Month: August 2023

  • Kerala

    തിരുവോണംനാളിൽ ജയിലിൽ ഓണസദ്യയ്ക്കൊപ്പം കിടിലൻ കോഴിക്കറിയും

    തിരുവനന്തപുരം: ഇത്തവണ കേരളത്തിലെ ജയിലുകളിൽ ഒരുക്കുന്നത് കിടിലൻ ഓണസദ്യ. ഇലയിട്ട് പായസവും പപ്പടവും ഒപ്പം കോഴിക്കറിയും ചേർത്താണ് ഇത്തവണത്തെ സദ്യ. സാധാരണ മെനുവിൽ അന്തേവാസികൾക്ക് ചിക്കൻ കറി ഇല്ലാത്തതാണ്.എന്നാൽ വറുത്തരച്ച കോഴിക്കറിയടക്കം ഇത്തവണത്തെ തിരുവോണസദ്യയിൽ ഉണ്ടാകും. 56 ജയിലുകളിലായി 9500-ലധികം അന്തേവാസികളാണ് സംസ്ഥാനത്തുള്ളത്. ഇത്തവണ കണ്ണൂർ സെൻട്രൽ ജയിലിൽ 1050-ലധികം അന്തേവാസികൾക്കായി നെയ്ച്ചോറും ചിക്കൻകറിയും സലാഡും പാൽപ്പായസവുമാണ് ഒരുക്കുന്നത്. വെജിറ്റേറിയനുകർക്കായി കോളിഫ്ലവറും പരിപ്പും കറിയുമുണ്ട്. കണ്ണൂർ വനിതാ ജയിലിൽ സദ്യയാണ് ഒരുക്കുന്നത്. 150-ഓളം വരുന്ന അന്തേവാസികൾക്ക് സദ്യയ്ക്കൊപ്പം കോഴിക്കറിയും ഒരുക്കുന്നുണ്ട്. രാവിലത്തെ ബ്രേക്ക് ഫാസ്റ്റും സ്പെഷ്യലാണ്. മെനുവിൽ ഇല്ലാത്ത പൊറോട്ടയും കറിയുമാണ് വിഭവം. ഉച്ചയ്ക്ക് സദ്യ. വൈകീട്ട് ചായയ്ക്കൊപ്പം പലഹാരവും നൽകും.   വിഷു, റംസാൻ, ബക്രീദ്, ക്രിസ്മസ്, ഈസ്റ്റർ, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം എന്നിങ്ങനെ 10 വിശേഷ ദിവസങ്ങളിലാണ് ജയിൽ അന്തേവാസികൾക്ക് സദ്യ ഒരുക്കുന്നത്

    Read More »
  • NEWS

    മഹാബലിയെ ഊട്ടിയ നാട്; അറിയാം ഓണാട്ടുകരയുടെ വിശേഷങ്ങൾ

    ഒരുകാലത്ത്​ മധ്യകേരളത്തിന്റെ  സമ്പൽസമൃദ്ധിയുടെ പര്യായമായ ദേശം.നെല്ലും തേങ്ങയും വെളിച്ചെണ്ണയും പഴങ്ങളും പച്ചക്കറികളും മീനും പാലും കിഴങ്ങുവർഗങ്ങളും വാഴക്കുലകളും എള്ളുമെല്ലാം സുലഭമായി ഉൽപാദിപ്പിച്ച്​ സ്വന്തം ജനതക്കിടയിൽ വിറ്റഴിച്ച്​ അല്ലലില്ലാതെ ജീവിച്ചിരുന്ന ജനതയുടെ നാട്. പരമ്പരാഗത നാടൻ പണി ഉപകരണങ്ങളായ മൺവെട്ടിയും മൺകോരിയും തനിതൂമ്പയും മാത്രമല്ല, ചങ്ങഴിയും നാഴിയും നിറപറയും ചിക്കുപായും പന്തിപ്പായും മെത്തപ്പായും തഴപ്പായും കാളയും കലപ്പയുമെല്ലാം ഉപയോഗിച്ച്​ കേരളത്തനിമയുടെ അംശങ്ങൾ കാത്തുസൂക്ഷിച്ച്​ ഒരുമനസ്സായി ഇപ്പോഴും ജീവിക്കുന്നവരുടെ നാട്. കൊച്ചുണ്ണിയുടെ കായംകുളവും തഴപ്പായ നിർമാണത്തിന്​ പേരുകേട്ട തഴവായും സാംസ്കാരികത്തനിമ വിളിച്ചോതുന്ന കുംഭഭരണി കെട്ടുകാഴ്ചയുടെ നാടായ ചെട്ടിക്കുളങ്ങരയും മാത്രമല്ല, ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി സ്​പിൽവേ മുതൽ കൊല്ലം ജില്ലയിലെ നീണ്ടകര തുറമുഖം വരെ നീണ്ടുപരന്നു കിടക്കുന്ന, 43 പഞ്ചായത്തുകളും മൂന്ന്​ മുനിസിപ്പാലിറ്റികളും ഉൾപ്പെട്ട, കടൽനിരപ്പിൽനിന്ന്​ മൂന്ന്​ മീറ്റർ മാത്രം ഉയരമുള്ള ദേശം. ഇതെല്ലാമാണ് ഓണാട്ടുകരയെങ്കിലും മഹാബലിയെ ഊട്ടിയ നാടെന്നതാണ് ഓണാട്ടുകരയുടെ എന്നത്തേയും വലിയ തലക്കനം. ഓണാട്ടുകര ഓണത്തിന്‍റെ ചരിത്രം അറിഞ്ഞിട്ടുള്ളവര്‍ അവരുടെ യാത്രയില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഓണാട്ടുകര.…

    Read More »
  • NEWS

    അറിഞ്ഞു കഴിച്ചോളൂ,ഓണസദ്യയേക്കാൾ പ്രാധാന്യം മറ്റൊന്നിനുമില്ല !

    മലയാളികൾ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. സദ്യയില്ലാത്ത ഓണം മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ല. ഓണസദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഭവങ്ങള്‍ ധാതുക്കളും പോഷകമൂല്യം നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരുനേരത്തെ സദ്യയില്‍ നിന്നുതന്നെ ലഭിക്കുന്നു. ഓണസദ്യ പൊതുവേ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സദ്യയിലെ ഓരോ കറിയ്ക്കും അതിന്റെതായ പ്രാധാന്യമുണ്ട്. ചോറ്   ചെമ്പാവരി ചോറില്‍ ‘ബി’ വൈറ്റമിനുകളും മഗ്‌നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ ആവശ്യ അമിനോആസിഡുകളും ഗാമാ – അമിനോബ്യൂട്ടിറിക് ആസിഡും ഉണ്ട്. ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഉയരുന്നത് തടയുന്നു. ചെമ്പാവരിയിലുള്ള പോളിഫിനോളുകള്‍ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. പരിപ്പ്, പപ്പടം, നെയ്യ് ഏത് സദ്യയ്ക്കും പരിപ്പ് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. സസ്യാഹാരികള്‍ക്കുള്ള സസ്യ അധിഷ്ഠിത പ്രോട്ടീനിന്റെ നല്ല ഉറവിടമാണിത്. ആരോഗ്യകരമായ യുവത്വം തുളുമ്പുന്ന ചര്‍മം പ്രദാനം ചെയ്യുന്നു. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.…

    Read More »
  • Kerala

    ഉള്ളതുകൊണ്ട് ഓണം പോലെ !

    വീണ്ടും ഒരു ഓണക്കാലം.വറുതിയുടെ പാടുകള്‍ മനസ്സില്‍ നിന്ന് മായാത്ത കാലമാണെങ്കിലും പണ്ടത്തെ സമൃദ്ധിയുടെ ഓർമ്മയിൽ ഓണമാഘോഷിക്കാത്തവർ ഇന്നു കേരളത്തിലെന്നല്ല, മറുനാട്ടിൽ പോലും വിരളമായിരിക്കും. രണ്ടു പ്രളയവും പുത്തുമല, കവളപ്പാറ,പെട്ടിമുടി ദുരന്തങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി ഉണ്ടായ ഉരുൾപൊട്ടലുകളും കോവിഡും ലോക്ഡൗണുമെല്ലാം ചേർന്ന് നിരാശയുടെ പൂപ്പൽ പടർത്തിയ മനസ്സുകൾക്ക് പ്രത്യാശയുടെ പൊൻവെളിച്ചമാകട്ടെ ഈ വർഷത്തെ ഓണക്കാലം.കാണം വിറ്റും ഓണം ആഘോഷിച്ചില്ലെങ്കിലും ഉള്ളതുകൊണ്ട് ‘ഓണംപോലെ’ നമുക്ക് ഈ ഓണത്തെ ആഘോഷിക്കാം. കേരളമൊന്നാകെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.കേരളത്തിന്റെ ദേശീയോത്സവം. ഐതിഹ്യമനുസരിച്ച്, കേരളനാട്ടിൽ ശാന്തിയും സമാധാനവും കളിയാടിയിരുന്ന കാലമായിരുന്നു അസുര രാജാവായ മഹാബലി വാണ കാലം.പ്രജാക്ഷേമതൽപരനായിരുന്ന മഹാബലി കൊല്ലം തോറും തന്റെ നാട്ടുകാരെ കാണാനെത്തുന്ന ദിനമാണ് മലയാളമാസമായ ചിങ്ങത്തിലെ തിരുവോണം.മഹാബലിയെ സ്വീകരിക്കാനുളള ഒരുക്കങ്ങളാണ് തിരുവോണദിനത്തോടനുബന്ധിച്ചുളള ആഘോഷങ്ങൾ.നാടൻ പന്തുകളിയും വടംവലിയും വള്ളംകളിയും ഊഞ്ഞാലാട്ടവും ഉപ്പേരി കൊറിക്കലുമെല്ലാം ഓണത്തിന്റെ പ്രത്യേകതകളാണെങ്കിലും അറുപതു വിഭവങ്ങൾ വരെ നിറയുന്ന തൂശനിലയിലെ തിരുവോണസദ്യ ആണ് അതിന്റെ ഹൈലൈറ്റ്. അത്തപ്പൂക്കളവും മാവേലിയും ഓണസദ്യയുമെല്ലാം മലയാളിക്ക് ഒഴിച്ചു…

    Read More »
  • Crime

    വെള്ളം കോരാൻ ആൾതാമസമില്ലാത്ത അയൽവീട്ടിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒളിച്ചിരുന്ന് കടന്ന് പിടിച്ചു; പീഡനശ്രമം, പ്രതി പിടിയിൽ

    തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കിളിമാനൂർ ഞാവേലിക്കോണം, ചരുവിളപുത്തൻ വീട്ടിൽ റഹീം (39)ആണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കിണറില്ലാത്തതിനാൽ അയൽപക്കത്തെ ആൾതാമസം ഇല്ലാത്ത വീട്ടിൽ പെൺകുട്ടി വെള്ളം കോരുന്നതിനായി എത്തിയിരുന്നു. ഈ സമയം വീടിനടുത്ത് ഒളിച്ചിരുന്ന പ്രതി പെൺകുട്ടിയെ പുറകിലൂടെ വന്ന് കയറി പിടിച്ച് പീഡിപ്പിയ്ക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി നിലവിളിച്ചു ബഹളം വച്ചതോടെ അയൽവാസികൾ ഓടിയെത്തി. ഇതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയും മാതാവും ചേർന്ന് കിളിമാനൂർ പൊലീസിനെ വിവരം  അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയിൽ പൊലീസ് പ്രതിയ്ക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂരിലെ ബാറിനു സമീപം അക്രമാസക്തനായി നിന്ന പ്രതിയെ െപാലീസ് സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നിർദ്ദേശാനുസരണം കിളിമാനൂർ എസ്.എച്ച്.ഒ ബി.ജയന്റെ…

    Read More »
  • LIFE

    ദുൽഖർ സൽമാൻ സൗത്ത് ഇന്ത്യയുടെ ഷാരൂഖ് ഖാനെന്ന് ഗോകുൽ സുരേഷ്

    സമീപകാലത്ത് ഏറ്റവും കൂടുതൽ കാത്തിരിപ്പ് ഉയർത്തിയ ചിത്രമായിരുന്നു കിം​ഗ് ഓഫ് കൊത്ത. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ദുൽഖർ നായകനായി എത്തിയ മലയാളച്ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ​ഗോകുൽ സുരേഷും പ്രധാനവേഷത്തിൽ എത്തിയിരുന്നു. ചിത്രം വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ദുൽഖറിനെ കുറിച്ച് ​ഗോകുൽ സുരേഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കേരളത്തിന്റെ, സൗത്ത് ഇന്ത്യയുടെ ഷാരൂഖ് ഖാൻ ആണ് ദുൽഖറെന്ന് പറയുകയാണ് ​ഗോകുൽ സുരേഷ്. ഇതുവരെ വർക്ക് ചെയ്ത സെറ്റുകളിൽ നിന്നും എനിക്കൊരു സൂപ്പർ സ്റ്റാർ ട്രീറ്റ്മെന്റ് കിട്ടിയത് കൊത്തയിൽ ആണെന്നും ​ഗോകുൽ പറയുന്നു. കൗമുദി മൂവീസിനോട് ആയിരുന്നു നടന്റെ പ്രതികരണം. ​ഗോകുൽ സുരേഷ് പറയുന്നത് ഡി.ക്യു എങ്ങനെ അത്ര സ്വീറ്റ് ഹാർട്ട് ആകുന്നതെന്ന് നമുക്ക് സംശയം തോന്നും. കേരളത്തിന്റെ എസ്ആർകെ എന്നാണ് ഞാൻ ഡി.ക്യുവിനെ ടാ​ഗ് ചെയ്യാറ്. അല്ലെങ്കിൽ സൗത്ത് ഇന്ത്യയുടെ എസ്ആർകെയാണ് ഡി.ക്യു എന്ന് ഞാൻ പറയും.…

    Read More »
  • India

    “ഭാഷാ അടിസ്ഥാനത്തിൽ നമ്മൾ സഹോദരങ്ങൾ”; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

    ചെന്നൈ: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭാഷാ അടിസ്ഥാനത്തിൽ നമ്മൾ സഹോദരങ്ങളാണെന്നും തെക്കെയിന്ത്യയിലെ പുരോഗമന ആശയങ്ങൾ രാജ്യം മുഴുവനും പടരുന്ന വർഷമാകട്ടെയെന്നും എം കെ സ്റ്റാലിൻ ആശംസയിൽ അറിയിച്ചു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചിരുന്നു. സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പരിമിതിക്കുള്ളിൽ നിന്നു കൊണ്ടാണെങ്കിലും ഓണം ഐശ്വര്യ പൂർണമാക്കാൻ വേണ്ടതൊക്കെ ചെയ്തുവെന്നും ക്ഷേമ പെൻഷൻ മുതൽ ന്യായ വിലക്കുള്ള പൊതു വിതരണംവരെ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു. ഐശ്വര്യ – വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. മാനുഷികമായ മൂല്യങ്ങൾ എല്ലാം മനസ്സിൽ ആവർത്തിച്ച് ഉറപ്പിക്കുന്ന ശാന്തിയുടെ, സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ, വികസനത്തിന്റെ, ആഘോഷമാവട്ടെ ഓണമെന്നും കേരളത്തിന്റെ ഈ ദേശീയോത്സവം ജാതിമത വേർതിരിവുകൾക്കൊക്കെ അതീതമായ മാനവിക ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് ആഘോഷിക്കാമെന്നും മുഖ്യമന്ത്രി ആശംസിച്ചു. വേർതിരിവുകൊണ്ടും ഭേദചിന്തകൾകൊണ്ടും കലുഷമാകാത്ത മനസ്സുകളുടെ ഒരുമ, അതാവട്ടെ നമുക്ക്…

    Read More »
  • Tech

    ചന്ദ്രയാൻ മൂന്ന് പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രൊ

    ദില്ലി: ചന്ദ്രയാൻ മൂന്ന് പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രൊ. റോവറിലെ നാവിഗേഷൻ ക്യാമറ പക‍ർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ആഗസ്റ്റ് 27നാണ് ചിത്രങ്ങൾ എടുത്തത്. ചന്ദ്രോപരിതലത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോവറിന്റെ മുന്നിൽ നാല് മീറ്റ‍ർ വ്യാസമുള്ള ഗർത്തം വന്നു. ഈ ഗ‍ർത്തം ഒഴിവാക്കാൻ പേടകത്തെ പിന്നോട്ട് നീക്കേണ്ടി വന്നു. ഗർത്തത്തിന്റെയും പിന്നോട്ട് നീങ്ങിയപ്പോൾ റോവറിന്‍റെ ചക്രങ്ങൾ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെയും ചിത്രമാണ് പുറത്തുവിട്ടത്. ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ മണ്ണിന്‍റെ താപസ്വഭാവം പഠിക്കുന്ന ചാസ്തേയില്‍ നിന്നുള്ള വിവരങ്ങളാണ് ഇസ്രൊ പുറത്തുവിട്ടത്. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങൾ. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മണ്ണിന്‍റെ താപനില അളക്കപ്പെടുന്നത്. ചന്ദ്രയാന്‍ മൂന്നിന്‍റെ ലാൻഡറിലെ നാല് പേ ലോഡകളിൽ ഒന്നാണ് ചാസ്തേ (Chandra’s Surface Thermo physical Experiment) ചന്ദ്രോപരിതലത്തിലെ മണ്ണിലെ താപ വ്യതിയാനങ്ങൾ പഠിക്കാനുള്ള ഉപകരണമാണ് ഇത്. പത്ത് പ്രത്യേക സെൻസറുകളാണ് ഈ ഉപകരണത്തിലുള്ളത്. ചന്ദ്രോപരിതലം മുതൽ അവിടുന്ന്…

    Read More »
  • Crime

    ആലപ്പുഴയില്‍ 46 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ

    ചേര്‍ത്തല: ആലപ്പുഴയില്‍ 46 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. പാണാവള്ളി പഞ്ചായത്ത് തോട്ടുചിറ വീട്ടിൽ സജീഷിനെ (37) യാണ് പൂച്ചാക്കൽ പോലീസ് അറസ്റ്റു ചെയ്തത്. തൈക്കാട്ടുശ്ശേരി ചീരാത്ത് കാട് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‍ലെറ്റിന് അടുത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് സജീഷ് പിടിയിലാവുന്നത്. ഇയാളുടെ സ്കൂട്ടറിലും ചാക്കിലും സഞ്ചിയിലും സൂക്ഷിച്ച നിലയിലാണ് 46 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെത്തിയത്. ഓണാഘോഷത്തിന്റെ ഭാഗമായി അനധികൃത മദ്യ വിൽപന തടയുന്നതിന് പോലീസ് നടത്തിയ പരിശോധനയുടെ ഭാഗമായാണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലും റെയ്ഡുകൾ നടത്തിയത്. പൊലീസ് ഇൻസ്പെക്ടർ അജയമോഹൻ, എസ് ഐ സെൽവരാജ്, എസ് ഐ സിബിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺകുമാർ, ജയേഷ്, ജോബി കുര്യാക്കോസ് എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നൽകിയത്.

    Read More »
  • Food

    അറിയാം മുസംബി ജ്യൂസ് കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ…

    നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു സിട്രസ് പഴമാണ് മുസംബി അഥവാ മധുരനാരങ്ങ. വിറ്റാമിൻ സി ധാരാളം അടങ്ങിയ മുസംബി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, ഫോളേറ്റ്, വിറ്റാമിൻ എ, സി, ബി 1, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് മുസംബി. മധുരവും പുളിയും അടങ്ങിയിട്ടുള്ള ഈ പഴം കണ്ണിൻറെയും വൃക്കയുടെയും ആരോഗ്യത്തിനും നല്ലതാണ്. അറിയാം മുസംബി ജ്യൂസ് കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ… ഒന്ന്… വിറ്റാമിൻ സി ധാരാളം അടങ്ങിയ മുസംബി ജ്യൂസ് പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. രണ്ട്… ഫൈബർ ധാരാളം അടങ്ങിയ മുസംബി ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇവ മലബന്ധത്തെ തടയാനും അസിഡിറ്റിയെ ഒഴിവാക്കാനും സഹായിക്കും. മൂന്ന്… പൊട്ടാസ്യം ധാരാളം അടങ്ങിയ മുസംബി ജ്യൂസ് കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാല്… ഉയർന്ന ജലാംശം അടങ്ങിയ മുസംബി നിർജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കും. കാൽസ്യം, മഗ്നീഷ്യം…

    Read More »
Back to top button
error: