ഗുഡ്ഗാവ്: വിഎച്ച്‌പിയുടെ ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയില്‍ പങ്കെടുക്കരുതെന്ന് നാട്ടുകാരോട് അഭ്യര്‍ത്ഥിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍.സര്‍ക്കാര്‍ അനുവാദം നിഷേധിക്കപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിന് പകരം ക്ഷേത്രദര്‍ശനം നടത്തുകയോ ബന്ധുവീടുകളില്‍ പോകുകയോ ചെയ്യാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
വലിയജനക്കൂട്ടം ഉണ്ടാകുന്നത് സംഘര്‍ഷത്തിനുള്ള സാധ്യതയുണ്ടാക്കുമെന്നും നൂഹിലെ ക്രമസമാധാന പാലനത്തിന് ഭംഗം വരുമെന്നും പഞ്ചകുലയില്‍ നടന്ന ഒരു പരിപാടിയില്‍ ഖട്ടാര്‍ പറഞ്ഞു.സര്‍ക്കാരിനോട് സഹകരിച്ച് റാലിയിൽ പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.ആവശ്യം വന്നാല്‍ സൈന്യത്തിന്റെ സഹായവും തേടും.പിന്നെ എന്നെ കുറ്റം പറയരുത്-മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു.
അതേസമയം പരിപാടി പറഞ്ഞ സമയത്ത് തന്നെ നടത്തുമെന്ന് വിഎച്ച്പി അറിയിച്ചു. ഗുര്‍ഗോണില്‍ നിന്നും നൂഹിലേക്ക് പതിവായി നടത്തപ്പെടുന്ന പാതയിലൂടെ തന്നെ റാലി നടത്തുമെന്നും സംഘടന അറിയിച്ചു.