Month: August 2023

  • Kerala

    പുതുപ്പള്ളിയിൽ സെപ്തംബര്‍ അഞ്ചിന് വോട്ടെടുപ്പ്; എട്ടിന് വോട്ടെണ്ണല്‍ 

    കോട്ടയം:മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു.സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണല്‍ നടക്കും. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി – ഓഗസ്റ്റ് 17, സൂക്ഷ്മ പരിശോധന – ഓഗസ്റ്റ് 18, നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി- ഓഗസ്റ്റ് 21 നുമാണ്. ഉപതിരഞ്ഞെടുപ്പിനായുള്ള പ്രാഥമിക ഒരുക്കങ്ങള്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെയായിരിക്കും മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുക.എല്‍ഡിഎഫിന് വേണ്ടി യുവ നേതാവ് ജെയ്‌ക് സി തോമസ് മത്സരിച്ചേക്കും.ബിജെപിക്കുവേണ്ടി എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി രംഗത്തിറങ്ങുമെന്നാണ് സൂചന.

    Read More »
  • Crime

    വാക്കുതർക്കത്തെത്തുടർന്ന് പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ പിടിയിൽ

    പാലാ: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ നടുവത്ത് വീട്ടിൽ ലിജോ ജോസഫ് (52) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടിലെത്തിയ ഇയാൾ ഭക്ഷണം കഴിക്കുന്ന സമയം തന്റെ പിതാവായ ജോസഫുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ചോറ് പാത്രം കൊണ്ട് തന്റെ പിതാവിനെ ആക്രമിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റിയ ഇയാളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • Crime

    വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ചീത്ത വിളിക്കുകയും ബൈക്ക് കവർന്നെടുക്കുകയും ചെയ്ത സംഭവം: രണ്ടുപേർ അറസ്റ്റിൽ

    കറുകച്ചാൽ: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ചീത്ത വിളിക്കുകയും മകന്റെ ബൈക്ക് കവർന്നെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് നൂറോമ്മാവ് ഭാഗത്ത് രണ്ടുപറയിൽ വീട്ടിൽ വാവ എന്ന് വിളിക്കുന്ന അലക്സ് തോമസ് (20), കറുകച്ചാൽ നെടുങ്ങാടപ്പള്ളി മാമ്പതി കോളനി ഭാഗത്ത് അഞ്ചാനിക്കൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന ജയേഷ് എ.ആർ (19) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം കറുകച്ചാൽ ചമ്പക്കര ശ്രീരംഗം ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ചീത്തവിളിക്കുകയും, വാതിലും ജനലും അടിച്ചുതകർക്കുകയും തുടർന്ന് മകന്റെ മോട്ടോർ സൈക്കിൾ കവർന്നുകൊണ്ട് പോവുകയുമായിരുന്നു.വീട്ടമ്മയുടെ മകൻ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധം മൂലമാണ് ഇവർ ഇരുവരും ചേർന്ന് വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തി ബൈക്ക് കവർന്നുകൊണ്ട് പോയത്. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും ബൈക്കുമായി പിടികൂടുകയുമായിരുന്നു. കറുകച്ചാൽ…

    Read More »
  • Crime

    വാക്ക് തർക്കത്തിൽ ഏർപ്പെടുന്നത് വീഡിയോ എടുത്തു; വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും കൊല്ലാൻ ശ്രമിച്ച കേസിൽ നാലു യുവാക്കൾ പിടിയിൽ

    ചങ്ങനാശ്ശേരി: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി മഞ്ചാടിക്കര ഭാഗത്ത് കുരുതിക്കളം വീട്ടിൽ ഷാഹുൽ രമേശ് (23), ഇയാളുടെ സഹോദരങ്ങളായ രാഹുൽ രമേശ് (24), ഗോകുൽ രമേശ് (28), ചങ്ങനാശേരി കണ്ടത്തി പ്പറമ്പ് ഭാഗത്ത് പതാലിൽ വീട്ടിൽ ലിബിൻ ആന്റണി (24) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം മഞ്ചാടിക്കര ഭാഗത്തുള്ള വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ചീത്ത വിളിക്കുകയും, കമ്പിവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിനു മുൻപ് ഇവർ നാലുപേരും ചേർന്ന് വീട്ടമ്മയുടെ വീടിനു സമീപം വാക്ക് തർക്കത്തിൽ ഏർപ്പെടുന്നത് ഇവരുടെ മകൻ വീഡിയോ എടുത്തതിലുള്ള വിരോധം മൂലമാണ് ഇവർ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും, മകനെയും ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ്…

    Read More »
  • Kerala

    നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം; ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ സുധാകരൻ

    കണ്ണൂർ:വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.മത്സരിക്കാനില്ലെന്ന് സുധാകരന്‍ പാര്‍ട്ടിയെ അറിയിച്ചതായാണ് വിവരം.അതേസമയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും മത്സരിക്കാനാണ് സുധാകരനന്റെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2014 ല്‍ പികെ ശ്രീമതിയോട് തോറ്റെങ്കിലും 2019ല്‍ മണ്ഡലം തിരിച്ചു പിടിച്ച്‌ കെ സുധാകരന്‍ കരുത്തു കാട്ടിയിരുന്നു. 94559 വോട്ടിനായിരുന്നു കെ സുധാകരന്റെ ജയം. ഇത്തവണ സുധാകരന്‍ മത്സരിക്കുന്നില്ലെങ്കില്‍ പകരമാരെന്ന ചോദ്യമാണ് കണ്ണൂരില്‍ ഉയരുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കൂറ്റിയുടെ പേരാണ് കണ്ണൂരില്‍ ഉയരുന്നത്. മാക്കൂറ്റിയെ മത്സരിപ്പിച്ചാല്‍ യുവജന പ്രാതിനിധ്യം ഉറപ്പിക്കാന്‍ കഴിയുമെന്നും പറയുന്നുണ്ട്.കെ സുധാകരനുമായി വലിയ അടുപ്പം റിജില്‍ മാക്കൂറ്റിക്കുണ്ട്. പക്ഷേ എടുത്തുചാട്ടം കൂടുതലുള്ള മാക്കൂറ്റിക്ക് സീറ്റ് കൊടുക്കുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പണ്ട് ബീഫ് നിരോധന വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിന്റെ ഭാഗമായി പശുവിനെ പരസ്യമായി അറുത്ത സംഭവത്തില്‍ വലിയ പ്രതിഷേധം റിജിലിന് നേരിടേണ്ടി വന്നിരുന്നു. പിന്നാലെ നടന്ന ഏതാണ്ടെല്ലാ തെരഞ്ഞെടുപ്പുകളിലും റിജിലിന്റെ ഈ വീഡിയോ ഉത്തരേന്ത്യയില്‍…

    Read More »
  • Crime

    200 ചോദ്യങ്ങളുടെ പട്ടികയുമായി ഇഡി, കള്ളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യൽ രണ്ടാം ദിനവും തുടരുന്നു

    ചെന്നൈ: കള്ളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി ചോദ്യം ചെയ്യുന്നത് രണ്ടാം ദിനം. ആരോ​ഗ്യം കണക്കിലെടുത്ത് ഇടക്കിടെ വിശ്രമം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ചെന്നൈ ശാസ്ത്രി ഭവനിലെ ഇഡി ഓഫീസിലാണ് ചോദ്യംചെയ്യൽ നടക്കുന്നത്200 ചോദ്യങ്ങളുടെ പട്ടിക ഇഡി തയ്യാറാക്കിയിട്ടുണ്ട്. കരൂരിലെ റെയ്ഡിനിടെ കണ്ടെത്തിയ 60 ഭൂമിയിടപാടുകൾ സംബന്ധിച്ച രേഖയിൽ വിശദീകരണം തേടും. ഇന്നത്തെ ചോദ്യം ചെയ്യൽ തുടങ്ങുന്നതിന് മുൻപായി രാവിലെ ഡോക്ർമാരുടെ സംഘം മന്ത്രിയെ പരിശോധിച്ചിരുന്നു. അടുത്ത ശനിയാഴ്ച വരെയാണ് മന്ത്രിയെ ചോദ്യം ചെയ്യാൻ ഇഡിക്ക് സുപ്രീം കോടതി അനുമതി നൽകിയിട്ടുള്ളത്. കസ്റ്റഡിയിൽ ചോദ്യം ചെയാൻ ഇഡിക്ക് അധികാരം ഉണ്ടെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ, മന്ത്രിയും ഭാര്യയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഉത്തരവിന് പിന്നാലെ ഇഡി അപേക്ഷ പരിഗണിച്ച ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി, മന്ത്രിയെ ഈ മാസം 12 വരെ ചോദ്യം ചെയ്യാൻ അനുമതി നൽകി. ജൂൺ 14 -നു അറസ്റ്റ് ചെയ്തെങ്കിലും, ഇതുവരെ…

    Read More »
  • India

    അർദ്ധരാത്രിയിൽ കാമുകിക്ക് പിസയുമായെത്തിയ 20 കാരൻ ടെറസില്‍നിന്ന് വീണ് മരിച്ചു

         അർദ്ധരാത്രിയില്‍ കാമുകിക്ക് സര്‍പ്രൈസ് നല്‍കാനായി പിസയുമായി എത്തിയ 20 കാരന് ടെറസില്‍നിന്ന് വീണ് ദാരുണാന്ത്യം. ഹൈദരാബാദിലെ ബേക്കറി ജീവനക്കാരനായ മൊഹമ്മദ് ഷുഹൈബ് എന്ന യുവാവാണ് മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.   കാമുകിയെ കാണാനായി യുവാവ് അർദ്ധരാത്രി പെൺകുട്ടിയുടെ വീടിന്റെ ടെറസിന് മുകളിൽ കയറി. കാമുകിക്ക് പിസ്സയുമായാണ് യുവാവ് എത്തിയത്. ഇവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മൂന്ന് നില കെട്ടിടത്തിന്റെ ടെറസിലേക്ക് ആരോ നടന്ന് വരുന്നത് പോലെ തോന്നി. ആ വെപ്രാളത്തില്‍  കേബിളുകളില്‍ തൂങ്ങി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ കഴുത്തൊടിഞ്ഞു.  ടെറസിലേക്ക് കയറി വന്നത് പെൺകുട്ടിയുടെ അച്ഛനായിരുന്നു.. അച്ഛൻ കാണാതെ ഒളിക്കാൻ ശ്രമിക്കുന്നതിനിടെയാണ്  ഷുഹൈബ് കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് വീണത്. വൈദ്യുതി ലൈനിൽ തട്ടാതിരിക്കാനായി ശ്രമിക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. പരിക്കേറ്റ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. തുടർന്ന് ഷുഹൈബിന്റെ  അപകട വിവരം…

    Read More »
  • Kerala

    ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്ഥലം ഏറ്റെടുക്കും, ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമെന്ന് മുഖ്യമന്ത്രി. 2268.13 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി ഉദ്ദേശിക്കുന്നത്. വ്യോമയാന മന്ത്രാലയം അനുമതി നൽകണമെങ്കിൽ 3500 മീറ്ററുള്ള റൺവേ വേണമെന്നും അതിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. റൺവേക്കായി 307 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കേണ്ടി വരുമെന്നും ഇതിനായി ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്ഥലം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ചെറുവള്ളിയിൽ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡർ വിമാനത്താവളം എന്ന ആശയത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യാന്തര വിമാനത്താവളമായി മാറിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയിൽ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്ററാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ സിംഗപ്പൂർ, മലേഷ്യ, നേപ്പാൾ തുങ്ങിയ രാജ്യങ്ങളിൽ നിന്നും ശബരിമലയിലേക്ക് തീർത്ഥാടകർക്ക് യാത്ര എളുപ്പമാകും. വിമാനത്താവളം യാഥാർത്ഥ്യമായാൽ ശബരിമലയിലേക്ക് എത്തുന്ന വിദേശ തീർത്ഥാടകരുടെ എണ്ണം കൂടുമെന്നും നെടുമ്പാശ്ശേരി…

    Read More »
  • India

    ഡല്‍ഹിയില്‍ രണ്ട് തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍‍ പരാജയപ്പെട്ടു; ഭരണം പിടിക്കാന്‍ ബിജെപി പിന്‍വാതില്‍ കൊള്ള : അരവിന്ദ് കെജ്‌രിവാൾ

    ന്യൂഡൽഹി:രണ്ട് തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍‍ പരാജയപ്പെട്ടതോടെ പിൻവാതിലിലൂടെ ഡൽഹിയിൽ ഭരണം പിടിക്കാനുള്ള ബിജെപിയുടെ ഗൂഡനീക്കമാണ് സര്‍വീസ് ബില്‍ രാജ്യസഭ പാസാക്കിയതിന് പിന്നിലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.ബില്ലിലൂടെ ഡല്‍ഹിക്കാരുടെ സ്വാതന്ത്ര്യം ഹനിച്ചുവെന്നാരോപിച്ച കെജരിവാള്‍, ബില്‍ പിന്‍വാതിലിലൂടെ അധികാര കവര്‍ച്ചയാണെന്നും ആരോപിച്ചു. ഡല്‍ഹിയിലെ സേവനങ്ങള്‍ക്ക് ലെഫ്റ്റനന്റ് ഗവണ്‍മെന്റ് (എല്‍ജി) നിയന്ത്രണം നല്‍കുന്നതിനായി പുറത്തിറക്കിയ ബില്ലിനെക്കുറിച്ച്‌ സംസാരിച്ച അദ്ദേഹം, ആത്യന്തിക അധികാരം പ്രധാനമന്ത്രി മോദിക്കായിരിക്കുമെന്നതിനാല്‍ ഇത് ഡല്‍ഹി വോട്ടര്‍മാരുടെ വോട്ടിംഗ് ശക്തി ഇല്ലാതാക്കുമെന്നും പറഞ്ഞു. 131 വോട്ടുകള്‍ക്ക് അനുകൂലമായും 101 വോട്ടുകള്‍ക്കുമാണ് ബില്‍ പാസായത്. ആം ആദ്മി പാര്‍ട്ടിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കവിഷയമായ ബില്‍ ഓഗസ്റ്റ് മൂന്നിന് ലോക്സഭയില്‍ പാസാക്കിയിരുന്നു .

    Read More »
  • India

    മദ്യമല്ല വേണ്ടത്, കുടിവെള്ളം, മെഡിക്കല്‍ കോളേജ്… നീണ്ടൊരു ലിസ്റ്റ്!! ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയ സര്‍ക്കാരിന് മറുപടിയുമായി സംവിധായിക ഐഷ സുല്‍ത്താന

    കവരത്തി: ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുജന അഭിപ്രായം തേടിയ സർക്കാരിന് മറുപടിയുമായി സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപിലേക്ക് മദ്യം ആവശ്യമില്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം. പകരം, കുടിവെള്ളം, ഭക്ഷണസാധനങ്ങൾ, മെഡിക്കൽ കോളേജ്, ഡോക്ടർമാർ, മരുന്ന് തുടങ്ങിയവയാണ് ആവശ്യമെന്ന് ഐഷ സുൽത്താന പറഞ്ഞു. ഇതിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോയെന്നും ഐഷ ചോദിച്ചു. ഐഷ സുൽത്താനയുടെ കുറിപ്പ്: ”ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കണോ? എന്നതിനെ പറ്റി ജനങ്ങളോട് അഭിപ്രായം തേടിയിരിക്കയാണ് സർക്കാർ:?? ലക്ഷദ്വീപിലേക്ക് മദ്യം ‘ആവശ്യമില്ല’ എന്ന് തന്നെയാണ് ജനങ്ങളുടെ അഭിപ്രായം, മദ്യം പൂർണ്ണ നിരോധനമുള്ള സ്ഥലമാണ് ‘ഗുജറാത്ത്’ അല്ലെ അതേ പോലെ മദ്യം പൂർണ്ണ നിരോധനമുള്ള മറ്റൊരു സ്ഥലമാണ് ‘ലക്ഷദ്വീപ്’. ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവില്പന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്? ഇതാണോ ലക്ഷദ്വീപിന്റെ വികസനം? ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്…നാട്ടുകാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ്, ജനങളുടെ ചികിത്സയിക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ കോളേജാണ്, ഡോക്ടർമ്മാരെയാണ്, മരുന്നുകളാണ്, വിദ്യാർത്ഥികൾക്ക്…

    Read More »
Back to top button
error: