
കോഴിക്കോട്: ഗണപതി പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് എം.പി മുസ്തഫല്‍ ഫൈസി. ഒരാളുടെ കാഴ്ചപ്പാട് ഒരു സമുദായത്തിന്റേതായി മുദ്രയടിക്കപ്പെടാന്‍ അവസരമുണ്ടാകരുതെന്നും ഉത്തരവാദപ്പെട്ടവരില്‍ നിന്നും അത്തരത്തിലെന്തെങ്കിലും സംഭവിച്ചാല്‍ മന:സാക്ഷി ക്കുത്തോടെയെങ്കിലും തിരുത്തേണ്ടതാണെന്ന് മുസ്തഫല്‍ ഫൈസി പറഞ്ഞു.
വിവേകം വൈകിയാലും സ്വാഗതാര്ഹമല്ലേയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.വിശിഷ്യ ഉത്തരവാദപ്പെട്ടവരാകുമ്ബോള്.കണ്ടതില്‍ മാത്രമല്ല കാണാത്തതിലും വിശ്വാസമുണ്ടെന്നോര്ക്കുക.
അതെന്തുമാകട്ടെ, ഇത്തരം ചോദ്യങ്ങള്‍ക്കും മറ്റും നിമിത്തമാകുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും വിശ്വാസികള്‍ മാറി നില്‍ക്കണം.
അപരന്റെ ആരാധന കര്‍മങ്ങളും മറ്റും വിമര്‍ശിക്കരുതെന്ന ഖുര്‍ആനിക അടിസ്ഥാന തത്വം എല്ലാ മുസ്ലിംകളും
അംഗീകരിക്കേണ്ടതുണ്ട്-അദ്ദേഹം പറഞ്ഞു.






