FeatureNEWS

പ്രൊവിഡന്‍റ് ഫണ്ട് എങ്ങനെ പിന്‍വലിക്കാം ; അടുത്തുള്ള ഇപിഎഫ്‌ഒ ഓഫിസ് മൊബൈലിൽ എങ്ങനെ കണ്ടെത്താം

പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാന്‍ വിരമിക്കുന്നതുവരെ കാത്തിരിക്കണം എന്നില്ല. തൊഴില്‍ ചെയ്‌തുകൊണ്ടിരിക്കുമ്ബോള്‍ തന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ പണം പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ ഇതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ട്.
    • മെഡിക്കല്‍ അത്യാവശ്യം, വീട് വാങ്ങുകയോ പണിയുകയോ ചെയ്യല്‍ എന്നിവയ്ക്ക് പിഎഫ് ഭാഗികമായി പിന്‍വലിക്കാവുന്നതാണ്. പക്ഷേ പിന്‍വലിക്കുന്നതിന്‍റെ കാരണം അനുസരിച്ച്‌ അനുവദനീയമായ തുകയുടെ അളവില്‍ വ്യത്യാസമുണ്ടാകും എന്നത് ഓര്‍ക്കണം.
    • 54 വയസില്‍ കുറയാത്തവര്‍ വിരമിക്കുമ്ബോള്‍ അതിന് ഒരു വര്‍ഷം മുന്‍പ് പിഎഫ് തുകയുടെ 90
    • ശതമാനം പിന്‍വലിക്കാവുന്നതാണ്
    • പിരിച്ചുവിടലോ മറ്റ് കാരണങ്ങളോ കൊണ്ട് തൊഴില്‍ നഷ്‌ടമായാലും പിഎഫ് പിന്‍വലിക്കാം

പ്രൊവിഡന്‍റ് ഫണ്ട് പിന്‍വലിക്കുന്നതിനായി ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷകളില്‍ മൂന്ന് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളിലും ഓഫ്‌ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ 20 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളിലും തീര്‍പ്പുണ്ടാക്കണമെന്ന് വ്യവസ്ഥയുണ്ട്.

പിഎഫ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടോ മറ്റ് ആവശ്യങ്ങള്‍ക്കോ പലപ്പോഴും പ്രൊവിഡന്‍റ് ഫണ്ട് ഓഫിസുമായി ബന്ധപ്പെടേണ്ടി വന്നേക്കാം. ഇപിഎഫ് ഓഫിസുകള്‍ ഏതെല്ലാം നഗരങ്ങളില്‍ ഉണ്ടെന്ന കാര്യത്തില്‍ കൃത്യമായ വിവരം പലര്‍ക്കും ഉണ്ടായെന്ന് വരില്ല. ഇത്തരം

    സാഹചര്യങ്ങളില്‍ എളുപ്പത്തില്‍ തൊട്ടടുത്തുള്ള ഇപിഎഫ്‌ ഓഫിസ് എങ്ങനെ കണ്ടുപിടിക്കാം എന്നത് വളരെ പ്രധാനമാണ്.
Signature-ad

നമ്മുടെ കൈയിലെ സ്‌മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച്‌ ഏറ്റവും അടുത്തുള്ള ഇപിഎഫ്‌ഒ ഓഫിസുകള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം

  • ഇപിഎഫ്‌ഒ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • ഹോം പേജില്‍ ദൃശ്യമാകുന്ന സേവനങ്ങള്‍ (Services) പാനലില്‍ ക്ലിക്ക് ചെയ്യുക
  • ‘ലൊക്കേറ്റ് ഇപിഎഫ്‌ഒ ഓഫിസ്’ (Locate an EPFO office) ടാപ്പ് ചെയ്യുക
  • Know the EPF Office having jurisdiction over an address ബട്ടനില്‍ ക്ലിക്ക് ചെയ്യുക
  • പ്രത്യക്ഷപ്പെടുന്ന ഡ്രോപ്പ് ബോക്‌സില്‍ നിന്ന് സംസ്ഥാനം/കേന്ദ്ര ഭരണ പ്രദേശം, ജില്ല എന്നിവ തെരഞ്ഞെടുക്കുക (Select State/UT, and district
  • ആവശ്യപ്പെടുകയാണെങ്കില്‍ ബാധകമായ പിന്‍കോഡ്/ഏരിയതെരഞ്ഞെടുക്കുക (Select pin code/area)
  • Submit ബട്ടന്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ സ്‌ക്രീനില്‍ ഏറ്റവും അടുത്തുള്ള ഇപിഎഫ്‌ഒ ഓഫിസുകളുടെ വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെടും.
  • ഇപിഎഫ്‌ഒ ഓഫിസ് കണ്ടെത്തി കഴിഞ്ഞാല്‍ അതിന്‍റെ അധികാര പരിധി അറിയേണ്ടത് അത്യാവശ്യമാണ്. അതും നമുക്ക് വളരെ എളുപ്പത്തില്‍ തന്നെ മനസിലാക്കാം. ഇത്രമാത്രം ചെയ്‌താല്‍ മതി.
    • നേരത്തെ പ്രത്യക്ഷപ്പെട്ട അതേ വിന്‍ഡോയില്‍ Know the jurisdiction of an EPF office എന്ന ബട്ടന്‍ പരിശോധിക്കുക.
    • പ്രത്യക്ഷപ്പെടുന്ന ഡ്രോപ്പ്ഡൗണ്‍ ലിസ്റ്റില്‍ നിന്ന് ആവശ്യമായ ഓഫിസ് തെരഞ്ഞെടുക്കുക
    • Submit ബട്ടന്‍ ക്ലിക്ക് ചെയ്യുക. ഇതോടെ പ്രസ്‌തുത ഇപിഎഫ്‌ഒ ഓഫിസിന്‍റെ അധികാര പരിധി സ്‌ക്രീനില്‍ ദൃശ്യമാകും.

Back to top button
error: