KeralaNEWS

വീണ വിജയനെ ഊഞ്ഞാലാട്ടുന്ന ചിത്രവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്

തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പങ്കുവച്ച കുടുംബചിത്രം വൈറലാകുന്നു.ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ വിജയനെ ഊഞ്ഞാലാട്ടുന്ന ചിത്രമാണു മന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

ഓണത്തിന്റെ പച്ചപ്പിന്റെ പശ്ചാത്തലത്തില്‍, പൂക്കള്‍ കോര്‍ത്ത ഊഞ്ഞാലിലാണു വീണ ഇരിക്കുന്നത്. റിയാസ് തൊട്ടുപിന്നില്‍ നില്‍ക്കുന്നതുമാണ് ചിത്രം.

Signature-ad

 മുണ്ടും ഷര്‍ട്ടുമാണു റിയാസിന്റെ വേഷം. നീലയും മഞ്ഞയും ചുവപ്പും നിറങ്ങള്‍ ചേരുന്ന സാരിയാണു വീണ ധരിച്ചിട്ടുള്ളത്. ചിത്രത്തിന്റെ അടിക്കുറുപ്പായി ‘ഓണാശംസകള്‍’ എന്നും എഴുതിയിട്ടുണ്ട്

Back to top button
error: