KeralaNEWS

തിരുവനന്തപുരത്തെ നടുക്കി മൂന്നു യുവതികളുടെ മരണം; ഒന്ന് കൊലപാതകം

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിൽ തിരുവനന്തപുരം സ്വദേശിനികളായ മൂന്നു യുവതികളാണ് മരിച്ചത്.ഇതിൽ രണ്ടു പേർ തൂങ്ങിമരിക്കുകയായിരുന്നെങ്കിൽ മറ്റൊരാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ആദ്യത്തേത് നെടുമങ്ങാടായിരുന്നു.അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. 23 വയസ്സായിരുന്നു.രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്.ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.സംഭവ സമയത്ത് ഇവരുടെ ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല.
ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചുവെന്ന് വീട്ടുകാര്‍ പറയുന്നു.

ജൂണ്‍ 12നാണ് അക്ഷയ് രാജുമായുള്ള രേഷ്മയുടെ വിവാഹം നടന്നത്.രണ്ടര മാസം തികയുന്നതിന് മുമ്ബാണ് ആത്മഹത്യ.ഭര്‍ത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിക്കുന്നുവെന്ന സംശയം രേഷ്മയ്ക്കുണ്ടായിരുന്നതായി ആരോപണം ഉയരുന്നുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് മരണമെന്നാണ് കുടുംബക്കാര്‍ പറയുന്നത്.

Signature-ad

മറ്റൊന്ന് ആര്യനാടായിരുന്നു.ആര്യനാട് പുതുക്കുളങ്ങരയിലാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വിതുര മരുതാമല സ്വദേശിയായ ബെൻസി ഷാജി (26) ആണ് മരിച്ചത്.രാവിലെ 11 മണിയോടെയാണ് സംഭവം.

ബെൻസിയും ഭാര്‍ത്താവ് ജോബിനും നാല് മാസം മുമ്ബാണ് ആര്യനാട് പുതുക്കുളങ്ങരയില്‍ വാടകക്ക് വീടെടുത്ത് താമസം തുടങ്ങിയത്. ഇവര്‍ മാത്രമാണ് വീട്ടിലുള്ളത്. ബെൻസി ഫിസിയോ തെറാപ്പിസ്റ്റും ജോബിൻ കൊറിയര്‍ സര്‍വ്വീസ് ജീവനക്കാരനുമാണ്.ജോബിൻ പതിനൊന്നുമണിയോടെ വീട്ടിലെത്തുകയായിരുന്നു.ഏറെ നേരം വിളിച്ചിട്ടും ബെൻസി വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ച്‌ ജോബിൻ വാതില്‍ ചവിട്ടിത്തുറക്കുകയായിരുന്നു. മുറിയില്‍ ബെൻസിയെ തൂങ്ങിയ നിലയിലാണ് കണ്ടത്.

അടുത്ത സംഭവം ബംഗളൂരുവിലായിരുന്നു.തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ കാമുകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.തിരുവനന്തപുരം സ്വദേശിനി ദേവ (24) യാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ബംഗളൂരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടില്‍ ശനിയാഴ്ച രാത്രിയാണ് കൊലപാതകമുണ്ടായത്.സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ച്‌ വരുകയായിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.ദേവയെ വൈഷ്ണവ് കുമാര്‍ തലയ്ക്കടിച്ച്‌ കൊല്ലുകയായിരുന്നുവെന്നാണ് വിവരം.

പഠന കാലം മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്നിച്ച്‌ ബേഗൂരില്‍ ‌താമസിച്ച്‌ വരികയായിരുന്നു. ഇരുവര്‍ക്കും ഇടയില്‍ സംഭവദിവസം വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും ബഹളം കേട്ടതായും അയല്‍വാസികള്‍ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Back to top button
error: