KeralaNEWS

ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; കണ്ടെത്തിയത് ബിസ്കറ്റ് രൂപത്തിൽ

ആലപ്പുഴ:ബിസ്ക്കറ്റ് പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച്‌ കടത്തിയ നാല് കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തു.ധൻബാദ് – ആലപ്പുഴ എക്സ്പ്രസില്‍ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
ഓണക്കാലത്തെ ലഹരി ഒഴുക്ക് തടയാനുള്ള പരിശോധനയില്‍ ആണ് എക്സൈസ് സംഘം ട്രെയിനിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്.മാരിലൈറ്റ് ബിസ്ക്കറ്റിന്‍റെ പായ്ക്കറ്റില്‍ അതേ രൂപത്തില്‍ തന്നെയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.ആറ് ബിസ്ക്കറ്റ് പായ്ക്കറ്റുകളിലായി 22 കവറുകളില്‍ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ്.

സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് എക്സൈസ് വ്യക്തമാക്കി.കേരളത്തിലാദ്യമായാണ് ബിസ്‌ക്കറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച കഞ്ചവ് പിടികൂടുന്നത്.

Back to top button
error: