KeralaNEWS

പുതുപ്പള്ളിയിൽ സെപ്തംബര്‍ അഞ്ചിന് വോട്ടെടുപ്പ്; എട്ടിന് വോട്ടെണ്ണല്‍ 

കോട്ടയം:മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു.സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണല്‍ നടക്കും.
നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി – ഓഗസ്റ്റ് 17, സൂക്ഷ്മ പരിശോധന – ഓഗസ്റ്റ് 18, നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി- ഓഗസ്റ്റ് 21 നുമാണ്.
ഉപതിരഞ്ഞെടുപ്പിനായുള്ള പ്രാഥമിക ഒരുക്കങ്ങള്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെയായിരിക്കും മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുക.എല്‍ഡിഎഫിന് വേണ്ടി യുവ നേതാവ് ജെയ്‌ക് സി തോമസ് മത്സരിച്ചേക്കും.ബിജെപിക്കുവേണ്ടി എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി രംഗത്തിറങ്ങുമെന്നാണ് സൂചന.

Back to top button
error: