KeralaNEWS

കണ്ണൂരിൽ യൂദാശ്ലീഹയുടെ കപ്പേള പെട്രോൾ ഒഴിച്ച് കത്തിച്ചു

കണ്ണൂർ:കാക്കയങ്ങാട് ഉളീപ്പടിയില്‍ വിശുദ്ധ യൂദാശ്ലീഹയുടെ കപ്പേള തീവച്ച് നശിപ്പിച്ചു.സംഭവത്തിൽ കപ്പേളയോടനുബന്ധിച്ചുളള ഗ്രോടെയും തിരുസ്വരൂപവും കത്തിച്ചുനശിച്ചു.

സംഭവത്തില്‍ മുഴക്കുന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. അതുവഴി വന്ന കാര്‍ യാത്രികനാണ് തീപ്പിടിച്ചത് കണ്ടത്. ഇതേ തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

തീകൊളുത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന പെട്രോളിന്റെ അവശേഷിച്ച കുപ്പി സംഭവസ്ഥലത്തു നിന്നും ഫോറന്‍സിക് വിഭാഗം കണ്ടെടുത്തിട്ടുണ്ട്. ഇതു ഫോറന്‍സിക് വിഭാഗം കസ്റ്റഡിയിലെടുത്തു. ഇരിട്ടി, പേരാവൂര്‍ റോഡിലുളള കപ്പേള എടത്തൊട്ടി സെന്റ് വിന്‍സെന്റ് പളളിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: