KeralaNEWS

കേരളത്തിലേക്ക് വ്യാജമദ്യത്തിന്റെ ഒഴുക്ക്; ചാവക്കാട് നിന്നും എക്സൈസ് 26.5 ലിറ്റര്‍ വ്യാജമദ്യം പിടികൂടി 

തൃശ്ശൂര്‍: ചാവക്കാട് കടപ്പുറം മുനക്കക്കടവില്‍ നിന്നും 26.5 ലിറ്റർ വ്യാജ മദ്യം പിടിച്ചെടുത്ത് എക്‌സൈസ്. കടപ്പുറം മുനയ്‌ക്കകടവില്‍ വീട്ടില്‍ വില്‍പ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന വ്യാജ മദ്യമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

സംഭവത്തിൽ കടപ്പുറം അഴിമുഖം സ്വദേശി ഉണ്ണി മോഹനനെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു ഇയാളുടെ പക്കല്‍ നിന്നും ഉദ്യോഗസ്ഥര്‍ വ്യാജമദ്യം പിടികൂടിയത്.26.5 ലിറ്റര്‍ വ്യാജ മദ്യവും 11 ലിറ്റര്‍ ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യവുമാണ് പിടികൂടിയത്.

Back to top button
error: