമർപ്പിച്ചിരുന്നു. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചിരിക്കുന്നത്. നാല് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. എസ്പിക്ക് കീഴിലെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണ് പ്രതികൾ. ഇവർക്കെതിരെ കൊലക്കുറ്റമാണ് ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. താനൂർ സ്റ്റേഷനിലെ എസ് സിപിഒ ജിനേഷിനെ ഒന്നാം പ്രതിയാക്കിയും പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻനെ  രണ്ടാം പ്രതിയാക്കിയുമാണ് കുറ്റപത്രം. മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിവരാണ്. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നും സൂചനയുണ്ട്.…

    Read More »
  • Tech

    ഐഫോൺ 15 ഉപയോക്താക്കളുടെ കൈയ്യിലെത്താന്‍ ഇനിയും വൈകുമോ?

    ആപ്പിൾ ഐഫോൺ 15 സീരിസിന്‍റെ വില്‍പ്പനയില്‍ കാലതാമസം ഉണ്ടായേക്കുമെന്നാണ് സൂചന. ഐഫോൺ 15 പ്രോ മാക്‌സ് ഷെഡ്യൂൾ ചെയ്ത ഓൺ-സെയിൽ തീയതിയിൽ ഷിപ്പിംഗിനായി തയ്യാറായേക്കില്ല എന്നാണ് ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ആവശ്യമായ ഇമേജ് സെൻസറുകൾ കൃത്യസമയത്ത് എത്തിക്കുന്നതിൽ വെല്ലുവിളികൾ നേരിടുന്ന, സ്മാർട്ട്‌ഫോണിന്റെ ക്യാമറ ഭാഗങ്ങളുടെ ഉത്തരവാദിത്തമുള്ള സോണിയാണ് ഈ കാലതാമസത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. ഷെഡ്യൂൾ ചെയ്ത ആപ്പിൾ ഇവന്റിലോ ഐഫോണ്‌‍ 15 സീരീസിന്റെ റീലിസിങ്ങിലോ ഈ പ്രശ്നം ഒരു തരത്തിലും സ്വാധീനം ചെലുത്തില്ലെന്നാണ് പ്രതീക്ഷ.ഐഫോൺ 15 ലൈനപ്പിലെ മറ്റ് മൂന്ന് മോഡലുകൾ കൃത്യസമയത്ത് ലോഞ്ച് ചെയ്യപ്പെടുമെന്നാണ് കണക്കുകൂട്ടൽ. ആപ്പിൾ ഇവന്റ് സെപ്തംബർ 12-നോ സെപ്റ്റംബർ 13-നോ നടന്നേക്കുമെന്നാണ് നേരത്തെയുള്ള വാർത്തകൾ ചൂണ്ടിക്കാണിക്കുന്നത്. ആപ്പിൾ ഇവന്റിൽ, നാല് ഐഫോൺ മോഡലുകളാണ് അവതരിപ്പിക്കുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്  (ഇവയെ ഐഫോൺ 15 അൾട്രാ എന്ന് പുനർനാമകരണം ചെയ്തേക്കാം). കൂടാതെ, ഇവന്റിൽ രണ്ട്…

    Read More »
  • India

    രണ്ടാമത് വിവാഹം കഴിച്ചു, പക്ഷേ ആദ്യഭാര്യയെ ഉപേക്ഷിക്കാനും വയ്യ! 15 ദിവസം ഒരാൾക്കൊപ്പം, 15 ദിവസം അടുത്തയാൾക്കൊപ്പം

    വിവിധങ്ങളായ കേസുകൾ ഓരോ ദിവസവും അധികൃതരുടെ മുന്നിലെത്താറുണ്ട്. എന്നാൽ, മധ്യപ്രദേശിലെ ഉജ്ജയിനിലെ ഘാട്ടിയ തെഹ്‌സിലിൽ അധികാരികളുടെ മുന്നിൽ വന്ന ഒരു കേസ് ആളുകളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. എന്താണ് കേസ് എന്നല്ലേ? ഒരു യുവാവ് തന്റെ ഭാര്യ ജീവനോടെയിരിക്കെ തന്നെ രണ്ടാമത് ഒരു സ്ത്രീയെ കൂടി വിവാഹം കഴിച്ചു. ഭാര്യ ജീവനോടെ ഉണ്ട് എന്ന് മാത്രമല്ല, അവർക്ക് യാതൊരുവിധത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളും ഇല്ല. അതുകൊണ്ടും തീർന്നില്ല, രണ്ടാമത് വിവാഹം ചെയ്യുമ്പോൾ ആദ്യത്തെ ഭാര്യയെ ഒഴിവാക്കാനും അയാൾ തയ്യാറായിരുന്നില്ല. ആദ്യത്തെ ഭാര്യയുമായി ബന്ധം തുടർ‌ന്നു പോകാനാണ് അയാൾ ആ​ഗ്രഹിച്ചത്. ആദ്യത്തെ ഭാര്യയ്ക്കും ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചു എങ്കിലും അയാളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആ​ഗ്രഹം ഉണ്ടായിരുന്നില്ല. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുവെങ്കിലും ഭർത്താവുമായി ബന്ധം തുടരണം എന്ന് തന്നെയായിരുന്നു അവളുടെ ആ​ഗ്രഹം. പരമാർഷ് കേന്ദ്രത്തിന്റെ കീഴിലായിരുന്നു കേസ്. ദമ്പതികൾ ഇപ്പോഴും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് അധികാരികൾ സ്ഥിരീകരിച്ചത്. അങ്ങനെ അവസാനം ഒരു തീരുമാനത്തിലെത്തി.…

    Read More »
  • Sports

    രാഹുല്‍ ദ്രാവിഡ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് തിരക്കിൽ; ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുക വിവിഎസ് ലക്ഷ്‌മണ്‍

    മുംബൈ: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുക ബാറ്റിംഗ് ഇതിഹാസവും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനുമായ വിവിഎസ് ലക്ഷ്‌മൺ. രാഹുൽ ദ്രാവിഡ് സീനിയർ ടീമിനൊപ്പം ഏകദിന ക്രിക്കറ്റ് ലോകകപ്പ് തിരക്കുകളിലായിരിക്കും എന്നതിനാലാണ് വിവിഎസിനെ ഏഷ്യൻ ഗെയിംസിനെ യുവനിരയെ നയിക്കാൻ ഉത്തരവാദിത്തം ഏൽപിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ വനിതാ ക്രിക്കറ്റ് ടീമിനെ മുൻ ഓൾറൗണ്ടർ റിഷികേശ് കനീത്‌കർ പരിശീലിപ്പിക്കും. വനിതാ ടീമിൻറെ താൽക്കാലിക പരിശീലകൻറെ ചുമതലയാണ് കനീത്‌കറിന് നൽകിയിരിക്കുന്നത്. ചൈനയിലെ ഹാങ്ഝൗവിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. വിവിഎസ് ലക്ഷ്‌മണിനൊപ്പം പുരുഷ ടീമിന് ബൗളിംഗ്, ഫീൽഡിംഗ് പരിശീലകരെയും നിയമിച്ചിട്ടുണ്ട്. മുൻ ലെഗ് സ്‌പിന്നർ സായ്‌രാജ് ബഹുതുലെ ബൗളിംഗും മുനീഷ് ബാലി ഫീൽഡിംഗും പരിശീലിപ്പിക്കും. വനിതാ ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലകനെയും സപ്പോർട്ട് സ്റ്റാഫിനേയും തെരഞ്ഞെടുക്കുന്നത് വൈകുന്നതിനിലാണ് താൽക്കാലിക പരിശീലനായി റിഷികേശ് കനീത്‌കറിനെ നിയമിച്ചിരിക്കുന്നത്. സുഭാദീപ് ഘോഷ്, റജീബ് ദത്ത എന്നിവരാണ് പരിശീലക സംഘത്തിലുള്ള…

    Read More »
  • Business

    ഹീറോ ഡെസ്റ്റിനി പ്രൈം ഇന്ത്യയിൽ അവതരിപ്പിച്ചു

    ഹീറോ ഡെസ്റ്റിനി പ്രൈം ഇന്ത്യയിൽ അവതരിപ്പിച്ചു. 71,499 രൂപയാണ് ഇതിൻറെ എക്സ്-ഷോറൂം വിലയ. ഡെസ്റ്റിനി 125 XTEC-നേക്കാൾ 6,880 രൂപ കുറവാണ് ഇത്. 125 സിസി സ്കൂട്ടറിന്റെ താങ്ങാനാവുന്ന പതിപ്പാണിത്. ഡെസ്റ്റിനിയുടെ പഴയ പതിപ്പിന് സമാനമായ രീതിയിൽ സ്‌കൂട്ടർ രൂപകൽപ്പന ചെയ്‌തിരിക്കുന്നു, മാത്രമല്ല ഡെസ്റ്റിനി XTEC-യുടെ ചില സവിശേഷതകൾ നഷ്‌ടപ്പെടുത്തുകയും ചെയ്യുന്നു. പേൾ സിൽവർ വൈറ്റ്, നെക്സസ് ബ്ലൂ, നോബൽ റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ സ്കൂട്ടർ ലഭ്യമാണ്. XTEC-ൽ വാഗ്ദാനം ചെയ്യുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഡെസ്റ്റിനി പ്രൈമിന് നഷ്‌ടമായി. കാഴ്ചയിൽ, ഹാലൊജൻ ഹെഡ്‌ലാമ്പ് (എൽഇഡി ഹെഡ്‌ലാമ്പ് ലഭിക്കുന്ന XTEC-ൽ നിന്ന് വ്യത്യസ്തമായി), ഗ്രാബ്-റെയിൽ, ബോഡി-നിറമുള്ള മിററുകൾ എന്നിവ പോലുള്ള സ്‌കൂട്ടറിന്റെ മുൻ തലമുറയിൽ നിന്ന് ഹീറോ ഡെസ്റ്റിനി പ്രൈം നിരവധി സ്റ്റൈലിംഗ് സൂചനകൾ കടമെടുക്കുന്നു. അലോയ് വീലുകളുമായി വരുന്ന XTEC-ൽ നിന്ന് വ്യത്യസ്തമായി 10 ഇഞ്ച് സ്റ്റീൽ വീലുകളാണ് പ്രൈമിന് ലഭിക്കുന്നത്. ഡിജിറ്റൽ അനലോഗ് സ്പീഡോമീറ്റർ, സ്റ്റോറേജ് കമ്പാർട്ട്മെന്റിൽ…

    Read More »
  • LIFE

    നയൻസ് ‘ആരാധാകർ’ക്ക് എന്നും എന്തിനും സംശയമാണല്ലോ! നയന്‍താരയുടെ കുട്ടികള്‍ എത്ര വേഗത്തിലാണ് വളരുന്നത്; ഓണസദ്യ ചിത്രത്തില്‍ സംശയവുമായി ആരാധകര്‍.!

    ചെന്നൈ: തമിഴിലെ ലേഡി സൂപ്പർതാരം നയൻതാരയുടെയും വിഘ്നേശ് ശിവൻറെയും മക്കളാണ് ഉയിരും, ഉലഗവും. ഇരുവരുടെയും ആദ്യത്തെ ഓണമാണ് ഇത്തവണ. നയൻ‌സിൻറെ കുട്ടികൾ ആദ്യ ഓണ സദ്യ കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിഘ്നേശ് ശിവൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. കേരള വസ്ത്രത്തിൽ നയൻതാരയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്. ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തിൽ ഈ ചെറിയ നിമിഷം വിലപ്പെട്ടതാണ്. ഓണാഘോഷം ഇവിടെ ആരംഭിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലഗത്തിനുമൊപ്പം. എല്ലാവർക്കും ഓണാശംസകൾ വിഘ്നേശ് പോസ്റ്റിൽ പറയുന്നു. ഇതിന് പുറമേ ഇവരുടെ കുട്ടികളായ ഉയിരും, ഉലഗവും സദ്യയ്ക്ക് മുന്നിൽ ഇരിക്കുന്നതും. രണ്ട് കുട്ടികൾക്കും നയൻസും വിഘ്നേശും ഓണ സദ്യ വാരിക്കൊടുക്കുന്നതുമായ ചിത്രങ്ങളും വിഘ്നേശ് പങ്കുവച്ചിട്ടുണ്ട്. എന്തായാലും നയൻതാരയുടെയും വിഘ്നേശിൻറെയും കുട്ടികളുടെയും ഓണാഘോഷം ആരാധകർ ഏറ്റെടുക്കുകയാണ്. പലരും താര ദമ്പതികൾക്കും കുട്ടികൾക്കും ഓണാശംസകൾ നേരുന്നുണ്ട്. എന്നാൽ കുട്ടികളുടെ വളർച്ചയാണ് ചിലരെ അത്ഭുതപ്പെടുത്തിയത്. വിഘ്നേശിൻറെ പോസ്റ്റിൽ ഇത് സംബന്ധിച്ച് വന്ന ഒരു കമൻറ്…

    Read More »
  • India

    മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക അടിപ്പിച്ച സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്

    ലഖ്നൗ: മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക അടിപ്പിച്ച സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്. അന്വേഷണത്തിന്റെ ഭാ​ഗമായാണ് സ്കൂൾ അടച്ചുപൂട്ടാൻ നിർദേശിച്ചത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചു. അതേസമയം, സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി. മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിളാണ് അടച്ചുപൂ‌ട്ടി‌യത്. പ്രിൻസിപ്പലിന്റെ ചുമതലയുള്ള അധ്യാപികയായ ത്രിപ്ത ത്യാഗിക്കെതിരെയാണ് ആരോപണമുയർന്നത്. സഹാഠികളോട് 7 വയസ്സുള്ള മുസ്ലീം വിദ്യാർഥിയെ തല്ലാൻ ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് വിവാദമായത്. പരാതിയെ തുടർന്ന് അധ്യാപികക്കെതിരെ കേസെടുത്തു. ഇതൊരു ചെറിയ പ്രശ്‌നമാണെന്നാണ് അധ്യാപികയുടെ നിലപാട്. സംഭവത്തിൽ വർഗീയതയില്ലെന്നും കുട്ടി ഗൃഹപാഠം ചെയ്യാത്തതിനാൽ ചില വിദ്യാർത്ഥികളോട് തല്ലാൻ ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. താൻ ഭിന്നശേഷിക്കാരിയായതിനാലാണ് സഹപാഠികളെ ശിക്ഷിക്കാൻ ചുമതലപ്പെടുത്തിയതെന്നും അവർ വിശദീകരിച്ചു. പ്രിൻസിപ്പലിന്റെ ചുമതലയുള്ള അധ്യാപികയായ ത്രിപ്ത ത്യാഗിക്കെതിരെയാണ് ആരോപണമുയർന്നത്. സഹാഠികളോട് 7 വയസ്സുള്ള മുസ്ലീം വിദ്യാർഥിയെ തല്ലാൻ…

    Read More »
  • Business

    വിൽപ്പന ശൃംഖല വിപുലീകരിക്കാൻ പുതിയ ഡീലർഷിപ്പുകളുമായി ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ ഇന്ത്യ

    ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ ഇന്ത്യ ഇന്ത്യയിൽ എത്തിയിട്ട് കുറച്ച് വർഷങ്ങൾ കഴിഞ്ഞു. ഇപ്പോൾ കമ്പനി അതിന്റെ വിൽപ്പന ശൃംഖല വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. റീട്ടെയിൽ ഷോറൂമുകളും വർക്ക്‌ഷോപ്പുകളും ഉൾപ്പെടുന്ന അഞ്ച് പുതിയ ടച്ച്‌പോയിന്റുകൾ ഒറ്റ ആഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ തുറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. റെനോ ഇന്ത്യ ഗോവയിൽ പൻജിമിലും മർഗോവിലും രണ്ട് പുതിയ ഷോറൂമുകൾ തുറന്നു. കൂടാതെ ഛത്തീസ്‍ഗഢ് സംസ്ഥാനത്ത് ബിലാസ്പൂർ, അംബികാപൂർ, കോർബ എന്നിവിടങ്ങളിൽ മൂന്ന് ഷോറൂമുകൾ കൂടി തുറന്നു. ഈ അഞ്ച് പുതിയ ഡീലർഷിപ്പുകളുടെയും വർക്ക് ഷോപ്പുകളുടെയും ഉദ്ഘാടനം റെനോയുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും കൂടുതൽ അടുപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ സുപ്രധാന തെളിവാണ് എന്ന് റെനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയിൽസ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുധീർ മൽഹോത്ര പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കൾക്ക് ഈ പുതിയ സൗകര്യങ്ങൾ മികച്ച ഇൻ-ക്ലാസ് ഉപഭോക്തൃ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ സമർപ്പണത്തിന് തെളിവാണെന്നും ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങളെ…

    Read More »
Back to top button
error: