മധുരയില്‍ നിന്ന് പകല്‍ 11.20 ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് ആറിന് പുനലൂരും 6.30 ന് കൊട്ടാരക്കരയിലും 7.30 ന് കൊല്ലത്തും എത്തും. കൊല്ലത്തു നിന്നും കോട്ടയം, എറണാകുളം, തൃശൂര്‍ വഴി പിറ്റേന്ന് പുലര്‍ച്ചെ 2.10 ന് ഗുരുവായൂരിലെത്തും.
തിരികെ ഗുരുവായൂര്‍-മധുര തീവണ്ടിയുടെ ആദ്യ യാത്ര നാളെ (തിങ്കളാഴ്ച) തുടങ്ങും.എല്ലാ ദിവസവും പുലര്‍ച്ചെ 5.50 ന് ഗുരുവായൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.10ന് കൊല്ലത്തും 12.54 ന് കൊട്ടാരക്കരയിലും 1.20 ന് പുനലൂരും എത്തിച്ചേരും.രാത്രി 7.15 നാണ് ട്രെയിന്‍ മധുരയില്‍ എത്തുക.
ഒരു തേര്‍ഡ് എ സി, രണ്ടു സ്ലീപ്പര്‍, ഒന്‍പത് ജനറല്‍ കംപാര്‍ട്ട്‌മെന്റുകള്‍ എന്നിവ തീവണ്ടിയില്‍ ഉണ്ടാകും. ചെങ്കോട്ട-കൊല്ലം സെക്ഷനില്‍ നിലവിലെ കൊല്ലം-ചെങ്കോട്ട പാസഞ്ചറിന് ഉണ്ടായിരുന്ന എല്ലാ സ്റ്റോപ്പുകളിലും ഈ ട്രെയിന് സ്റ്റോപ്പുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.