Month: August 2023
-
Kerala
ആശ്വാസം; പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
കോട്ടയം: പുതുപ്പള്ളിയിൽ കിറ്റ് നൽകാൻ അനുമതി. പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുതെന്നും ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ പങ്കെടുപ്പിക്കരുതെന്നും കമ്മീഷൻ കർശന നിർദ്ദേശം നൽകി. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ മറ്റ് സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻറെ തീരുമാനം വരുന്നത് വരെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ ആണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർദേശം നൽകിയത്. ഇതു സംബസിച്ച് കോട്ടയം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സിഇഒ കത്ത് നൽകിയിരുന്നു. അതേസമയം, കോട്ടയം ജില്ലയിൽ ഓണക്കിറ്റ് വിതരണം നിർത്തിവെയ്ക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്…
Read More » -
Food
രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചൂട് കട്ടൻ കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ
രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചൂട് കട്ടൻ കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ. പാൽക്കാപ്പി കുടിക്കുന്നവരും നമ്മുക്കിടയിലുണ്ട്. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് പാൽക്കാപ്പിയെക്കാൾ കൂടുതൽ നല്ലത് കട്ടൻകാപ്പി തന്നെയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. കാപ്പിയുടെ പല ആരോഗ്യ ഗുണങ്ങളെ കുറിച്ചും നമുക്കറിയാം. കട്ടൻകാപ്പിയുടെ ചില ആരോഗ്യഗുണങ്ങളെ കുറിച്ച് ഗുരുഗ്രാമിലെ മാരെംഗോ ഏഷ്യ ഹോസ്പിറ്റൽസിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സിലെ സീനിയർ കൺസൾട്ടന്റ് ഡോ നീതി ശർമ്മ പറയുന്നു. ബ്ലാക്ക് കോഫിയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ബി2, വിറ്റാമിൻ ബി3, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭാരം നിലനിർത്താനും മെറ്റബോളിസത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന കലോറി രഹിത പാനീയമാണിത്. അൽഷിമേഴ്‌സ് രോഗം ഓർമ്മകളെയും ചിന്താശേഷിയെയും നശിപ്പിക്കുന്നു. കാപ്പി കുടിക്കുന്നത് അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 2-3 കപ്പ് കാപ്പി കുടിക്കുന്നത് ഡിമെൻഷ്യയുടെയും അൽഷിമേഴ്‌സിന്റെയും സാധ്യത 65 ശതമാനം കുറയ്ക്കാൻ സഹായിക്കുമെന്ന് അൽഷിമേഴ്‌സ് ഡിസീസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. രണ്ട്…
Read More » -
Food
വീട്ടിൽ തന്നെ ഗരം മസാല എങ്ങനെ തയ്യാറാക്കാം
വെജ് ആയാലും നോൺ വെജ് ആയാലും നമ്മൾ പ്രധാനമായി ചേർക്കുന്ന മസാലക്കൂട്ടാണ് ഗരം മസാല. വിവിധ പേരുകളിൽ ഈ മസാലകൂട്ട് വിപണിയിൽ ലഭ്യമാണ്. നിരവധി സുഗന്ധവ്യഞ്ജനങ്ങൾ ഒരു പ്രത്യേക മാത്രയിൽ കൂട്ടി യോജിപ്പിച്ചാണ് ഗരം മസാല പൊടി( Garam Masala Powder) നിർമ്മിക്കുന്നത്. കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പൂ, മല്ലി, ജീരകം, ജാതിക്ക തുടങ്ങിയവ പ്രധാനപ്പെട്ട ചേരുവയാണ്. സുഗന്ധവ്യഞ്ജനങ്ങൾ ശരീരത്തിൻറെ ദഹന പ്രക്രിയയ്ക്ക് ഏറെ സഹായകരമാണ്. ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനക്കൂട്ട് ഉൾപ്പെടുത്തുന്നത് ദഹന വ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഗരം മസാല വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. വേണ്ട ചേരുവകൾ… കുരുമുളക് രണ്ടര ടീസ്പൂൺ ഗ്രാമ്പൂ 10 എണ്ണം കറുവപ്പട്ട 2 കഷ്ണം ഏലയ്ക്ക 1 സ്പൂൺ ജാതിപത്രി 1 എണ്ണം മല്ലി 4 ടേബിൾസ്പൂൺ പെരുംജീരകം 3 ടേബിൾസ്പൂൺ ജാതിക്ക 1 ടീസ്പൂൺ ഉപ്പ് 1/2 ടീസ്പൂൺ തയ്യാറാക്കുന്ന വിധം… ഒരു പാനിൽ എല്ലാ മസാലകളും ഒന്നിച്ച്…
Read More » -
LIFE
എല്ലാവരും ഓണത്തിന് സാരിയിൽ കസറുമ്പോൾ വെറൈറ്റി പിടിച്ച് മലയാളിയുടെ പ്രിയതാരം; മഞ്ജു വാര്യരുടെ ഓണം ഔട്ട്ഫിറ്റ് വൈറൽ
ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. ഒത്തുകൂടലുകളുടെ ആഘോഷത്തിൽ സോഷ്യൽ മീഡിയ നിറയെ ഓണം ഔട്ട്ഫിറ്റ് ഫോട്ടോഷൂട്ടുകളാണ്. സാരിയിലും പട്ടുപ്പാവാടകളിലും തിളങ്ങുന്ന നിരവധി പേരുടെ ഫോട്ടോകളാണ് ഇവ. ഇക്കൂട്ടത്തിൽ ഒരു വെറൈറ്റിയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. പാവാടയും ടോപ്പും ഷോളും ധരിച്ച് ക്യൂട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. വെള്ളനിറത്തിലുള്ള വസ്ത്രത്തിൽ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ ടോപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ഡിസൈനറായ സമീറ സനീഷ് ആണ് ഈ ലുക്കിന് പിന്നിൽ. അതിസുന്ദരിയായ മഞ്ജുവിനെ കണ്ട് കമന്റുകളുമായി ആരാധകരും രംഗത്തെത്തി. “ഈ കുട്ടീടെ കോളേജിലെ ഓണപ്പരിപാടി ആണെന്ന് തോന്നുന്നു, അടിപൊളി..ഓണം മഞ്ജു കൊണ്ട് പോയി, ഏതോ ചെറിയ പെൺകുട്ടിയാണെന്നു കരുതി, ഏത് ക്ലാസ്സിലാ പഠിക്കണേ,ഒരു രക്ഷയും ഇല്ല….കണ്ടിട്ട് മതിയാവുന്നില്ല, സുന്ദരി പെണ്ണേ, ഓണാശംസകൾ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Read More » -
NEWS
ജി 20 യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു
ദില്ലി: ജി 20 യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി്യെ അറിയിച്ചു. തനിക്ക് പകരം റഷ്യൻ വിദേശകാര്യ മന്ത്രി ജി 20 യോഗത്തിൽ പങ്കെടുമെന്നും പുടിൻ മോദിയെ അറിയിച്ചു. ചന്ദ്രയാൻ ദൗത്യത്തിൻറെ വിജയത്തിനും പുടിൻ മോദിയെ അഭിനന്ദിച്ചു. പുടിന്റെ തീരുമാനം മനസ്സിലാക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി20 യോഗങ്ങൾക്ക് പുടിൻ നല്കിയ പിന്തുണയ്ക്ക് നന്ദിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. അന്തരാഷ്ട്ര കുറ്റവാളിയെന്ന് പ്രഖ്യാപിച്ച് പുട്ടിനെ അറസ്റ്റ് ചെയ്യണമെന്ന നിർദേശം അന്താരാഷ്ട്ര ക്രിമിനൽ കോടതി നേരത്തെ നൽകിയിരുന്നു.ഈ സാഹചര്യം നിലനിൽക്കുന്നതുകൊണ്ടാണ് വ്ളാദിമിർ പുട്ടിൻ ഇന്ത്യയിലേക്ക് എത്താതെ ഇരിക്കുന്നത്. ഇതേ കാരണത്താൽ കഴിഞ്ഞ ആഴ്ച്ച ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചക്കോടിയിലും പുടിൻ പങ്കെടുത്തിരുന്നില്ല. ബ്രിക്സ് ഉച്ചക്കോടിയിലും റഷ്യയെ പ്രതിനിധികരിച്ച് പങ്കെടുത്തത് റഷ്യയുടെ വിദേശകാര്യമന്ത്രിയായിരുന്നു. അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജി 20 യോഗത്തിനായി അടുത്ത മാസം 7-ന് ഇന്ത്യയിൽ…
Read More » -
Kerala
ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; കണ്ടെത്തിയത് ബിസ്കറ്റ് രൂപത്തിൽ
ആലപ്പുഴ:ബിസ്ക്കറ്റ് പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തിയ നാല് കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തു.ധൻബാദ് – ആലപ്പുഴ എക്സ്പ്രസില്‍ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഓണക്കാലത്തെ ലഹരി ഒഴുക്ക് തടയാനുള്ള പരിശോധനയില്‍ ആണ് എക്സൈസ് സംഘം ട്രെയിനിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്.മാരിലൈറ്റ് ബിസ്ക്കറ്റിന്‍റെ പായ്ക്കറ്റില്‍ അതേ രൂപത്തില്‍ തന്നെയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.ആറ് ബിസ്ക്കറ്റ് പായ്ക്കറ്റുകളിലായി 22 കവറുകളില്‍ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ്. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് എക്സൈസ് വ്യക്തമാക്കി.കേരളത്തിലാദ്യമായാണ് ബിസ്‌ക്കറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച കഞ്ചവ് പിടികൂടുന്നത്.
Read More » -
Kerala
കേരളത്തിലേക്ക് വ്യാജമദ്യത്തിന്റെ ഒഴുക്ക്; ചാവക്കാട് നിന്നും എക്സൈസ് 26.5 ലിറ്റര്‍ വ്യാജമദ്യം പിടികൂടി
തൃശ്ശൂര്‍: ചാവക്കാട് കടപ്പുറം മുനക്കക്കടവില്‍ നിന്നും 26.5 ലിറ്റർ വ്യാജ മദ്യം പിടിച്ചെടുത്ത് എക്‌സൈസ്. കടപ്പുറം മുനയ്‌ക്കകടവില്‍ വീട്ടില്‍ വില്‍പ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന വ്യാജ മദ്യമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവത്തിൽ കടപ്പുറം അഴിമുഖം സ്വദേശി ഉണ്ണി മോഹനനെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു ഇയാളുടെ പക്കല്‍ നിന്നും ഉദ്യോഗസ്ഥര്‍ വ്യാജമദ്യം പിടികൂടിയത്.26.5 ലിറ്റര്‍ വ്യാജ മദ്യവും 11 ലിറ്റര്‍ ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യവുമാണ് പിടികൂടിയത്.
Read More » -
India
തെറ്റ് പറ്റി, കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം; മാപ്പപേക്ഷയുമായി അധ്യാപിക
ലഖ്നൗ: മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ മാപ്പപേക്ഷയുമായി അധ്യാപിക. തെറ്റ് പറ്റി പോയെന്നും കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യമെന്നും അധ്യാപികയായ തൃപ്ത ത്യാഗി പറഞ്ഞു. കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം.കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിര്‍ദ്ദേശിച്ചത്. സംഭവത്തെ വര്‍ഗീയവത്കരിക്കരുതെന്നും അധ്യാപിക പറഞ്ഞു. അതേസമയം, സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചുപൂട്ടാൻ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് സ്കൂള്‍ അടച്ചുപൂട്ടാൻ നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സമീപത്തെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളാണ് അടച്ചുപൂട്ടിയത്. അധ്യാപികയായ തൃപ്ത ത്യാഗി സഹാഠികളോട് ഏഴ് വയസുള്ള മുസ്ലീം വിദ്യാര്‍ഥിയെ തല്ലാൻ ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചതോടെ രാജ്യമാകെ പ്രതിഷേധം ഉയര്‍ന്നിരുന്നു.പരാതിയെ തുടര്‍ന്ന് അധ്യാപികക്കെതിരെ കേസുമെടുത്തിട്ടുണ്ട്.
Read More » -
Kerala
നമ്മൾ സഹോദരങ്ങൾ;മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
ചെന്നൈ:മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭാഷാ അടിസ്ഥാനത്തില്‍ നമ്മള്‍ സഹോദരങ്ങളാണെന്നും തെക്കെയിന്ത്യയിലെ പുരോഗമന ആശയങ്ങള്‍ രാജ്യം മുഴുവനും പടരുന്ന വര്‍ഷമാകട്ടെയെന്നും എം കെ സ്റ്റാലിൻ ആശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മലയാളികള്‍ക്ക് ഓണാശംസകള്‍ അറിയിച്ചിരുന്നു. സമഭാവനയുടെ സന്ദേശമാണ് ഓണം പകര്‍ന്നു നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിമിതിക്കുള്ളില്‍ നിന്നു കൊണ്ടാണെങ്കിലും ഓണം ഐശ്വര്യ പൂര്‍ണമാക്കാൻ വേണ്ടതൊക്കെ ചെയ്തുവെന്നും ക്ഷേമ പെൻഷൻ മുതല്‍ ന്യായ വിലക്കുള്ള പൊതു വിതരണംവരെ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്റെ ആശംസയില്‍ അറിയിച്ചു. ഐശ്വര്യ – വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു
Read More » -
India
വിഎച്ച്‌പിയുടെ പരിപാടിയില്‍ പങ്കെടുക്കരുത്; സൈന്യത്തിന്റെ സഹായം തേടും:ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍
ഗുഡ്ഗാവ്: വിഎച്ച്‌പിയുടെ ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയില്‍ പങ്കെടുക്കരുതെന്ന് നാട്ടുകാരോട് അഭ്യര്‍ത്ഥിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍.സര്‍ക്കാര്‍ അനുവാദം നിഷേധിക്കപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിന് പകരം ക്ഷേത്രദര്‍ശനം നടത്തുകയോ ബന്ധുവീടുകളില്‍ പോകുകയോ ചെയ്യാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വലിയജനക്കൂട്ടം ഉണ്ടാകുന്നത് സംഘര്‍ഷത്തിനുള്ള സാധ്യതയുണ്ടാക്കുമെന്നും നൂഹിലെ ക്രമസമാധാന പാലനത്തിന് ഭംഗം വരുമെന്നും പഞ്ചകുലയില്‍ നടന്ന ഒരു പരിപാടിയില്‍ ഖട്ടാര്‍ പറഞ്ഞു.സര്‍ക്കാരിനോട് സഹകരിച്ച് റാലിയിൽ പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.ആവശ്യം വന്നാല്‍ സൈന്യത്തിന്റെ സഹായവും തേടും.പിന്നെ എന്നെ കുറ്റം പറയരുത്-മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. അതേസമയം പരിപാടി പറഞ്ഞ സമയത്ത് തന്നെ നടത്തുമെന്ന് വിഎച്ച്പി അറിയിച്ചു. ഗുര്‍ഗോണില്‍ നിന്നും നൂഹിലേക്ക് പതിവായി നടത്തപ്പെടുന്ന പാതയിലൂടെ തന്നെ റാലി നടത്തുമെന്നും സംഘടന അറിയിച്ചു.
Read More »