NEWSPravasi

യുഎഇയില്‍ നാളെ മുതല്‍ ഇന്ധനവില കൂടും

അബുദാബി: യുഎഇയില അടുത്തമാസത്തെ (സെപ്റ്റംബര്‍) ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് ഓഗസ്റ്റിലേതിനേക്കാള്‍ 29 ഫില്‍സ് വരേയും ഡീസലിന് 45 ഫില്‍സും കൂടും. തുടര്‍ച്ചയായ മൂന്നാം മാസമാണ് വിലക്കയറ്റം.

സൂപ്പര്‍98ന് അടുത്തമാസം ലിറ്ററിന് 3.42 ദിര്‍ഹമാണ് നല്‍കേണ്ടത്. ഈ മാസം (ഓഗസ്റ്റ്) 3.14 ദിര്‍ഹം ആയിരുന്നു. സ്‌പെഷ്യല്‍95ന് 3.31 ദിര്‍ഹം( 3.02 ), ഇപ്ലസ് 3.23 ദിര്‍ഹം (2.95 ). ഡീസല്‍ 45 ഫില്‍സ് കൂടി ലിറ്ററിന് 3.40 ദിര്‍ഹമാകും. ഈ മാസം 2.95 ദിര്‍ഹം ആണ്. ജൂണില്‍ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി 21 ഫില്‍സ് കുറച്ചിരുന്നു. ഇത് കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.

 

Back to top button
error: