KeralaNEWS

മൂന്നു ദിവസം അവധി;മദ്യവില്‍പന ശാലകള്‍ക്ക് മുന്നിൽ കിലോമീറ്റർ നീളുന്ന വരി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾക്ക് ഈ‌ ആഴ്ചയിൽ മൂന്നു അവധി വന്നതോടെ ഇന്ന് ഓരോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടത് കിലോമീറ്റർ നീളമുള്ള ക്യൂ.

ഓണം വാരത്തില്‍ സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും ചില്ലറ മദ്യവില്‍പന ശാലകള്‍ മൂന്നു ദിവസം തുറക്കില്ല.

തിരുവോണ ദിവസമായ 29, ചതയ ദിനമായ 31 തീയതികളില്‍ മദ്യശാലകള്‍ക്ക് അവധിയാണ്. സെപ്റ്റംബര്‍ ഒന്നിനും മദ്യശാലകള്‍ക്ക് അവധിയായതിനാല്‍ തുറക്കില്ല.അതേസമയം തിരുവോണ ദിവസമായ നാളെ ബാറുകള്‍ തുറക്കും.

Back to top button
error: