
ന്യൂഡൽഹി:രണ്ട് തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പിൻവാതിലിലൂടെ ഡൽഹിയിൽ ഭരണം പിടിക്കാനുള്ള ബിജെപിയുടെ ഗൂഡനീക്കമാണ് സര്‍വീസ് ബില്‍ രാജ്യസഭ പാസാക്കിയതിന് പിന്നിലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.ബില്ലിലൂടെ ഡല്‍ഹിക്കാരുടെ സ്വാതന്ത്ര്യം ഹനിച്ചുവെന്നാരോപിച്ച കെജരിവാള്‍, ബില്‍ പിന്‍വാതിലിലൂടെ അധികാര കവര്‍ച്ചയാണെന്നും ആരോപിച്ചു.
ഡല്‍ഹിയിലെ സേവനങ്ങള്‍ക്ക് ലെഫ്റ്റനന്റ് ഗവണ്‍മെന്റ് (എല്‍ജി) നിയന്ത്രണം നല്‍കുന്നതിനായി പുറത്തിറക്കിയ ബില്ലിനെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ആത്യന്തിക അധികാരം പ്രധാനമന്ത്രി മോദിക്കായിരിക്കുമെന്നതിനാല്‍ ഇത് ഡല്‍ഹി വോട്ടര്‍മാരുടെ വോട്ടിംഗ് ശക്തി ഇല്ലാതാക്കുമെന്നും പറഞ്ഞു.
131 വോട്ടുകള്‍ക്ക് അനുകൂലമായും 101 വോട്ടുകള്‍ക്കുമാണ് ബില്‍ പാസായത്. ആം ആദ്മി പാര്‍ട്ടിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കവിഷയമായ ബില്‍ ഓഗസ്റ്റ് മൂന്നിന് ലോക്സഭയില്‍ പാസാക്കിയിരുന്നു .






