
പന്തളം:കോളേജ് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.പെരുമ്പുളിക്കൽ പത്മാലയത്തിൽ രാധാകൃഷ്ണൻ നായരുടെ മകൾ ലക്ഷ്മി .ആർ .നായരെ (22) ആണ് അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
അടൂരിൽ സ്വകാര്യ കോളേജിൽ എം കോം വിദ്യാർത്ഥിനിയായിരുന്നു.
ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പന്തളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മാതാവ് ജയകുമാരി സഹോദരൻ രാജു ആർ നായർ.






