IndiaNEWS

തെറ്റ് പറ്റി, കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം; മാപ്പപേക്ഷയുമായി അധ്യാപിക

ലഖ്നൗ: മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ മാപ്പപേക്ഷയുമായി അധ്യാപിക. തെറ്റ് പറ്റി പോയെന്നും കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യമെന്നും അധ്യാപികയായ തൃപ്ത ത്യാഗി പറഞ്ഞു.

കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം.കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിര്‍ദ്ദേശിച്ചത്. സംഭവത്തെ വര്‍ഗീയവത്കരിക്കരുതെന്നും അധ്യാപിക പറഞ്ഞു. അതേസമയം, സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചുപൂട്ടാൻ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായാണ് സ്കൂള്‍ അടച്ചുപൂട്ടാൻ നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സമീപത്തെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളാണ് അടച്ചുപൂ‌ട്ടി‌യത്.

Signature-ad

അധ്യാപികയായ തൃപ്ത ത്യാഗി  സഹാഠികളോട് ഏഴ് വയസുള്ള മുസ്ലീം വിദ്യാര്‍ഥിയെ തല്ലാൻ ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചതോടെ രാജ്യമാകെ പ്രതിഷേധം ഉയര്‍ന്നിരുന്നു.പരാതിയെ തുടര്‍ന്ന് അധ്യാപികക്കെതിരെ കേസുമെടുത്തിട്ടുണ്ട്.

Back to top button
error: